ഇവൾക്കെന്താ വല്ല വയ്യേ ? തിന്നാനും തരില്ല, എന്നെ തീറ്റിപ്പിക്കുകയുമില്ല… വല്ലാത്തൊരു ജന്മം തന്നെ! എന്റെ വായിൽ ഇരുന്ന നല്ല മൂന്ന് ലഡ്ഡുവാണ് ഈ ദുഷ്ട ഒറ്റ നോട്ടം കൊണ്ട് തട്ടിത്തെറിപ്പിച്ചത്!’
വാതിൽ അടച്ച് അവൾ എനിക്ക് നേരെ തിരിഞ്ഞതും, ഞാൻ വേഗം അരികിൽ കിടന്ന പുതപ്പെടുത്ത് തലവഴി മൂടി എന്നെ മൊത്തത്തിൽ മറച്ചു.
നിങ്ങൾ കരുതും ഞാൻ അവളെ പേടിച്ചിട്ടാണെന്ന്… ഏയ്, പേടിച്ചിട്ടൊന്നുമല്ല! എനിക്ക് അവളോട് സംസാരിക്കാൻ താല്പര്യമില്ലാഞ്ഞിട്ടാണ്! അല്ലെങ്കിലും ഞാൻ ഈ മനുഷ്യന്മാരോട് മാത്രമേ സംസാരിക്കാറുള്ളൂ…
ചോര കുടിക്കുന്ന ഇത്തരം രക്തരക്ഷസ്സുകളോട് സംസാരിക്കാൻ എനിക്ക് പണ്ടേ താല്പര്യമില്ല. ഏത്… 😌
എന്റെ ആ പുതപ്പുമൂടൽ കണ്ട് അവൾ നടന്ന് കട്ടിലിനരികിലേക്ക് വന്നു. ശേഷം ഒരൊറ്റ വലിക്ക് എന്റെ പുതപ്പ് വലിച്ചുമാറ്റി!
“വാട്ട് ദി ഹെൽ ഈസ് റോങ് വിത്ത് യൂ അഭീ?! അല്പമെങ്കിലും നാണമുണ്ടോ നിനക്ക്? വയ്യാതെ കിടക്കുമ്പോഴും ആ കണ്ട പെണ്ണുങ്ങളെയൊക്കെ നോക്കി വെള്ളമിറക്കി ഇരിക്കാൻ?
യു ലുക്ക് ലൈക്ക് എ ഡെസ്പറേറ്റ് പെർവേർട്ട്!”
അവൾ എന്റെ മുഖത്തേക്ക് നോക്കി ചീറ്റി.
‘നീ പോടീ പുല്ലേ…’ എന്നായിരുന്നു എന്റെ റിയാക്ഷൻ! പക്ഷേ അത് അവളുടെ മുഖത്ത് നോക്കി കാണിച്ചില്ല എന്ന് മാത്രം. അതും ഞാൻ പറഞ്ഞല്ലോ, പേടികൊണ്ടൊന്നുമല്ല!
അവളുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്കിപ്പോൾ വെറുപ്പാണ്…അറപ്പാണ് അത്രതന്നെ!…
ഞാൻ ഒരക്ഷരം മിണ്ടാതെ, അവളെ മൈൻഡ് പോലും ചെയ്യാതെ മുകളിലെ ഫാനിലേക്ക് നോക്കി കിടക്കുന്നത് കണ്ടിട്ടാവണം, അവളുടെ ഭാവം പെട്ടെന്ന് മാറി.
ദേഷ്യത്തിന് പകരം മുഖത്തൊരു വല്ലാത്ത പരിഭവം വന്നു. അവൾ പതുക്കെ എന്റെ കട്ടിലിന്റെ സൈഡിലേക്ക് വന്ന്, അവളുടെ ആ വിരിഞ്ഞു തള്ളിനിൽക്കുന്ന കൊഴുത്ത ചന്തികൾ കിടക്കയിലേക്ക് പരത്തിവെച്ച് എന്റെ തൊട്ടരികിലായി ഇരുന്നു. ആ ഇരിപ്പിൽ കിടക്ക ഒന്ന് കുലുങ്ങി.
അവൾ എന്റെ തോളിൽ പതുക്കെ തൊട്ടുകൊണ്ട് വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
“അഭീ… എനിക്കിതൊന്നും ഇഷ്ടമല്ല…”
ഞാൻ കണ്ണുരുട്ടി അവളെയൊന്ന് നോക്കി. 🙄
‘ഇവൾക്കിപ്പോ എന്താ ഇഷ്ടമല്ലാത്തത്? ഞാൻ ശ്വാസം വിടുന്നതോ?’ ഞാൻ മനസ്സിൽ ചോദിച്ചു.
എന്റെ ആ നോട്ടം കണ്ടിട്ടാവണം അവൾ ഒന്നുകൂടി എന്റെ അടുത്തേക്ക് ചേർന്നിരുന്നു.
“നീ നേരത്തെ ആ പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കിയതും, അവരോട് കൊഞ്ചിക്കുഴഞ്ഞതും എനിക്ക് തീരെ ഇഷ്ടമായില്ല അഭീ. നീ എന്റേത് മാത്രമാണ്. നിന്റെ കണ്ണുകൾ എന്നെ മാത്രമേ നോക്കാവൂ…”
‘ഓ… അതാണോ കാര്യം! അതിലിപ്പോൾ എനിക്കൊന്നും ചെയ്യാൻ കഴിയില്ല മോളേ. കണ്ണുള്ളപ്പോൾ കാഴ്ചകൾ കാണണം, അതാണ് എന്റെ പോളിസി!’
എന്ന് ഞാൻ മനസ്സിൽ അവൾക്ക് മറുപടി കൊടുത്തു. ശേഷം പുറമെ ഒരു പുച്ഛഭാവം മാത്രം
വരുത്തി ഞാൻ വീണ്ടും മുഖം തിരിച്ചു കിടന്നു.
എന്റെ ആ മൗനം അവളെ വീണ്ടും ചൊടിപ്പിച്ചു എന്ന് തോന്നുന്നു. അവൾ എന്റെ താടിയിൽ പിടിച്ച് മുഖം അവൾക്ക് നേരെ തിരിച്ചു.
“എന്താടാ നിന്റെ വായിൽ പഴമാണോ? വായ തുറന്ന് എന്തെങ്കിലും ഒന്ന് പറയടാ!”
അവൾ കുറച്ച് ദേഷ്യത്തോടെ തന്നെ അലറി.
അവളുടെ ആ അലർച്ച കേട്ടപ്പോൾ എന്റെ ഉള്ളിലെ ആ പൗരുഷം ഉണർന്നു! ഞാൻ അവളുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു
‘ദേ പെണ്ണേ… നീ പ്രായത്തിൽ എന്നെക്കാൾ മൂത്തതാണെന്നൊന്നും ഞാൻ നോക്കില്ല. നിനക്കറിയാലോ ഈ അഭിമന്യുവിനോട് കളിച്ചാൽ എങ്ങനെ ഉണ്ടാവുമെന്ന്.ഇന്നലെ രാത്രി നിന്നെ ഒറ്റ തള്ളിന് തറയിൽ ഇട്ടവനാണ് ഞാൻ!
ഇനിയും എന്റെ നെഞ്ചത്ത് കയറാൻ വന്നാൽ നിന്റെ ആ കൂർത്ത പല്ലുകളും ഞാൻ അടിച്ചുപൊട്ടിക്കും!. എന്റെ പേരിന്റെ കൂടെയുള്ള ബലരാമൻ ഞാൻ ഒരു ഡെക്കറേഷന് വേണ്ടി മാത്രം വച്ചതല്ല അതോർത്താൽ നിനക്ക് നന്ന്…’
എന്നൊക്കെ നല്ല മാസ്സ് ആയിട്ട് ഞാൻ പറഞ്ഞു. പക്ഷെ മനസ്സിൽ ആണെന്ന് മാത്രം !.
കാരണം നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ?
