ലവ് ബൈറ്റ് – 10 Likeഅടിപൊളി  

ലവ് ബൈറ്റ് – 10

Love Bite Part 10 | Author : Kavalkkaran

[ Previous Part ] [ www.kambi.pw ]


1770656021664
തനിക്ക് താഴെ കിടന്ന്, കൂർത്ത പല്ലുകൾ പുറത്തുകാട്ടി വന്യമായി ചിരിക്കുന്ന ആ അപരിചിതയെ കണ്ട് അനു അക്ഷരാർത്ഥത്തിൽ മരവിച്ചുപോയി.

തന്റേതിന് സമാനമായ രൂപമുള്ള മറ്റൊരുവൾ!

ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഈ ഭൂമിയിൽ തന്നെപ്പോലെ മറ്റൊരാൾ ഉള്ളതായി അനുവിന് അറിവുണ്ടായിരുന്നില്ല. താൻ മാത്രമാണ് ഇങ്ങനെയൊരു ശാപവുമായി ജീവിക്കുന്നതെന്നായിരുന്നു അവളുടെ വിശ്വാസം.

സ്വന്തം അസ്തിത്വത്തെക്കുറിച്ചുപോലും പൂർണ്ണമായി അറിയാത്ത അവൾക്ക് മുന്നിലേക്ക്, അതേ ഭീകരരൂപമുള്ള മറ്റൊരു സ്ത്രീ എവിടെനിന്നോ കയറിവന്നിരിക്കുന്നു!

അഭിയുടെ ചോര കുടിക്കാൻ വേണ്ടി മാത്രമാണോ അവൾ വന്നത്, അതോ ഇതിനു പിന്നിൽ മറ്റെന്തെങ്കിലും രഹസ്യമുണ്ടോ എന്ന് അനുവിന് ഒട്ടും മനസ്സിലായില്ല.

ആ ഞെട്ടലിലും ഉള്ളിലെ പകയിലും അനുവിന്റെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോയി. അടങ്ങാത്ത ദേഷ്യത്തോടെ അവൾ തന്റെ കൂർത്ത നഖങ്ങൾ ആ സ്ത്രീയുടെ കഴുത്തിലേക്ക് ഒന്നുകൂടി ആഴ്ത്തിയിറക്കാൻ ശ്രമിച്ചു.

എന്നാൽ, അനുവിന്റെ ആ ശ്രമത്തെ നിസ്സാരമായി തള്ളിക്കളഞ്ഞുകൊണ്ട് അവൾ അനുവിന്റെ ഇരുകൈത്തണ്ടകളിലും ബലമായി കയറിപ്പിടിച്ചു.

ദിവസങ്ങളായി ചോര കിട്ടാതെ തളർന്ന അനുവിനേക്കാൾ നൂറിരട്ടി കരുത്ത് ആ നിമിഷം അവൾക്കുണ്ടായിരുന്നു. അഭിയുടെ ചൂടുള്ള ചോര കുടിച്ചതിന്റെ ഊർജ്ജവും വന്യമായ ലഹരിയും ആ ശരീരത്തിൽ തിളച്ചുമറിയുന്നുണ്ടായിരുന്നു.

ഒരു പരിഹാസച്ചിരിയോടെ, ഒരൊറ്റ കുടയലിന് അവൾ അനുവിനെ തന്റെ മുകളിൽ നിന്നും വായുവിലേക്ക് തെറിപ്പിച്ചു മാറ്റി! അനു തറയിലേക്ക് വീഴുന്നതിന് മുൻപ് തന്നെ, ഒരു മിന്നൽപ്പിണർ പോലെ അവൾ അനുവിന്റെ മുകളിലേക്ക് പാഞ്ഞടുത്തു.

അനുവിന്റെ തോളുകളിൽ അമർത്തി തറയോട് ചേർത്തുവെച്ച്, നെഞ്ചിലേക്ക് കാൽമുട്ട് കുത്തി അവൾ അനുവിനെ പൂർണ്ണമായും കീഴടക്കി.

ആ ഇരുമ്പുപിടുത്തത്തിനുള്ളിൽ ഒന്നു കുതറാൻ പോലും കഴിയാതെ അനു നിസ്സഹായയായി കിടന്നു പിടഞ്ഞു.

“ആരാടി നീ? എന്തിനാ ഇങ്ങോട്ട് വന്നത്… അവനെ തൊടാൻ നിനക്കെങ്ങനെ ധൈര്യം വന്നു?”

അനു പല്ലിറുമ്മിക്കൊണ്ട് അവൾക്ക് നേരെ ചീറ്റി.

എന്നാൽ ആ ചോദ്യത്തിന് അവൾ മറുപടിയൊന്നും കൊടുത്തില്ല. പകരം, അഭിയുടെ ചോര പുരണ്ട ചുണ്ടുകൾ അവൾ നാവുകൊണ്ട് ആർത്തിയോടെ നുണഞ്ഞു.

ആ കടുംചുവപ്പ് കണ്ണുകളിൽ വല്ലാത്തൊരു ലഹരി തിളങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അനുവിന് അറപ്പുളവാക്കിയ, തൊണ്ടയിലൂടെ ഇറക്കാൻ പോലും കഴിയാതിരുന്ന അഭിയുടെ അതേ ചോരയാണ് ഇവൾ ഇത്രയും കൊതിയോടെ ആസ്വദിച്ചിരിക്കുന്നത് എന്നത് അനുവിനെ വല്ലാതെ അമ്പരപ്പിച്ചു.

ഒരുപക്ഷേ താൻ രുചിച്ച അഭിയുടെ യഥാർത്ഥ ചോരയുടെ രുചി അവൾ അറിഞ്ഞിരുന്നെങ്കിലോ…?

അവൾ അനുവിന്റെ മുഖത്തേക്ക് ഒന്നുകൂടി കുനിഞ്ഞു. ശേഷം, അനു ഇതിനുമുൻപ് ഒരിക്കൽപ്പോലും കേട്ടിട്ടില്ലാത്ത ഏതോ ഒരു വിചിത്രമായ ഭാഷയിൽ, പരുക്കൻ ശബ്ദത്തിൽ അവൾ പതിയെ മൊഴിഞ്ഞു:

“ക്രെവ്’നാ… ഷിൽ മോർത്താ ഷവാനി!” (ഈ ചോര… ഇതിന് ദിവ്യാമൃതത്തിന്റെ രുചിയാണ്!)

ആ വാക്കുകൾക്ക് എന്താണ് അർത്ഥമെന്ന് അനുവിന് ഒട്ടും മനസ്സിലായില്ല. അങ്ങനെയൊരു ഭാഷയുള്ളതായിപ്പോലും അവൾക്ക് അറിവുണ്ടായിരുന്നില്ല. അവൾ ആരാണെന്നോ, എവിടെനിന്ന് വന്നെന്നോ, എന്തിനുവേണ്ടി അഭിയെ ആക്രമിച്ചെന്നോ ഉള്ളതൊന്നും അനുവിന് പിടികിട്ടിയില്ല.

പക്ഷേ, ആ അപരിചിതയുടെ സ്വരത്തിലെ വന്യമായ ആഹ്ലാദവും, അഭിയുടെ ചോര നുണയുമ്പോഴുള്ള ആ ഭാവവും കണ്ടപ്പോൾ ഒരുകാര്യം മാത്രം അനുവിന്റെ ഉള്ളിൽ ഭയത്തോടെ നിറഞ്ഞു അവന്റെ ചോരയുടെ ഈ രുചിപോലും ഇവളെ വല്ലാതെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നു! ലക്ഷ്യം

എന്തുതന്നെയായാലും അവൾ വീണ്ടും തങ്ങളെ തേടി വരും!

അനുവിന് എന്തെങ്കിലും പ്രതികരിക്കാൻ സമയം കൊടുക്കുന്നതിന് മുൻപ് തന്നെ, അവൾ അനുവിന്റെ നെഞ്ചിലെ പിടുത്തം വിട്ട് വായുവിലേക്ക്

Updated: October 31, 2026 — 7:17 pm

Leave a Reply

Your email address will not be published. Required fields are marked *