ചന്ദ്ര വേദം – 9 Likeഅടിപൊളി  

###

മൂക്കിലേക്ക് അരിച്ചുകയറിയ മുല്ലപ്പൂവിൻ്റെ മണവും തലയിൽ ആരോ തലോടുന്നതും അറിഞ്ഞാണ് ഭദ്ര കണ്ണുതുറന്നത്. ചുറ്റും വെള്ള നിറം മാത്രം , ആരാണ് തലയിൽ തൊട്ടതെന്ന് അറിയാൻ അവൻ ചുറ്റും നോക്കി , ഒരു പുകമറയിൽ നിന്നും നടന്നു വന്ന സ്ത്രീ രൂപം കണ്ട് അവൾ ഭയന്നു. പക്ഷേ ആ രൂപം ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു. ആ ചിരി അവൾക്ക് ഏറെ പരിചിതമായി കഴിഞ്ഞിരുന്നു പക്ഷേ എവിടെ വച്ചാണ് കണ്ടതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് ഓർമ വന്നില്ല. ചെറു ചിരിയോടെ ആ രൂപം അവളോട് സംസാരിച്ചു.

” പേടിക്കണ്ട, ഞാൻ നിന്നെ കാണാൻ വന്നതാ”

” ആരാ നിങ്ങൾ, എന്നെ എന്തിനാ കാണുന്നെ? ദേവേട്ടാ… ”

പേടിയോടെ അവൾ ചോദിച്ചു. കാശിയെ വിളിക്കാൻ തുടങ്ങിയ അവളെ ആ സ്ത്രീ തടഞ്ഞു.

” അവനെ വിളിക്കേണ്ട, അവൻ്റെ നിയോഗം തേടിയുള്ള യാത്രയ്ക്ക് തുടക്കം കുറിക്കാൻ പോയതാണവൻ. മടങ്ങി വരുന്നത് വരെ ഞാൻ കൂട്ടിരിക്കാം പോരെ?”

” എനിക്ക് പേടി ആവുന്നുണ്ട് നിങ്ങൾ ആരാണെന്ന് പറ”

” എന്നെ കണ്ടിട്ട് എന്തിനാ പേടിക്കുന്നേ?അതും എൻ്റെ മകന് തുണയാവേണ്ടവൾ”

ഒന്നും മനസ്സിലാകാതെ ഭദ്ര തറഞ്ഞു നിന്നു.

” ഞാൻ നിൻ്റെ ദേവേട്ടൻ്റെ അമ്മയാണ്, അവനെ നിൻ്റരുകിൽ എത്തിച്ചതും ഞാൻ തന്നെയാണ്. ഇപ്പൊ പേടി മാറിയോ?”

” ദേവേട്ടൻ്റെ അമ്മ മരിച്ചു പോയതല്ലേ പിന്നെങ്ങനെയാ?”

“അതെ ഞാൻ മരിച്ചു പോയതാ പക്ഷേ എൻ്റെ ആത്മാവ് ഇപ്പോഴും ഭൂമിയിൽ ഉണ്ട് അതൊക്കെ വല്യ കഥയാ. പിന്നെ നിൻ്റെ അമ്മയെയും ഞാൻ അറിയും”

അത് ഭദ്രയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ സുഭദ്ര അവളോട് പറഞ്ഞേനെ എന്ന് അവൾക്ക് അറിയാമായിരുന്നു.

” എന്താ വിശ്വാസം വരുന്നില്ല അല്ലേ? നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു സംഭവത്തിൽ മംഗലശ്ശേരി മന സൂര്യമംഗലവും ചെമ്പകശ്ശേരിയുമായി പിരിഞ്ഞു. എപ്പോൾ വേണമെങ്കിലും വരാൻ. സാധ്യത ഉള്ള ഒരപകടത്തിനു പ്രതിരോധമായി ഓരോ തലമുറയിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ പ്രത്യേകം മന്ത്രങ്ങളും മറ്റും പഠിപ്പിക്കും അതീവ രഹസ്യമായി. അങ്ങനെ ഇവിടെ നിന്നും ഞാനും ചെമ്പകശ്ശേരിയിൽ നിന്ന് നിൻ്റെ അമ്മയും അത് പഠിച്ചു. പക്ഷേ ഇത് പുറത്ത് പറയാൻ ഞങ്ങൾക്ക് വിലക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അവൾ ഇതൊന്നും നിന്നെ അറിയിക്കാതിരുന്നത്.”

ഒന്നും മനസ്സിലായില്ലെങ്കിലും മനസിലെ ഭയം ചെറുതായി മാറി തുടങ്ങിയിരുന്നു. അതോടെ മുന്നിലെ രൂപത്തിൻ്റെ സ്ത്രീത്വം അവളെ അത്ഭുതപ്പെടുത്തി. കണ്ണടച്ച് തുറന്നപ്പോഴേക്കും ഭദ്ര ശ്രീദേവിയുടെ മടിയിൽ കിടക്കുകയായിരുന്നു. തലയിലൂടെ വിരലോടിക്കുന്ന ശ്രീദേവിയിൽ നിന്നും അമ്മയുടെ സ്നേഹം അവളറിഞ്ഞു.

” സുഭദ്രയുടെ മരണം ഒരു ത്യാഗമായിരുന്നു മോളെ. നീ ആയിരുന്നു ഇരയകേണ്ടിയിരുന്നത് പക്ഷേ ദേവൻ്റെ താലി നിൻ്റെ കഴുത്തിൽ വീണതും നിനക്ക് ചുറ്റും അവൻ്റെ

കവചം ഉണ്ടായി. എന്നോ മരിക്കേണ്ടിയിരുന്ന സുഭദ്രയ്ക്ക് നിൻ്റെ സാമീപ്യം ആയിരുന്നു തുണ. നീ ഇവിടെ നിന്നും പോയതോടെ അവളുടെ ആത്മാവിനെ അവർക്ക് എളുപ്പം ബലികൊടുക്കാൻ കഴിഞ്ഞു. ഒന്നും മനസിലായില്ല അല്ലേ? ദേവൻ വരട്ടെ അവൻ എല്ലാം പറഞ്ഞു തരും. എൻ്റെ കുട്ടി ഉറങ്ങിക്കോ, അമ്മ കൂട്ടിരിക്കാം”

നെറ്റിയിൽ ഉമ്മ നൽകി അവൾ തൻ്റെ മടിയിൽ കിടക്കുന്ന ഭദ്രയ്ക്ക് കാവലിരുന്നു.

###

” പണിക്കരെ ഇതാണാ ജാതകക്കാരൻ, എനിക്കറിയാവുന്നതൊക്കെ ഞാൻ പറഞ്ഞുകൊടുത്തിട്ടുണ്ട് , ഇനിയെന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞാൽ അങ്ങനെ ചെയ്യാമായിരുന്നു”

കരിമഠത്തിൽ എത്തിയ ഭവാനി കാശിയെ പണിക്കർക്ക് പരിചയപ്പെടുത്തി.

” ഇരിക്ക്യ കുറച്ച് കര്യങ്ങൾ കൂടെ ഉണ്ട്”

മൂവരെയും നോക്കി അയാൾ പറഞ്ഞു. അഗ്നിയെരിയുന്ന ഹോമകുണ്ടതിന് മുന്നിലായി അവർ ഇരുന്നു. കാശിയുടെ സാന്നിധ്യം ആ അഗ്നിയെ കൂടുതൽ ശക്തമായി ജ്വലിപ്പിച്ചു. അതവർക്ക് ആശ്ചര്യമുണ്ടാക്കി.

” കണ്ടില്ലേ പ്രപഞ്ചത്തിൽ ഏറ്റവും ശുദ്ധമായ അഗ്നിവരെ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നു. കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം മനസിലായി കാണുമല്ലോ അല്ലേ? അല്പം കൂടെ അറിയാൻ ഉണ്ട് നീ. മഹിരൻ്റെ ലക്ഷ്യം മംഗലശ്ശേരിയുടെ തകർച്ച ആണെങ്കിൽ അവന് പിന്നിൽ വിളക്ക് പിടിക്കുന്ന മറ്റൊരാളുണ്ട്, അയാളുടെ ലക്ഷ്യം പ്രപഞ്ചത്തിലെ അതിമാനുഷികൻ ആകാൻ ആണ്. പല സിദ്ധികളും നേടുന്നത് വഴി അയാൾക്ക് വശീകരണം, പരകായ പ്രവേശം, പഞ്ചഭൂതങ്ങൾക്ക് മേലുള്ള നിയന്ത്രണം, അമരത്വം തുടങ്ങി അമാനുഷികമായ ശക്തികൾ ലഭിക്കും. കാലങ്ങളായുള്ള ആഭിചാരക്രിയകളിലൂടെ ഇപ്പൊൾ അയാൾ ആത്മാക്കളെ നിയന്ത്രിക്കാനും കൂടാതെ പല ശാരീരികമായ കഴിവുകളും നേടിയിട്ടുണ്ട്. ഇതിനെല്ലാം വേണ്ടി അയാൾ ലക്ഷ്യമിടുന്നത് നിങ്ങളുടെ കുലദൈവം കാലഭൈരവനെ ആണ്. എങ്ങനെയാണ് എന്നല്ലേ നിങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *