അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3
Achayan Paranja Kadha Avalude Lokam enteyum Part 3 | Author : Ekan
[ Previous Part ] [ www.kambi.pw ]
ഞാൻ കഴിഞ്ഞുപോയ എന്റെ ഒരു വർഷത്തെ കുറച്ചു ഓർത്തു. എത്ര പെട്ടന്നാ ഒരു വർഷം കഴിഞ്ഞു പോയത്. ഞാൻ ഇപ്പോൾ ഉള്ളത് കമ്പനി വകയിൽ കിട്ടിയ റൂമിൽ ആണ്.
അന്ന് വീട്ടിൽ നിന്ന് ഇവിടെക്ക് താമസം മാറുന്ന കാര്യം പറഞ്ഞപ്പോൾ ചേച്ചി സമ്മതിച്ചില്ല. പിന്നെ കുറച്ചു ദിവസം എന്നോട് മിണ്ടിയില്ല . ഒടുവിൽ ഞാൻ കരയുന്നത് കണ്ടപ്പോഴാണ് ചേച്ചി എന്നോട് മിണ്ടിയത്. പിന്നെ ഒരുപാട് കണ്ടീഷൻ പറഞ്ഞാണ് ഇങ്ങോട്ട് മാറാൻ ചേച്ചി സമ്മതിച്ചത്.
അന്ന് മാസങ്ങക്ക് മുൻപ് ഒരു ദിവസം. വൈകുന്നേരം ഞാൻ വീട്ടിൽ എത്തിയപ്പോൾ ദൂരെ നിന്നും കണ്ടു വീട്ടിൽ നിറയെ ആളുകൾ . ചേച്ചിക്കോ മോൾക്കോ എന്തോ പറ്റിയെന്നു ഞാൻ ഭയന്നു. ഞാൻ വരുന്നത് കണ്ട അന്നമോൾ വേഗം മുറ്റത്തേക്ക് ഇറങ്ങി വന്നു. ഞാൻ ബൈക്കിൽ നിന്നും ഇറങ്ങിയ ഉടനെ എന്റെ കൈ പിടിച്ചു അന്ന മോള് പറഞ്ഞു.
“അങ്കിളെ എല്ലാവരും അങ്കിളിനെ കാണാൻ വന്നതാ. എന്റെ സ്കൂളിൽ നിന്നും. ”
ഓഹ്!! ആശ്വാസം അന്നമോൾക്കും ചേച്ചിക്കും ഒന്നും പറ്റിയില്ല.
ഞാൻ അന്നമോളുടെ കൈ പിടിച്ചു വരാന്തയിലേക്ക് കയറി . അപ്പോൾ ചേച്ചി പറഞ്ഞു.
“ബാലു വന്നല്ലോ….. ഇനി നേരിട്ട് ബാലുനോട് തന്നെ ചോദിച്ചു നോക്ക്.”
എന്നിട്ട് എന്നോട് പറഞ്ഞു.
“മോനെ ഇവർ അന്നമോൾ പഠിക്കുന്ന സ്കൂളിൽ നിന്നും വന്നതാണ്. സ്കൂൾ ഡേയ്ക്ക് നിന്നെ ക്ഷണിക്കാൻ. ”
പിന്നെ കുറച്ചു പ്രായം ഉള്ള ഒരു കന്യാസ്ത്രീയെ കാണിച്ചിട്ട് പറഞ്ഞു.
“മദർ ആണ് സ്കൂളിലെ പ്രിൻസിപ്പൽ. ”
മദർ പറഞ്ഞു.
“മിസ്റ്റർ ബാലു ഞങ്ങളുടെ സ്കൂളിലേക്ക് വരണം. ബാലു ചെയ്ത വലിയൊരു കാര്യം അതിന് അനുമോദനം നടത്തുക. അതുവഴി മറ്റുള്ളവർക്ക് ഒരു മാതൃക കാണിച്ചു കൊടുക്കുക. അതിന് മിസ്റ്റർ ബാലു നിർബന്ധമായും സ്കൂളിൽ വരണം.. അതിന് ക്ഷണിക്കാൻ ആണ് ഞങ്ങൾ വന്നത്. ”
“അയ്യോ!!! മദർ എന്നെ ഇതിൽ നിന്ന് ഒഴിവാക്കണം. ” ഞാൻ പറഞ്ഞു.
“അങ്ങനെ പറയരുത്. ഇത് ഞങ്ങൾ എല്ലാവരും ചേർന്നു എടുത്ത തീരുമാനം ആണ്. അതുകൊണ്ട് മിസ്റ്റർ ബാലു ഒരു കാരണവും പറഞ്ഞു വരാതിരിക്കരുത്. ” മദർ പറഞ്ഞു.
ഞാൻ ചേച്ചിയെ നോക്കി. ചേച്ചി പറഞ്ഞു.
“ബാലു വരും മദർ. ഞാൻ കൊണ്ടുവന്നോളാം. ”
അവർ എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു പോയി. ഞാൻ അവിടെ തന്നെ നിന്നുപോയി.
“എന്റെ ചേച്ചി എന്ത് പണിയാണ് ഈ കാണിച്ചത്. ഞാനൊന്നും വരില്ല ചേച്ചി തനിയെ പോകേണ്ടി വരും.. എനിക്കൊന്നും വയ്യ. ” ഞാൻ ചേച്ചിയോട് പറഞ്ഞു.
“എടാ ആ മദർ കുറച്ചു ദിവസം ആയി ഇതും പറഞ്ഞു വിളിക്കുന്നു. നീ പോകില്ല എന്ന് തോന്നിയത് കൊണ്ട് ഓരോ കാരണം പറഞ്ഞു ഒഴിയാൻ നോക്കിയതാ. ഇതിപ്പോ മദർ നേരിട്ട് വന്നു പറയുമ്പോ എങ്ങനെ ആണെടാ പറ്റില്ല എന്ന് പറയുന്നത്. പോരാത്തതിന് നമ്മുടെ അന്നമോള് പഠിക്കുന്ന സ്കൂൾ അല്ലേടാ. അപ്പൊ പിന്നെ പോയില്ലെങ്കിൽ അത് അന്ന മോൾക്കും മോശമല്ലേ…? അതാ ഞാൻ. ”
” എന്നാലും ചേച്ചി അവിടെപോയി ഞാൻ എന്ത് പറയാനാ. എന്നോട് പ്രസംഗിക്കാൻ വല്ലതും പറഞ്ഞാൽ ”
“അങ്ങനെ ഒന്നും ഉണ്ടാവില്ലേടാ ഞാനും ഉണ്ടാകില്ലേ നിന്റെ കൂടെ. പിന്നെന്താ. ഏതായാലും മോൻ പോയി ഫ്രഷ് ആയി വാ . അച്ചായൻ വരട്ടെ നമുക്ക് ആലോചിക്കാം.”
“അങ്കിൾ വരണം… വരണം.. ‘ അന്ന മോൾ പറഞ്ഞു.
“അങ്കിൾ വരും . ഇപ്പോൾ അങ്കിൾ പോയി ഫ്രഷ് ആയി വരട്ടെ. നമുക്ക് പോയി അങ്കിളിന് ചായ ഉണ്ടാക്കി കൊണ്ടുവരാം.” ചേച്ചി പറഞ്ഞു.
ഞാൻ മുകളിൽ റൂമിലേക്ക് പോയി. കുളിച്ചു വേഷം മാറി വന്നു.
ചേച്ചി എനിക്കും അന്ന മോൾക്കും ചായ തന്നു. അപ്പോഴേക്കും അച്ചായനും എത്തി. കാര്യങ്ങൾ എല്ലാം ചേച്ചിതന്നെ അച്ചായനോട് പറഞ്ഞു. അച്ചായൻ പറഞ്ഞു.
