ചന്ദ്ര വേദം – 9 1അടിപൊളി  

” വേണ്ട മാധവാ, ഇത് മനുഷ്യരായ എനിക്കോ നിനക്കോ സാധിക്കുന്നതല്ല, ഇപ്പൊൾ എന്നോട് സംസാരിച്ചത് കാശിയല്ല , അവൻ്റെ ഉള്ളിലെ ശക്തിയാണ് , സാക്ഷാൽ കാല ഭൈരവൻ. കൂടാതെ അവനെ മകനെന്ന് അഭിസംബോധന ചെയ്താണ് സംസാരിച്ചത്, കാശിയുടെ ജന്മ രഹസ്യം നമ്മൾ കരുതിയതിലും മുകളിലാണ്. അവൻ ഇപ്പൊൾ പോയത് അവരുടെ കോട്ടയിലേക്കാണ്, മാടമ്പാടിയിലേക്ക്. സഹോദരങ്ങളെ കൂട്ടി മടങ്ങുമെന്ന് പറഞ്ഞു, നമുക്ക് ചെയ്യാൻ കഴിയുന്നത് അവന് വേണ്ടി പ്രാർത്ഥിക്കുക മാത്രമാണ്. ”

മകനെ സഹായിക്കാൻ കഴിയാതെ അയാൾ നിശബ്ദനായിരുന്നു. പണിക്കർ വീണ്ടും പൂജ തുടങ്ങി.

###

തൻ്റെ ലക്ഷ്യ സാധൂകരണത്തിന് വേണ്ടി എത്ര ബലി നൽകാനും മായൻ തയ്യാറായിരുന്നു. ശിവനിയിലൂടെ ശക്തി വീണ്ടെടുത്ത മഹിരൻ മംഗലശ്ശേരിയെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ മുഴുകിയിരുന്നു. അതിനുള്ള അടുത്ത ബലിയുമായി രഘുനാഥ് അവിടേക്ക് എത്തിയിരുന്നു. മുറ്റത്ത് നിന്നും മാടമ്പാടിയിലേക്ക് കാലെടുത്തു വയ്ക്കാൻ സമ്മതിക്കാതെ അയാളുടെ മുന്നിൽ കറുത്ത പുക ചുഴി രൂപപ്പെട്ടു. അതിൽ നിന്ന് പ്രത്യക്ഷപ്പെട്ട രൂപം കണ്ട് അയാൾ അല്പമൊന്ന് ഭയന്നു. പക്ഷേ കാശിയോടുള്ള പക അയാൾക്ക് ധൈര്യമേകീ.

” ഹ ഹ ഹ….. നിൻ്റെ മരണം തേടിയാണ് നീ വന്നിരിക്കുന്നത്, ഒരു ബലിക്ക് വേണ്ടി ഇറങ്ങിയ എനിക്ക് മൂന്നുപേരെ കിട്ടി അവൻ തികച്ചും സന്തോഷപ്പെടും ഇതറിഞ്ഞാൽ.”

കാറിൽ നിന്നും

വലിച്ചിറക്കിയ അക്ഷരയേയും അഞ്ജുവിനെയും മുന്നിൽ നിർത്തി അയാൾ അട്ടഹസിച്ചു. മുന്നിൽ നിൽക്കുന്ന കാശിയെ കണ്ട അവരും അമ്പരന്നു. ചുവന്ന കണ്ണുകൾ നെറ്റിയിലെ ചന്ദ്രകല കഴുത്തിൽ രുദ്രാക്ഷമാല അരയിൽ കറുപ്പും ചുവപ്പും ചേർന്ന കച്ച ഒരു കാലിൽ തള എല്ലാം കൂടെ ഒരു ഉഗ്രരൂപമായിരുന്നു കാശിക്ക്.

” രഘുനാഥാ എൻ്റെ സഹോദരങ്ങളെ കടത്തിയത് വഴി നീ വലിയൊരു തെറ്റാണ് ചെയ്തത്. ഞാൻ വന്നത് നിൻ്റെ അന്ത്യം കുറിക്കാനാണ്.”

” അച്ചനെ നീ എന്ന് വിളിക്കാൻ മാത്രം വളർന്നോടാ പീറ ചെറുക്കാ, നിനക്കാളുമാറി പോയി കാശി.. ഹ… ഹ… ഹ”

അയാൾ തൻ്റെ അരയിൽ നിന്നും പുത്തൻ പിസ്റ്റൽ കയ്യിലെടുത്ത് വിരലിൽ ചുറ്റി കറക്കി അവന് നേരെ ചൂണ്ടിക്കൊണ്ട് ചിരിച്ചു. പക്ഷേ അയാൾ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ. അക്ഷരയും അഞ്ജനയും പേടിച്ചെങ്കിലും കാശിയുടെ മുഖത്ത് പുച്ഛിച്ചുകൊണ്ടുള്ള ചിരി മാത്രമായിരുന്നു. കണ്ണടച്ച് തുറന്നപ്പോൾ അയാൾ തൻ്റെ വണ്ടിയുടെ ബോണറ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കഴുത്തിൽ മുറുക്കിയ കയ്യുമായി കാശി നിമിഷനേരം കൊണ്ട് അല്പം ദൂരം കിടന്നിരുന്ന വണ്ടിക്ക് മുകളിലേക്ക് അയാളെയും കൊണ്ട് പാഞ്ഞിരുന്നു. അവൻ്റെ കൈ മുറുകിക്കൊണ്ടിരിക്കവെ സ്വയം ജീവൻ രക്ഷിക്കാൻ വേണ്ടി അയാൾ അവനെ വെടി വച്ചു.

” ഏട്ടാ….”

കാതടപ്പിച്ച ശബ്ദത്തിൽ അവർ രണ്ടുപേരും പേടിച്ച് ഒരേ ശബ്ദത്തിൽ അവനെ വിളിച്ചു. പക്ഷേ വീണ്ടും രഘുനാഥിൻ്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് കാശി ക്രൂരമായൊന്ന് ചിരിച്ചു. അതോടെ അയാളുടെ സകല ധൈര്യവും ചോർന്നു പോയിരുന്നു. അന്തരീക്ഷത്തിലെ വായുവിനെ രൂപം മാറ്റി കഠാരയാക്കി മാറിയത് കണ്ട രഘുനാഥ് ജീവന് വേണ്ടി അപേക്ഷിക്കാൻ കൈകൾ

കൂപ്പുന്നതിനു മുമ്പ് തന്നെ അയാളുടെ ഹൃദയം രണ്ടായി മുറിഞ്ഞിരുന്നു. നെഞ്ചിലേക്ക് കഠാര കുത്തിയിറങ്ങിയതോടെ അവൻ്റെ മുഖത്തേക്ക് അയാളുടെ ചോര തെറിച്ചു. അൽപ ജീവൻ നിൽക്കവേ മുഖത്ത് തെറിച്ച ചോര വിരലിൽ തുടച്ചെടുത്ത് കാശി തൻ്റെ അമ്മയിൽ നിന്നും അറിഞ്ഞ സത്യം അയാളുടെ ചെവിയിൽ പറഞ്ഞു.

” ഈ ഭീരുത്വം നിറഞ്ഞ ചോരയല്ലടാ എൻ്റെ ശരീരത്തിലൂടെ ഓടുന്നത്. ഇത് ഞാൻ അമ്മയ്ക്ക് കൊടുത്ത വാക്കാണ്.”

അതും പറഞ്ഞ് വിരലിൽ ഉണ്ടായിരുന്ന ചോര അയാളുടെ ചുണ്ടിലേക്ക് തേച്ചുകൊണ്ടവൻ അലറി.

“ഹ്രാ………”

അവൻ്റെ അലർച്ച മാടമ്പാടിയുടെ പഴകിയ ചുവരുകളിൽ പ്രതിഫലിച്ച് മായൻ്റെയും മഹിരൻ്റെയും കാതുകളിൽ എത്തി. തങ്ങളുടെ സ്ഥലത്ത് എത്തിയിട്ടും അവൻ്റെ സാന്നിദ്ധ്യം മനസ്സിലാക്കാൻ കഴിയാത്തതിൽ അവരൊന്ന് ശങ്കിച്ചു.

Leave a Reply

Your email address will not be published. Required fields are marked *