ചന്ദ്ര വേദം – 9 Likeഅടിപൊളി  

ഞാനും ഉണ്ടാകും. ഓരോ തലമുറയിലും രണ്ട് തറവാട്ടിൽ നിന്നും തിരഞ്ഞെടുത്തവരെ അതിനുള്ള കർമങ്ങൾ പഠിപ്പിക്കുക. എല്ലാം രഹസ്യമായി തന്നെ തുടരുക.” അവസാനമായി കാരണവർ അരുൾ ചെയ്ത വാക്കുമായി തലമുറകൾ നമ്മൾ തയ്യാറെടുത്തുകൊണ്ട് വന്നു. ”

” അല്ല മുത്തശ്ശി അപ്പൊ ഈ ചെമ്പകശ്ശേരി എവിടെയാണ്? അവിടുള്ള ആളുകൾക്ക് ഇതൊക്കെ അറിയുമോ? ”

” കാലങ്ങൾ കഴിഞ്ഞപ്പോൾ പരസ്പരം ബന്ധം അറ്റുത്തുടങ്ങി എന്ന് വേണമെങ്കിൽ പറയാം. അന്നത്തെ സംഭവത്തിന് ശേഷം ആദ്യത്തെ ആയില്യം പിറന്ന കുട്ടിയാണ് നിൻ്റെ ഭദ്രയുടെ അമ്മ സുഭദ്ര. ആ തലമുറയിൽ നിന്നും തിരഞ്ഞെടുക്കപ്പെടവൾ ആയിരുന്നു അവൾ അതുകൊണ്ടാവണം ആ സമയത്ത് മഹിരന് മോചനം കിട്ടാതായത്. ഇനി ചെമ്പകശ്ശേരിയിൽ അവശേഷിക്കുന്നത് ഭദ്ര മാത്രമാണ്. ഒരുപക്ഷേ സുഭദ്രയെ തൊടാൻ കഴിയാത്തതിൽ അവൻ ആ തറവാടിൻ്റെ ഇല്ലാതാക്കിയതാവാം. ”

അതുകേട്ടപ്പോൾ ഭദ്രയുടെ വീടുപേർ അവൻ്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. പല സംശയങ്ങളും അവൻ്റെ മനസിൽ മൊട്ടിട്ടു.

“അപ്പൊ ഇവിടെ നിന്നും തിരഞ്ഞെടുത്തത് ആരെയാണ്? മറ്റേ പുനർജന്മം ആരാണ്? പറ മുത്തശ്ശി”

“ക്ഷമയോടെ കേൾക്ക് ദേവാ. ജന്മ നക്ഷത്രവും സമയവും ജാതകവും അങ്ങനെ പലതിൻ്റെയും അടിസ്ഥാനത്തിലാണ് മാന്ത്രികത പഠിക്കാൻ ആളെ തിരഞ്ഞെടുക്കുന്നത് സൂര്യമംഗലത്തെ ആ ആൾ നിൻ്റെ അമ്മയായിരുന്നു.”

ആ രഹസ്യം അവനെ ഒന്ന് കിടുക്കി.

” ചെറുപ്പത്തിലെ മിടുക്കി ആയിരുന്നു നിൻ്റെ അമ്മ. അതുകൊണ്ട് തന്നെ അവൾ എല്ലാം അതിവേഗം പഠിച്ചെടുത്തു. പക്ഷേ അകാലത്തിലുള്ള മരണം എല്ലാവരെയും ഞെട്ടിച്ചു. അവൾ നേടിയ ശക്തികൾ അവളുടെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ട് ഇന്നും ഈ തറവാടിനു കാവൽ ആയി നിൽക്കുന്നുണ്ട്. ”

പലപ്പോഴായി അമ്മയെ

അവൻ കണ്ടിട്ടുണ്ടെങ്കിലും തോന്നൽ ആകാമെന്ന് പല ആവർത്തി അവൻ സ്വയം പറഞ്ഞിരുന്നു, പക്ഷേ ഇതുകൂടെ കേട്ടപ്പോൾ കാശിയുടെ മനസിന് അതിനുള്ള ഉത്തരം ലഭിച്ചു. യുക്തിക്ക് അപ്പുറം ഉള്ള പലതും ഉണ്ടെന്ന് പണ്ട് അമ്മ പറഞ്ഞത് അവൻ ഓർത്തു. പല രഹസ്യങ്ങളും അറിയാവുന്ന മാധവന് തൻ്റെ സഹോദരിയുടെ രഹസ്യം ഒരു ഞെട്ടൽ ആയിരുന്നു.

” എന്നോട് സംസാരിച്ചിട്ടുണ്ട് അമ്മ, പക്ഷേ എൻ്റെ തോന്നൽ ആയിരുന്നെന്നാ ഞാൻ കരുതിയത്”

” ഇന്നും തോന്നൽ അല്ല മോനെ എൻ്റെ മോൾ ഇപ്പോഴും ഇവിടെ ഉണ്ട്, പക്ഷേ അവളുടെ മരണത്തിൻ്റെ കാരണം ഇപ്പോഴും എനിക്ക് അറിയില്ല. പിന്നെ ഭൈരവൻ്റെ അവതാരം ആയി ജന്മം എടുത്തത് നീയാണ് ദേവാ. ഇത്രയും കാലം നമ്മൾ വിചാരിച്ച നിൻ്റെ ജന്മ നക്ഷത്രം തെറ്റായിരുന്നു. ഇന്ന് പണിക്കരെ കണ്ടപ്പോൾ ആണ് എല്ലാം കലങ്ങി തെളിഞ്ഞത്. ഈ തറവാടിൻ്റെയും ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാവരുടെയും രക്ഷ ഇനി നീയാണ്. ഇത്രയും വേഗം നിന്നെ കൂട്ടി ചെല്ലാൻ പണിക്കർ പറഞ്ഞിരുന്നു.”

അവൻ്റെ ഉള്ളം വിറപ്പിക്കുന്നതായിരുന്നു ഭവാനിയുടെ ഓരോ വെളിപ്പെടുത്തലുകളും, അവസാനത്തേത് കൂടെ ആയപ്പോൾ കാശിക്ക് എന്ത് പറയണം എന്ന് അറിയാതായി. കേട്ടതൊന്നും അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. പല ക്രൂരതകളും ചെയ്ത താൻ എങ്ങനെ ഒരു ദൈവ പിറവി ആവുമെന്ന് അവൻ ഓർത്തു.

” മാധവാ വണ്ടി എടുക്ക്, പണിക്കരുടെ അടുത്തേക്ക് പോകാം”

മാധവൻ്റെ പിന്നാലെ നടന്ന ഭവാനിയോടൊപ്പം കാശി മനസിൽ കുന്നുകൂടിയ പല സംശയങ്ങളോടെ നടന്നു.

” ആരും തനിയെ ഈ വീടുവിട്ട് പുറത്തിറങ്ങരുത്. എല്ലാവരും ഇവിടെ തന്നെ ഉണ്ടാവണം ഞാൻ പറയുന്നത്

വരെ. സാവിത്രി മാലതിയെയും ദാസിനെയും വിളിച്ച് എത്രയും വേഗം ഇവിടെ എത്താൻ പറയണം അതുപോലെ അംബികയെയും രഘുനാഥിനെയും. എല്ലാവരുടെ കുടുംബവും ഇവിടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഞങ്ങൾ വേഗം മടങ്ങി വരാം. ”

ഹാളിൽ കൂടിയ എല്ലാവരോടുമായി ഭവാനി ഉത്തരവിട്ടു. അഞ്ജനയോട് ഭദ്രയെ നോക്കിക്കൊള്ളാൻ പറഞ്ഞ് കാശിയും പുറത്തിറങ്ങി.

സാവിത്രി മാലതിയെ വിളിച്ചപ്പോൾ അച്ചു അംബികയെ വിളിച്ചു പക്ഷേ അച്ചുവിന് രണ്ടുപേരെ കിട്ടിയില്ല. മെസ്സേജ് അയച്ചിട്ട് തിരിച്ച് വിളിക്കുന്നതും കാത്തവൾ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *