ചന്ദ്ര വേദം – 5
[ മന്ത്രവാദി ]
[ Previous Part ] [ www.kambi.pw ]

ആവിർഭവ… 🪄
കഥ വൈകാൻ പല കാരണങ്ങൾ ഉണ്ട്. നിങ്ങളെ മടുപ്പിക്കാൻ എനിക്ക് ആഗ്രഹവുമില്ല. നല്ല മൂഡിൽ ഇരുന്ന് എഴുതുമ്പോൾ മാത്രമേ എഴുത്തുകൾക്ക് വായനക്കാരെ പിടിച്ചിരുത്താൻ കഴിയുകയുള്ളൂ. ഈ ഭാഗത്തിൽ ചില സംഭാഷണങ്ങൾ ആവശ്യമില്ലാത്ത പോലെ എനിക്ക് തോന്നി എങ്കിലും ചേർത്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക. ലൈക്സ് and comment ഇടുന്ന എല്ലാവരെയും എൻ്റെ മായകളിൽ ഞാൻ ഓർക്കുന്നു. കുറച്ചുകൂടെ ലൈക്സ് പ്രതീക്ഷിക്കുന്നു.
കാശിയുടെ പെണ്ണിനെ ഇവിടെ ചേർക്കാം കഴിഞ്ഞ ഭാഗത്തിൽ ചേർത്തിരുന്നു പക്ഷേ വന്നില്ല.
കഥാപാത്രങ്ങളുടെ വയസും മറ്റും കഴിഞ്ഞ ഭാഗങ്ങളിൽ (അവരുടെ ഇൻട്രോയിൽ) ചേർത്തിട്ടുണ്ടായിരുന്നു. ദേവു ആണ് ആ തറവാട്ടിലെ ഏറ്റവും ഇളയ കുട്ടി.
അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കുക.
********
ശക്തമായി വീശിയ കാറ്റിൽ ചുറ്റും കത്തിക്കൊണ്ടിരുന്ന വിളക്കുകൾ എല്ലാം കെട്ടു. ഹോമകുണ്ടത്തിലെ അഗ്നിക്ക് പോലും അതിനെ തരണം ചെയ്യാൻ കഴിഞ്ഞില്ല. തൂക്കുവിളക്കുകൾ തമ്മിൽ കൂട്ടിയിടിച്ച ശബ്ദം ആ മുറിക്കുള്ളിൽ കെട്ടിക്കിടന്നു. ഹോമകുണ്ടത്തിനരികിൽ ഇരുന്ന രണ്ടുകണ്ണുകൾ പരസ്പരം നോക്കി , ഇരുവരിലും എന്താണ് നടക്കുന്നതെന്ന് അറിയാതെയുള്ള ഭാവം മാത്രം. കാറ്റിൽ പറക്കുന്ന കഴുത്തിലെ ചുവന്ന ഉത്തരീയം കൈകളിൽ ഭദ്രമാക്കി ആഭിചാരക്രിയ ചെയ്തുകൊണ്ടിരുന്ന മായൻ കണ്ണു തുറന്നു. മന്ത്രങ്ങൾ ഉച്ചരിച്ച ചുണ്ടുകൾ നിശ്ചലമായി,
ചുവന്ന ഞരമ്പുകൾ നിറഞ്ഞ കണ്ണിൽ പൂജ തടസപ്പെട്ട രോക്ഷം ഉണ്ടായിരുന്നു.
” എന്ത് പറ്റി മായൻ?”
ആകാംഷയോടെ മുന്നിൽ ഇരുന്ന ഒരാൾ ചോദിച്ചു.
“ഹ്മ്മ്…കർമം തടസപ്പെട്ടിരിക്കുന്നു. ”
കത്തിയമരുന്ന ഹോമകുണ്ടത്തിലെ അഗ്നിയെ നോക്കി മായൻ മറുപടി പറഞ്ഞു.
” എന്നുവച്ചാൽ? അപ്പോ ഇത്രേം നാൾ ചെയ്ത കർമങ്ങൾ ഒക്കെ?”
സങ്കടവും ദേഷ്യവും നിറഞ്ഞ ശബ്ദത്തോടെ മറ്റെയാൾ ചോദിച്ചു.
” എല്ലാം പാഴായി, ഹ്രാ…അവളുടെ ആത്മാവിനോട് അടുക്കാൻ കഴിയുന്നില്ല. ശക്തി ക്ഷയിച്ച അവളുടെ ആത്മാവിന് ഏതോ ദൈവശക്തി കവചമായി തീർന്നിരിക്കുന്നു. നമ്മുടെ മന്ത്രശക്തിക്ക് അതിനെ തകർക്കാൻ കഴിയുന്നില്ല. ആ… ആ”
വിജയത്തിൽ നിന്നും തോൽവിയിലേക്ക് നിമിഷങ്ങളുടെ വ്യത്യാസത്തിൽ വീഴേണ്ടി വരുകയും മാസങ്ങളുടെ പ്രയത്നം വിഫലമാവുകയും ചെയ്തതിൽ മായൻ അലറി.
” ഇനി എന്താണ് വഴി, ഇവിടം കൊണ്ട് നിർത്താൻ അല്ല നമ്മൾ തുടങ്ങിയത്. പറ മായൻ ഇനി എന്താണ് ചെയ്യേണ്ടത്.”
” എന്താണ് സംഭവിച്ചതെന്ന് എനിക്ക് നിശ്ചയമില്ല, ഏത് ശക്തിയാണെന്ന് അറിയാതെ ആ കവചം ഭേദിക്കാനും കഴിയില്ല, അതിന് ഒരുപാട് സമയം വേണം. അതിന് മുമ്പ് ബലിയായി ആയില്യം പിറന്ന ഒരാത്മാവ് വേണം. ശ്രീഭദ്രയിലേക്ക് അടുക്കാൻ ഇനി പ്രയാസമാണ്, പകരം മറ്റൊരാത്മാവ് ചെമ്പകശ്ശേരിയിൽ തന്നെ ഉണ്ട് ”
” മായൻ ഉദ്ദേശിക്കുന്നത് സുഭദ്രയെ ആണോ”
” അതെ, അവൾ തന്നെ ആയില്യം പിറന്ന മറ്റൊരാത്മാവ്. പക്ഷേ അപ്പോഴും തടസമുണ്ട് ”
” എന്ത് തടസം, ജീവച്ഛവമായി കിടക്കുന്ന അവളെ ഇവിടെ
എത്തിക്കാൻ ഞാൻ തന്നെ ധാരാളം ”
” കഴിയില്ല,ഇപ്പൊൾ സുഭദ്രയുടെ ജീവൻ്റെ ആധാരം ശ്രീഭദ്രയാണ്, അവളുടെ സാമിപ്യം ആണ് സുഭദ്രയെ നിലനിർത്തുന്നത്. അത് ഇല്ലാതാക്കാൻ ശ്രീഭദ്രയെ അവളിൽ നിന്നും അകറ്റണം, കർമങ്ങൾ എല്ലാം പുനരാരംഭിച്ച് സുഭദ്രയുടെ ആത്മാവിനെ ബലി നൽകണം, എന്നാൽ മാത്രമേ സർവാത്മപാലിനി ആയ തക്ഷകയെ കാലമോഹിനിക്ക് തടയാൻ കഴിയുകയുള്ളൂ. കലാമോഹിനി സംപ്രീതയായാൽ മാത്രമേ മഹിരൻ്റെ ആത്മാവിനെ കാലപാദത്തിൽ നിന്നും ഭൂമിയിലേക്ക് ആവാഹിക്കാൻ കഴിയുകയുള്ളൂ. ”
” ഞങ്ങൾ എന്താണ് ഇനി ചെയ്തു തരേണ്ടത്, എന്ത് വിലകൊടുത്തും നമുക്ക് നേടേണ്ടത് സ്വന്തമാക്കണം, സൂര്യമംഗലം എന്നെന്നേക്കുമായി ഇല്ലാവാതാവണം. ഞങ്ങൾ പത്മാവതിയെ വിളിച്ച് കര്യങ്ങൾ തിരക്കാം “
