ചന്ദ്ര വേദം – 9 1അടിപൊളി  

മനുഷ്യനേക്കാൾ അല്പം വേഗതയിൽ തനിക്ക് നേരെ പാഞ്ഞുവരുന്ന രാമശേഖരൻ അടുത്തെത്തും മുന്നേ അയാളെക്കാൾ വേഗത്തിൽ രണ്ടടി മുന്നിലേക്ക് വച്ച് തൻ്റെ വലതു മുഷ്ടി ചുരുട്ടി വായുവിനെ കീറുന്ന വേഗത്തിൽ അയാളുടെ നെഞ്ചിലേക്ക് ശക്തമായൊരിടി കൊടുത്തു. അതിൻ്റെ പ്രഹര തരംഗം അയാളുടെ പേശികളെ ബാധിച്ചു. എല്ലുകൾ മുറിയുന്ന ശബ്ദത്തോടെ രാമശേഖരൻ വന്നതിനേക്കാൾ വേഗത്തിൽ പടിക്കെട്ടിലേക്ക്

തെറിച്ചു വീണു. ഇടികൊണ്ടഭാഗത്ത് കൈകൾ പോലും എത്തിക്കാൻ കഴിയാതെ അയാൾ ആ പടികളിൽ കിടന്നു പിടഞ്ഞു മരിച്ചു. ഇതെല്ലാം കണ്ട് ഭയന്ന ഇരുവരും കോട്ടയ്ക്ക് അകത്തേക്ക് ഓടി.

” നിങ്ങൾ ആ വണ്ടിയിൽ ഇരുന്നാൽ മതി. ഞാൻ പറയാതെ പുറത്തിറങ്ങരുത്.”

തൻ്റെ സഹോദരങ്ങളെ നോക്കി അവൻ ആവശ്യപ്പെട്ടു. അവരെ കാറിൽ കയറ്റി തൻ്റെ മന്ത്ര ശക്തികൊണ്ട് അതിനു ചുറ്റും രക്ഷാ കവചം തീർത്ത് കാശി മാടമ്പാടിയിലെ പൂജാമുറി ലക്ഷ്യമാക്കി നടന്നു.

“മഹിരൻ , അവൻ വന്നിരിക്കുന്നു.. നിനക്ക് ആകെയുള്ള തടസം അവൻ മാത്രമാണ്. അവനെ ഇല്ലാതാക്കിയാൽ ആ മന തന്നെ ഇല്ലാതാവും. വൈകേണ്ട , ഞാനും തയാറാണ് അവനെ തീർക്കാൻ”

” നിൽക്ക് മായൻ , കേവലം ഒരു മനുഷ്യൻ അല്ല അത് . സൂക്ഷിക്കണം”

കണ്ണുകളടച്ച് ദീർഘ ശ്വാസമെടുത്ത് മഹിരൻ പറഞ്ഞു.

” അറിയാം. അവനെ പറ്റി അറിഞ്ഞ നിമിഷം മുതൽ ഞാൻ തയ്യാറെടുത്തു തുടങ്ങിയതാണ്. വർഷങ്ങൾക്ക് മുമ്പ് കൊടുരനായ എൻ്റെ ചാത്തൻ കുക്കുടശൂരനെ കൊണ്ട് രഘുനാഥിൻ്റെ ആദ്യ ഭാര്യയെ പ്രാപിച്ച് ഞങ്ങൾ നിനക്കുള്ള ശക്തമായ ശരീരത്തെ ജനിപ്പിക്കാൻ തുടങ്ങിയതായിരുന്നു. പക്ഷേ പാതിവഴിയിൽ കുക്കുടശൂരനെ ഇല്ലാതാക്കി ഒരു ദേവ ശക്തി അവളെ ഇവിടെ നിന്നും കൊണ്ടുപോയി. ആ ശക്തിയാണ് അവനിലുള്ളത്. ദാ, ഈ കഠാര ഞാൻ അവന് വേണ്ടി ഉണ്ടാക്കിയതാണ്. ഇതവൻ്റെ ശരീരത്തിൽ ഏൽപ്പിക്കുന്ന ഓരോ മുറിവും അവൻ്റെ ശക്തിയെ ഇല്ലാതാക്കും. നെഞ്ചിൽ കുത്തിയിറക്കിയാൽ അതോടെ തീരും. ഹഹഹ..”

തൻ്റെ കണ്ടെത്തലുകളും അതിനുള്ള പ്രതിവിധിയും മഹിരൻ്റെ മുന്നിൽ നിരത്തി അയാൾ അട്ടഹസിച്ചു. മഹിരൻ്റെ മുഖത്തും പ്രതീക്ഷയുടെ

നിഴൽ വീണു. അകത്തളത്തിലൂടെ നടന്നടുക്കുന്ന കാശിയുടെ കാലൊച്ച കേട്ട് മഹിരൻ അദൃശ്യനായി മാറി അവൻ്റെയടുത്തേക്ക് നീങ്ങി.

അപ്രതീക്ഷിതമായി പുറകിൽ നിന്നുമുള്ള അടിയിൽ കാശി മുന്നിലേക്ക് തെറിച്ചു വീണ് ഉരുണ്ടെഴുന്നേറ്റു. ചുറ്റും നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. മുന്നോട്ട് നടക്കവെ അദൃശ്യനായി തന്നെ വീണ്ടും കൂടുതൽ ശക്തമായി മഹിരൻ ആക്രമിച്ചു. അതിൻ്റെ ആഘാതത്തിൽ മുന്നിലെ വാതിൽ തകർത്തുകൊണ്ട് കാശി പൂജാമുറിയിലേക്ക് വീണു.

” മരണം തേടി നീ തന്നെ വന്നതിൽ സന്തോഷം”

വീണുകിടക്കുന്ന കാശിയെ നോക്കി അയാൾ പറഞ്ഞു. തൻ്റെ കഠാരയിൽ പിടി മുറുക്കാനും അയാൾ മറന്നില്ല. കത്തി ഉയരുന്ന തീ നാളത്തിന് പുറകിലിരുന്ന് ചിരിക്കുന്ന മായനെ നോക്കി അവൻ എഴുന്നേറ്റു.

പുറത്തെ കാറിൽ ഇരിക്കുന്ന ഇരുവർക്ക് നേരെയും മഹിരം ആക്രമിക്കാൻ ചെന്നെങ്കിലും രക്ഷാ കവചം അവനെ വലിച്ചെറിഞ്ഞു. വീണ്ടും കൂടുതൽ ശക്തമായി ശ്രമിച്ചെങ്കിലും അതും ഫലമില്ലാതെ അവൻ അകത്തേക്ക് തന്നെ മടങ്ങി. മുറിയിൽ മായനോട് സംസാരിക്കുകയായിരുന്ന കാശിയെ ആക്രമിക്കാൻ അവൻ അദൃശ്യനായി ചെന്നു.

” ഹ മായൻ , നിൻ്റെ ലക്ഷ്യങ്ങൾ നിൻ്റെ കൂടെയുളവർക്ക് പോലും അറിയാതിരിക്കാം പക്ഷേ എന്നിൽ നിന്നും നിനക്കത് ഒളിക്കാൻ കഴിയില്ല. നിൻ്റെ ആഗ്രഹം നടക്കില്ല മായൻ…”

സംസാരത്തിടയിൽ അവന് നേരെ വന്ന മഹിരൻ്റെ കഴുത്തിൽ കാശിയുടെ ഇടതു കൈ മുറുകിയിരുന്നു. അതോടെ അവൻ കാശിക്കുമുന്നിൽ ദൃശ്യമായി. തല ചരിച്ച് പുച്ഛത്തോടെ ചിരിച്ച കാശി അവനെയും എടുത്ത് അല്പം മുകളിലേക്ക് ഉയർന്ന് വളരെ വേഗത്തിൽ അവനെയും കൊണ്ട് തറയിൽ ഇടിച്ചു. അതിൻ്റെ ആഘാതത്തിൽ നിലം അല്പം കുഴിഞ്ഞു. പൊട്ടിത്തുടങ്ങിയ തറയിലെ വിള്ളൽ അഗ്നികുണ്ടതിൻ്റെ

ഒരു വശം തകർത്തു. ഇരുവരും അവൻ്റെ ആ നീക്കം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് മുഖത്ത് വ്യക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *