ചന്ദ്ര വേദം – 9 Likeഅടിപൊളി  

ഒരു ശരീരത്തിൽ മൂന്ന് വ്യത്യസ്ത ഭാവങ്ങളുമായി കാശി മാടമ്പാടിയുടെ പടികളിറങ്ങി. അതോടെ മാടമ്പാടിയും അതിലെ അംഗങ്ങളും എന്നന്നേക്കുമായി കാലചക്രത്തിൽ നിന്നും മാഞ്ഞില്ലാതായി.

ചുറ്റും നടന്ന സംഭവങ്ങളും ശബ്ദങ്ങളും തങ്ങൾക്ക് നേരെയുണ്ടായ ആക്രമണ ശ്രമവും എല്ലാം കൊണ്ടും ഭയന്നിരിക്കുകയായിരുന്ന അഞ്ജനയും അക്ഷരവും കാശിയെ കണ്ടതും അവനരികിലേക്ക് ഓടി. പല മുറിവുകളിൽ നിന്നും ദേഹത്തേക്ക് പടർന്നൊഴുകിയ ചോരയുമായി യുദ്ധം ജയിച്ച വീര്യത്തോടെ അവൻ അവരെ ചേർത്ത് പിടിച്ചു.

” പോകാം”

തന്നിലെ ചാത്തൻ്റെ ശക്തിയോടെ കാശിയും സഹോദരങ്ങളും ഒരു പുകയായി മാഞ്ഞു.

###

ഇരുൾ മൂടി തുടങ്ങിയ നേരത്ത് അഗ്നിയിൽ

വരുന്ന മാറ്റങ്ങൾ കാശിയുമായി ബന്ധപ്പെട്ടതാണെന്ന് പണിക്കർക്ക് അറിയാമായിരുന്നു. അയാൾ വളരെ ശ്രദ്ധയോടെയും പ്രതീക്ഷയോടെയും കാശിക്ക് വേണ്ടി തീ നാളം അണയാതെ കാത്തു. അവൻ പോയി ഒരുപാട് നേരം കഴിഞ്ഞിട്ടും വരാതായപ്പോൾ ഭദ്രയുടെ ഉള്ളം ഭയന്നു കരഞ്ഞു. മാലതിയും ശ്രീദേവിയും എല്ലാം അവളെ സമാധാനിപ്പിച്ചുകൊണ്ട് അവിടെ ഉണ്ടായിരുന്നു.

വലിയ ശബ്ദത്തോടെ അവിടെയുണ്ടായിരുന്ന പ്രതിഷ്ഠ ചിന്നി ചിതറി നാലുഭാഗം തെറിച്ചു. കത്തിക്കൊണ്ടിരുന്ന വിളക്കുകളെല്ലാം ഒരേ സമയം കെട്ടുവീണു. അവസാനത്തെ പ്രതീക്ഷയായിരുന്ന അഗ്നികുണ്ടവും തീയില്ലാതെ ഇരുൾ മൂടിയിരുന്നു. അതോടെ സർവരുടെയും പ്രതീക്ഷ ഇല്ലാതായി. എന്താണ് നടക്കുന്നതെന്ന് ശ്രീദേവി മനസ്സിലാക്കുന്നതിന് അവൾ ആകാശത്തിലേക്ക് വെറുമൊരു ആത്മാവായി പറന്നുയർന്നു. അതുകൂടെ കണ്ടതും കരഞ്ഞു തളർന്ന ഭദ്രയുടെ ബോധം പോയിരുന്നു. അവിടെയുണ്ടായിരുന്ന പുരുഷന്മാരെല്ലാം വീണ്ടും വിളക്ക് കത്തിക്കുന്ന തിരക്കിലായിരുന്നു. എല്ലാവരുടെയും മുഖത്ത് നിരാശയും ദുഖവും നിറഞ്ഞ സമയം തീനാളത്തിൻ്റെ പ്രകാശത്തിൽ ഒരു കറുത്ത പുക ചുരുൾ ഉയർന്നു.

മകളെ കണ്ടതും മീനാക്ഷിയും മാധവനും അവർക്കരികിലേക്ക് സന്തോഷത്തോടെ ഓടിച്ചെന്ന് അഞ്ജനയെ കെട്ടിപിടിച്ചു. അക്ഷരയെ മുത്തശ്ശിയെ ഏൽപ്പിച്ച് കാശി ഭദ്രയ്ക്ക് നേരെ നടന്നു.

ചുറ്റും കത്തിച്ചു വച്ച വിളക്കുകളുടെയും ചൂട്ടുകളുടെയും പ്രകാശത്തിൽ കാലിൽ തിളങ്ങുന്ന കാൽതള ഇട്ട ഒരു മനുഷ്യരൂപം, ദേഹത്തെ ചോരപ്പാടുകളുമായി തനിക്കരികിലേക്ക് നടന്നു വരുന്നത് പാതി തുറന്ന മിഴികളോടെ അവൾ നോക്കി.

തൻ്റെ അടുത്തെത്തിയതും മുട്ടിലിരുന്ന് തനിക്കുന്നേരെ കൈ നീട്ടി, അതിൽ മുഴുവൻ ചോരയായി മണ്ണിലോട്ടിറ്റുവീഴുന്നുണ്ടായിരുന്നു. മുമ്പ് ഇതേ സ്വപ്നം കണ്ടതവൾ ഓർത്ത്. കയ്യിൽ നിന്നും അവൾ മുഖത്തേക്ക് നോക്കി. ചുവന്നു തിളങ്ങിയ കണ്ണിലെ രൗദ്രവും പ്രണയവും കലർന്ന നോട്ടം അവൾക്ക് താങ്ങാൻ കഴിഞ്ഞില്ല. പക്ഷേ

ഇത്തവണ അവളാ മുഖം ശരിക്കും കണ്ടു.

” ദേവേട്ടൻ… ഏട്ടാ..”

സന്തോഷം നിറഞ്ഞ് തുളുമ്പിയ മുഖത്തോടെ അവൾ അവനെ കെട്ടി പിടിച്ചു. അവളെ എഴുന്നേൽപ്പിച്ച് നിർത്തി അവനും കെട്ടിപിടിച്ചു. നിറഞ്ഞു തുളുമ്പിയ കണ്ണുകൾക്കും തുടിക്കുന്ന ഹൃദയത്തിനുമുള്ള മറുപടിയായവൻ അവളുടെ ചുണ്ടുകളെ വായിലാക്കി നുകർന്നു. ചുറ്റും ആളുകൾ ഉണ്ടെന്ന് പോലും മറന്ന് ഇരുവരും പരസ്പരം ചുണ്ടുകൾ കൈമാറി.

കണ്ടുനിന്നവർക്കെല്ലാം അതൊരു സമാധാനത്തിൻ്റെ കാഴ്ചയായിരുന്നു.

പണിക്കർ സന്തോഷത്തോടെ ദൈവത്തോട് നന്ദി പറഞ്ഞു.

ചുണ്ടുകൾ വിട്ടകന്നവൾ അവൻ്റെ മുഖം കൈകളിൽ വച്ച് ഉമ്മകൾ കൊണ്ട് മൂടി.

********

കാത്തിരുന്നവർക്ക് നന്ദി ❤️

സ്നേഹപൂർവ്വം മന്ത്രവാദി 🪄

Leave a Reply

Your email address will not be published. Required fields are marked *