ലവ് ബൈറ്റ് – 10 Likeഅടിപൊളി  

പേടിച്ചിട്ടൊന്നുമല്ല… എനിക്ക് അവളോട് സംസാരിക്കാൻ പോലും താല്പര്യമില്ല, അത്രതന്നെ!….

____________________________________________

ഇത്രയും നേരം ഞാൻ തൊണ്ട പൊട്ടുമാറ് അലറിയിട്ടും, ഒരക്ഷരം പോലും തിരിച്ചു മിണ്ടാതെ വലിയ ഗൗരവത്തിൽ കണ്ണ് മിഴിച്ച് കിടക്കുന്ന അവനെ കണ്ടപ്പോൾ എന്റെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോയി. അടിമുടി എനിക്ക് അങ്ങ് പൊളിഞ്ഞു കയറി!

‘വാട്ട് ദി ആക്ച്വൽ ഫക്ക് ഈസ് ഹി തിങ്കിങ് ഓഫ് ഹിംസെൽഫ്?! ഇവനിതെന്താ ഇങ്ങനെ കിടക്കുന്നത്? ആ മൂന്ന് ശവങ്ങളോട് തൊള്ള

കീറി ചിരിച്ച് സംസാരിക്കാൻ എന്തൊരു ഉഷാറായിരുന്നു!

എന്നെ കണ്ടപ്പോൾ മാത്രം വായിൽ പഴം തിരുകിയതുപോലെ കിടക്കുന്നത് കണ്ടില്ലേ! ദിസ് ഈസ് ടൂ മച്ച്!’

പെട്ടെന്നാണ് നേരത്തെ ഈ മുറിയിൽ നിന്ന് ജീവനുംകൊണ്ട് ഇറങ്ങിയോടിയ ആ മൂന്നെണ്ണത്തിന്റെ മുഖം എന്റെ മനസ്സിലേക്ക് വന്നത്. എന്റെ പുരികങ്ങൾ തനിയെ ചുളിഞ്ഞു.

‘ബൈ ദി വേ… ഹൂ ആർ ദോസ് ത്രീ ബിച്ചസ്?! ഇത്രയും കാലം എന്റെ ഈ ഹോസ്പിറ്റൽ മുഴുവൻ ഭരിച്ചിട്ട് ഇതിനുമുൻപ് ആ മൂന്ന് ശവങ്ങളെയും ഞാൻ ഇവിടെ കണ്ടിട്ടില്ലല്ലോ!

പുതിയതായിട്ട് ജോയിൻ ചെയ്ത വല്ലതുമാണോ? ഇറുകിയ യൂണിഫോമും ഇട്ട്, ഉള്ളതൊക്കെ തള്ളി പുറത്തിട്ട് ഇവന്റെ മുന്നിൽ വന്ന് ഇളിക്കാൻ മാത്രം ധൈര്യമോ അവളുമാർക്ക്?

ആ… എന്തായാലും ഈ ഹോസ്പിറ്റലിൽ ഇത് അവളുമാരുടെ ലാസ്റ്റ് ഡേ ആക്കിക്കൊടുക്കാം! ഇനി നാളെ മുതൽ ആ മൂന്നെണ്ണത്തിന്റെയും നിഴൽ പോലും ഈ കോമ്പൗണ്ടിൽ കാണില്ല.

ഐ വിൽ മേക്ക് ഷുവർ ഓഫ് ദാറ്റ്!’

അവളുമാരുടെ കാര്യത്തിൽ ഒരു തീരുമാനമാക്കിയപ്പോൾ എന്റെ ശ്രദ്ധ വീണ്ടും കട്ടിലിൽ കിടക്കുന്ന അഭിയിലേക്ക് തിരിഞ്ഞു. ഇത്രയും കാലം എന്റെ ഒരൊറ്റ നോട്ടത്തിൽ വിറച്ചിരുന്നവനാണ്.

ഇന്നലെ രാത്രി എനിക്ക് വേണ്ടി സ്വന്തം കൈ മുറിച്ചല്ലോ എന്നോർത്ത് കുറച്ച് താഴ്ന്നു കൊടുത്തപ്പോൾ, ഇവൻ ദാ എന്റെ മെക്കിട്ട് കയറാൻ വരുന്നു!

എന്റെ ഈ സമാധാനപരമായ സമീപനം ഇവൻ എന്റെ വീക്ക്നെസ്സ് ആയിട്ട് എടുത്തിരിക്കുകയാണ്.

അവന്റെ ആ പുച്ഛഭാവവും മുകളിലെ ഫാനിലേക്കുള്ള നോട്ടവും കൂടിയായപ്പോൾ എനിക്ക് ശരിക്കങ്ങോട്ട് പൊളിഞ്ഞു കയറി….

അവന്റെ താടിയിൽ പിടിച്ചിരുന്ന എന്റെ വിരലുകൾ അറിയാതെ മുറുകി, നഖങ്ങൾ

അവന്റെ തൊലിപ്പുറത്തേക്ക് ആഴ്ന്നിറങ്ങാൻ വെമ്പി.

‘ഹൗ ഡെയർ ഹി ഇഗ്നോർ മി ലൈക്ക് ദിസ്! സത്യം പറഞ്ഞാൽ ഇവന്റെ ഈ അഹങ്കാരം കണ്ടിട്ട്, ഇപ്പോൾ തന്നെ ഇവനെ ഈ കട്ടിലിൽ നിന്ന് വലിച്ചുകീറി എടുത്ത് ആ ഭിത്തിയിൽ ഒട്ടിക്കാനാണ് എനിക്ക് തോന്നുന്നത്!

ഒരൊറ്റ അടിയ്ക്ക് ഇവന്റെ ആ ജാടയൊക്കെ തീർത്തുകൊടുത്താലോ?’

ദേഷ്യം സഹിക്കവയ്യാതെ ഞാൻ എന്റെ പല്ലുകൾ ഞെരിച്ചു. പക്ഷേ, തൊട്ടടുത്ത നിമിഷം അവന്റെ ആ വിളറി വെളുത്ത മുഖത്തേക്കും, കയ്യിൽ കുത്തിവെച്ചിരിക്കുന്ന ആ ട്യൂബുകളിലേക്കും എന്റെ കണ്ണ് പോയി.

ഇന്നലെ രാത്രി തറയിൽ കിടന്ന എന്റെ വായിലേക്ക് സ്വന്തം ചോര ഇറ്റിച്ചു തന്ന്, ജീവൻ പണയപ്പെടുത്തിയവൻ!

‘കാം ഡൗൺ അനൂ… കൺട്രോൾ യുവർസെൽഫ്! എന്ത് തന്നെ ആയാലും ഇത് നിന്റെ അഭി തന്നെയല്ലേ? നിന്റെ സ്വന്തം ഭർത്താവ്! അവനോട് പോയി ഇങ്ങനെ വയലന്റ് ആവാൻ നിൽക്കല്ലേ…

ഹി ഈസ് സ്റ്റിൽ വീക്ക്. കുറച്ചു ജാട കാണിച്ചോട്ടെ പാവം, നിന്റെ കയ്യിൽ നിന്ന് എങ്ങോട്ടും പോവാൻ പോവുന്നില്ലല്ലോ!’

ഉള്ളിൽ തിളച്ചുമറിഞ്ഞ ആ ദേഷ്യമെല്ലാം അണപ്പല്ലുകൾ കടിച്ചമർത്തി ഞാൻ ഉള്ളിലൊതുക്കി. മുഖത്ത് പടർന്ന ആ ഭീകരമായ ദേഷ്യഭാവം ഒറ്റ നിമിഷം കൊണ്ട് മായ്ച്ചുകളഞ്ഞ്, പകരം വളരെ ശാന്തവും വശ്യവുമായ ഒരു പുഞ്ചിരി ഞാൻ ചുണ്ടിൽ വരുത്തി.

എന്റെ വിരലുകളിലെ ആ മുറുക്കം അയച്ച്, അവന്റെ താടിയിലൂടെ വളരെ മൃദുവായി ഞാൻ ഒന്ന് തലോടി. എന്റെ ഈ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് അവൻ ഒന്ന് അന്തംവിട്ട് നോക്കുന്നുണ്ടായിരുന്നു.

“ടേക്ക് റെസ്റ്റ് മൈ ഡിയർ ഹസ്ബൻഡ്……”

വളരെ മധുരമായി അവനോട് പറഞ്,

Updated: October 31, 2026 — 7:17 pm

Leave a Reply

Your email address will not be published. Required fields are marked *