ചന്ദ്ര വേദം – 9 Likeഅടിപൊളി  

നിലത്ത് കിടക്കുന്ന മഹിരനെ നോക്കിയ ശേഷം കാശി മായൻ്റെ അരികിലേക്ക് നടന്നു. തൻ്റെ ശക്തികൾ പ്രയോഗിക്കാൻ അയാളും തയ്യാറായി. മായൻ്റെ മന്ത്രങ്ങൾ ശൂന്യതയിൽ നിന്നും ആത്മാക്കളെ വരുത്തി കാശിക്ക് നേരെ അയച്ചു. തനിക്ക് നേരെ വന്ന ആദ്യ ആത്മാവിനെ അവൻ നിസാരമായി തട്ടിയകറ്റി . പിന്നീട് വന്നതിനെയും തട്ടി മാറിയെങ്കിലും അതവൻ്റെ കൈയ്യിൽ അള്ളി പിടിച്ചു. കൈ കുടഞ്ഞിട്ടും പോകാതെ വന്നപ്പോൾ അതിനെ പിടിച്ച് തല വായിലേക്ക് കയറ്റി കടിച്ച് മുറിച്ച് ഉടൽ മായന് മുന്നിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് അവടെ ദേഹത്തേക്ക് വീഴുന്ന ഓരോ ആത്മാക്കളും കത്തിയെരിഞ്ഞില്ലാതായി.

അയാൾ കാശിക്കു നേരെ തൻ്റെ മാന്ത്രിക ശക്തികൾ ഉപയോഗിക്കാൻ തുടങ്ങി.

വലതുകൈയിൽ കണ്ണാടി ചില്ലുകൾ ഉണ്ടാക്കി അവന് നേരെ എയ്തു. ചിതറി വന്ന ചില്ലുകളിൽ മുഖത്തിന് നേരെ വന്നതുമാത്രം തട്ടി കളഞ്ഞവൻ നിന്നു. നെഞ്ചിലും വയറിലുമായി. കുത്തിയിറങ്ങിയെങ്കിലും എത്തവനെ യാതൊന്നും ചെയ്തില്ല. മന്ത്ര ശക്തി കൊണ്ടുണ്ടാക്കിയതിനാൽ ദേഹം മുറിഞ്ഞ് ചോര പൊടിയാൻ ആരംഭിച്ചു. പക്ഷേ നേരത്തെ കയറിയ വെടിയുണ്ടയുടെ യാതൊരവശേഷിപ്പും അവിടെ ഉണ്ടായിരുന്നില്ല. ചില്ലുകൾ പറിച്ചെടുത്ത് നിലത്തേക്കിട്ടവൻ മായനെ നോക്കി ചിരിച്ചു. മായൻ വീണ്ടും തൻ്റെ ശക്തികൾ പ്രയോഗിച്ചവനെ ആക്രമിച്ചെങ്കിലും എല്ലാത്തിൽ നിന്നും അവൻ ഒഴിഞ്ഞുമാറി ഒടുവിൽ മായൻ്റെ മുന്നിൽ വന്ന് നിന്ന്. അടുത്ത മന്ത്രം പ്രയോഗിക്കും മുമ്പ് മായൻ അവനെടുത്ത് ചുവരിലേക്ക് എറിഞ്ഞു. കയ്യിൽ നിന്നും തെറിച്ചുപോയ കഠാരയെടുക്കാൻ തുനിയവേ വായുവിനെ തൻ്റെ കൈയ്യാക്കി മാറ്റി അതിൽ മായൻ പിടിച്ച്

ചുവരിലേക്ക് ഇടിച്ചു.

കട്ടിയുള്ള ചുവരിൽ മായൻ്റെ രക്തം തെറിച്ചു. വിണ്ടുതുടങ്ങിയ ചുവരിലെ പാളികൾ ചിലത് അടർന്നു വീണു.

പിന്നീട് അയാളെയവൻ എതിർ ചുവരിലേക്ക് വലിച്ചെറിഞ്ഞു. ശക്തമായ അടികളുടെ ആഘാതം മായനെ അല്പം തളർത്തി. നേരത്തെ കിട്ടിയ അടിയിൽ നിന്നും മുക്തനായ മഹിരൻ കിട്ടിയ അവസരത്തിൽ അദൃശ്യനായി കാശിയെ പുറകിൽ നിന്ന് ആക്രമിച്ചു. ശ്രദ്ധ വീണ്ടെടുക്കും മുമ്പ് മഹിരൻ അവനെ തുടരെ അടിച്ച് ചുവരിലേക്ക് വലിച്ചെറിഞ്ഞു.

ഇടതുകാൽ നീതിയും വലതുകാൽ ചേർത്തും വച്ചവൻ അവിടെ ഇരുന്നു. ചുണ്ടിൽ നിന്ന് ഒലിച്ച ചോര വിരലിൽ തുടച്ചെടുത്ത് വലത്കാൽ മുട്ടിൽ കൈ വച്ചവൻ അവരെ നോക്കി ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

മായൻ്റെ മുന്നിൽ കവചം തീർത്തപോലെ മഹിരൻ നിന്നു. പെട്ടെന്ന് മാഞ്ഞുപോയവൻ കാശിക്ക് അടുത്തെത്തും മുമ്പേ അവൻ്റെ മുഷ്ടി മഹിരൻ്റെ മേൽ പതിച്ചിരുന്നു. ഇടികൊണ്ടവൻ ശൂന്യതയിൽ നിന്നും തെറിച്ച് വീണു. മായൻ്റെ കഠാരയുടെ അടുത്ത് വീണവൻ അത് കൈക്കലാക്കി മായൻ്റെ നേരെ നടന്നടുക്കുന്ന കാശിയുടെ പുറത്തേക്ക് ചാടി കുത്തി. ആ കുത്തവനെ വേദനിപ്പിച്ചു.

” ഹ്രാ……..”

കാശി അലറി. ആഴത്തിൽ കുത്തിയതിനാൽ ചോര നന്നായി ഒഴുകാൻ തുടങ്ങി. രണ്ടടി പിന്നോട്ട് പോയ കാശിയെ നോക്കി മായൻ ചിരിച്ചു.

” അവനെ തീർക്ക് മഹിരാ..”

മഹിരന് ആത്മവിശ്വാസം നൽകിക്കൊണ്ട് മായനും അവൻ്റെ കൂടെ ചേർന്നു. ഊരിയെടുത്ത കത്തികൊണ്ട് മഹിരൻ അവനെ വീണ്ടും ആക്രമിച്ചു. കയ്യിലും വയറിലും പുറത്തും നെഞ്ചിലുമായി തുടരെ വെട്ടുകൾ കൊണ്ട കാശിയുടെ ശരീരത്തിൽ നിന്നും ചോര വാർന്നൊഴുകി. കഠാര മായൻ്റെ കയ്യിൽ കൊടുത്ത് മഹിരൻ കാശിയെ പുറകിൽ നിന്നും പിടിച്ചു.

”

മായൻ… ഇവൻ്റെ ഹൃദയത്തിൽ കുത്തിയിറക്ക്… ഹഹഹ”

അടിപതറിയ കാശിയെ തകർത്തെന്ന ആവേശത്തിൽ മഹിരൻ അട്ടഹസിച്ചു.

ചോരയൊലിപ്പിച്ച മുഖവുമായി മായൻ കാശിയുടെ മുന്നിൽ നിന്നു.

” ഇനി ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല… ഹഹഹ”

കാശിയുടെ ഹൃദയത്തിലേക്ക് കഠാര കുത്തിയിറക്കി കൊണ്ടയാൽ പറഞ്ഞു.

“ഹ്രാ… ഹ്രാ…”

അതിൻ്റെ വേദനയിൽ അവൻ അലറി. പക്ഷേ സെക്കൻ്റുകൾ കഴിഞ്ഞിട്ടും ഹൃദയം മുറിഞ്ഞ കാശി മരിക്കാതെ വന്നപ്പോൾ മായൻ അത്ഭുതപ്പെട്ടു. ചുവന്ന കണ്ണുകൾ അയാൾക്ക് നേരെ പകയോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *