ചന്ദ്ര വേദം – 9 Likeഅടിപൊളി  

ചന്ദ്ര വേദം – 9

[ മന്ത്രവാദി ]

[ Previous Part ] [ www.kambi.pw ]


Kambi Stories
ഓം ഹ്രീം പ്രത്യക്ഷ.. 🪄

എൻ്റെ പൈതങ്ങളേ…

നേരത്തെ കിട്ടില്ല എന്ന പറഞ്ഞെങ്കിലും ഇത്രയും വൈകിപ്പിക്കാൻ പറ്റുമെന്ന് ഞാൻ കരുതിയില്ല. അടിയനോട് പൊറുക്ക്വ എല്ലാവരും.

To be honest, ഒരു കഥ എഴുതണം എന്ന് ഓർത്ത് ,കിട്ടിയ ചെറിയൊരു ത്രെഡിൽ നിന്നും തുടങ്ങി ചുരുങ്ങിയ ഭാഗങ്ങളിൽ അവസാനിക്കേണ്ട കഥയായിരുന്നു ഇത്, പക്ഷേ “ആദി” എന്നൊരു വായനക്കാരൻ കഥയുടെ ആദ്യ പാർട്ടിൽ ഇട്ട ഒരു കമൻ്റ്, അതാണ് ഈ കഥയ്ക്ക് മറ്റൊരു വാതിൽ തുറന്നു തന്നത്. പിന്നീട് വായിച്ച പലരുടെയും വിലയേറിയ വലുതും ചെറുതുമായ ഒരുപാട് കമൻ്റുകളാണ് കഥയെ ഇന്ന് ഒൻപതാം പാർട്ടിൽ എത്തിച്ചത്. ഒരുപാട് സമയമെടുത്ത് പല രീതിയിൽ ക്ലൈമാക്സുകൾ ആലോചിച്ച് ഒരുവിധം ലോജിക്കൽ ആയ ക്ലൈമാക്സ് ആണ് ഞാൻ തിരഞ്ഞെടുത്തത്. കഥ അതിൻ്റെ പര്യവസാനത്തിൽ എത്തി, മറ്റൊരു ചെറിയ പാർട്ട് കൂടെ ഉണ്ടാവും.

പല കാര്യങ്ങളും ഞാൻ തന്നെ ഇതിൽ decode ചെയ്തിട്ടുണ്ട് അതുകൊണ്ട് കൂടുതൽ സംശയങ്ങൾ ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു. തിരുത്തലുകൾക്ക് ഇനി സ്ഥാനമില്ല, പക്ഷേ നിങ്ങളുടെ അഭിപ്രായങ്ങൾ ഒരു എഴുത്തുകാരന് എത്രത്തോളം വലുതാണെന്ന് ഞാൻ പറഞ്ഞ് തരേണ്ടല്ലോ. അതുകൊണ്ട് എല്ലാവരും വായിച്ചിട്ട് അറിയിക്കുക. ഇതുവരെയുള്ള കമൻ്റുകളിലെ ഉയിര് വച്ച് നോക്കുമ്പോൾ Likes ഒക്കെ കുറവാണ് , but I hope , you guys enjoyed the story.

മുമ്പ് പറഞ്ഞപോലെ ആവശ്യമുള്ള കഥാപാത്രങ്ങൾക്ക് മാത്രമാണ് dialogues കൊടുത്തിട്ടുള്ളത് അതുപോലെ ആവശ്യമുള്ള സീനുകൾ മാത്രമാണ് എഴുതിയിട്ടുള്ളതും. അക്ഷരത്തെറ്റുകൾ കാണാം ശ്രദ്ധിക്കുക.

( വായിക്കുമ്പോൾ മോഡലേഷൻ ട്രൈ ചെയ്യുക, ആ ക്യാരക്ടർ സംസാരിക്കുന്നപോലെയൊക്കെ)

അപ്പൊ see

you in the comments.

*********

ചന്ദ്രവേദം 9

*********

“കണക്കുപ്രകാരം ഈ ജാതകക്കാരൻ്റെ നക്ഷത്രം ഭരണിയാണ്. അന്നെനിക്ക് തെറ്റിയതാണ്. ഭരണിയുടെ അത്യന്തം നേരത്തേയുള്ള സമയം , ഭൈരവനോട് നൂലിഡ വ്യത്യാസമില്ലാത്ത സമയം. രണ്ടുകണങ്ങളും ചേർന്നുള്ള അപൂർവ ജന്മം. എങ്കിലും ദൈവകണമാണ് ആധിപത്യം. ഇയാളെ എത്രയും വേഗം കര്യങ്ങൾ മനസ്സിലാക്കിപ്പിച്ച് ഇവിടെ എത്തിക്യ.”

” മാധവാ ആരുടെ ജാതകമാ ഇത്?”

ആകാംഷയുടെയും സമാധാനത്തിൻ്റെയും പ്രതീക്ഷയുടെയും ശബ്ദത്തിൽ ഭവാനി ചോദിച്ചു.

” കാശിദേവ് ”

തിരികെ വീട്ടിലെത്തിയെങ്കിലും ഭദ്രയുടെ മിഴികൾ തോർന്നില്ല.

” ചെന്ന് കുളിക്ക്”

ടവ്വലും ഡ്രെസ്സും എടുത്തുകൊടുത്ത് കാശി അവളെ ബാത്രൂമിൽ കയറ്റിവിട്ടു. ഭദ്രയെ ഇത്രയും ഉലഞ്ഞുപോയ അവസ്ഥയിൽ കണ്ടത് അവനും ഏറെ വിഷമം ഉണ്ടാക്കി. കുളി കഴിഞ്ഞ് വന്നവൾ അവൻ്റെ അരികിൽ ഇരുന്നു. മുടിയിൽ നിന്ന് വെള്ളമുട്ടിവീഴുന്നത് കണ്ടാണവൻ തലയിലേക്ക് ശ്രദ്ധിച്ചത്. നേരെ ഒന്ന് തുവർത്താൻ പോലും അവൾ നിന്നില്ലെന്ന് മനസ്സിലാക്കിയവൻ അവളുടെ കയ്യിൽ നിന്ന് ടവ്വൽ വാങ്ങി തല തുവർത്താൻ തുടങ്ങി.

” എന്താ ശ്രീക്കുട്ട ഇത്, നോക്ക് മുഴുവൻ വെള്ളമാ തോർത്താതെ ഇരുന്നിട്ട് പനി കൂടെ വരുത്തി വെക്കണോ?”

മറുപടി ഒന്നും പറയാതെ അവൾ അങ്ങനെ ഇരുന്നു. വെള്ളം വീണ് ഇട്ടിരുന്ന ടീഷർട്ട് നനഞ്ഞിരുന്നു, നിർബന്ധിച്ചുകൊണ്ടവൻ അതൂരി മാറ്റി വേറെയൊന്ന് ഇട്ടുകൊടുത്തു. കരഞ്ഞു തളർന്ന അവളെ പിടിച്ച് കിടത്തി ഉറങ്ങിക്കോളാൻ പറഞ്ഞ് അവളുടെ അടുത്ത് തന്നെ ഇരുന്നു. ക്ഷീണം കാരണം പെട്ടെന്ന് തന്നെയവൾ ഉറങ്ങിപ്പോയി. അപ്പോഴേക്കും ഗായത്രി വന്നവനെ വിളിച്ചു.

” ഏട്ടാ മുത്തശ്ശി വിളിക്കുന്നുണ്ട് ചെല്ലാൻ പറഞ്ഞു”

” എന്തിനാ?”

” അതറിയില്ല വാ”

നെഞ്ചോളം പുതപ്പിട്ടുകൊടുത്ത് നെറ്റിയിൽ ഉമ്മയും വച്ചവൻ അവളെ ഒന്ന് നോക്കി. കരഞ്ഞ് തളർന്ന് കുഞ്ഞിനെ പോലെ ഉറങ്ങുന്ന അവളോട് അവനിൽ ഒരച്ഛൻ്റെ വാത്സല്യം നിറഞ്ഞു. ചടങ്ങുകൾ കഴിഞ്ഞ് കുറച്ച് മുമ്പാണ് ഗൗരി മടങ്ങിയത്, ഭദ്രയുടെ അവസ്ഥ കണ്ട് വീണ്ടും വിളിച്ചാലോ എന്നവൻ ആലോചിച്ചെങ്കിലും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി അത് വിട്ടു. അവളുടെ കവിളിലൂടെ കൈ ഓടിച്ച ശേഷം അവൻ ഭവാനിയുടെ മുറിയിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *