ലവ് ബൈറ്റ് – 10 Likeഅടിപൊളി  

വിളറി വെളുത്തു കിടക്കുന്ന അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ, അതുവരെ പുറത്തുകാണിച്ച ആ ക്രൂരയായ അധിപയുടെ മുഖംമൂടി അഴിഞ്ഞുവീണു. അവളുടെ കണ്ണുകൾ

നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഇത്രയും കാലം തന്റെ ഉള്ളിലൊതുക്കി വെച്ചിരുന്ന വികാരങ്ങളെല്ലാം ആ ഏകാന്തതയിൽ അവനോടായി അവൾ പതുക്കെ തുറന്നുപറയാൻ തുടങ്ങി.

“സത്യം പറഞ്ഞാൽ… ആദ്യമൊന്നും എനിക്ക് നിന്നോട് യാതൊരു വികാരവുമുണ്ടായിരുന്നില്ല അഭീ…”

അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

“എന്റെ ദാഹം തീർക്കാനുള്ള ഒരു വഴി മാത്രമായിരുന്നു എനിക്ക് നീ. പക്ഷേ… എപ്പോഴോ നിന്റെ ആ നിഷ്കളങ്കതയ്ക്ക് മുന്നിൽ, നിന്റെ ആ പാവം മനസ്സിന് മുന്നിൽ ഞാൻ തോറ്റുപോയി.

എന്റെ ഉള്ളിലെ ഇരുട്ടിനെപ്പോലും മായ്ച്ചുകളയാൻ നിന്റെ സാമീപ്യത്തിന് കഴിഞ്ഞു. പിന്നീട് ഒരു നിമിഷം പോലും നിന്നെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയിലായി ഞാൻ…”

അവൾ അവന്റെ വിരലുകളിൽ

മൃദുവായി തലോടി. ഒരു തുള്ളി കണ്ണുനീർ അവന്റെ കൈത്തണ്ടയിലേക്ക് ഇറ്റുവീണു.

“പക്ഷേ ഇതൊന്നും നിന്നോട് നേരിട്ട് വന്നു പറയാൻ എനിക്ക് പറ്റില്ലല്ലോ… എന്റെ തണുത്തുറഞ്ഞ ഹൃദയത്തിന് പ്രണയം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ നിന്നെ ഇത്രയും ബുദ്ധിമുട്ടിച്ചത്.

നിന്നെ എപ്പോഴും എന്റെ വരുതിയിൽ നിർത്താൻ ഞാൻ ശ്രമിച്ചതും, നിന്നെ ഭയപ്പെടുത്തി കൺട്രോൾ ചെയ്തതും, നിന്നോട് അധികാരത്തോടെ ആജ്ഞാപിച്ചതുമെല്ലാം നീ എന്നിൽ നിന്നും അകന്നുപോകുമോ എന്ന എന്റെ ഭയം കൊണ്ടായിരുന്നു.

പക്ഷേ… എന്റെ ആ സ്വാർത്ഥത നിന്നെ ഇത്രയധികം കഷ്ടപ്പെടുത്തിയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ലെടാ… എന്റെ പ്രണയം നിനക്കൊരു ശ്വാസംമുട്ടലായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞില്ല.”

അവൾ കസേരയിൽ നിന്നും അല്പം കൂടി മുന്നോട്ടാഞ്ഞ് അവന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു.

“ഇത്രയും കാലം മറ്റൊരാളോടും തോന്നാത്ത വികാരങ്ങളാണ് എനിക്ക് നിന്നോട് മാത്രം തോന്നിയത്. എനിക്ക് ജീവിക്കാൻ ഇനി നീ വേണം അഭീ… എന്റെ കൂടെ നീ എന്നും കാണില്ലേ?”

നിമിഷനേരം കൊണ്ട് അവളുടെ ശബ്ദത്തിലെ ആ വിതുമ്പൽ മാറി, പകരം ഭ്രാന്തമായ ഒരുതരം വാശിയും ഉടമസ്ഥാവകാശവും ആ കണ്ണുകളിൽ നിറഞ്ഞു. അവന്റെ കൈകളിലെ അവളുടെ പിടുത്തം ഒന്നുകൂടി മുറുകി.

“ഇനിയിപ്പോ നീ എന്റെ കൂടെ നിൽക്കില്ല എന്ന് പറഞ്ഞാലും… നിന്റെ കയ്യും കാലും തല്ലിയൊടിച്ചിട്ടായാലും ശരി, ഞാൻ നിന്നെ എന്റെ അരികിൽ നിന്നും മാറ്റില്ല!

കാരണം നീ എന്റേത് മാത്രമാണ്. എന്റെ ഈ സ്വാർത്ഥതയ്ക്ക് വേണ്ടി, നിന്നെ എന്റെ കൂടെ നിർത്താൻ വേണ്ടി ഞാൻ ഏതറ്റം വരെയും പോകും.

ഈ ലോകം മുഴുവൻ എതിർത്താലും, ഇനി ആരൊക്കെ

നിന്നെ തേടി വന്നാലും വിട്ടുകൊടുക്കില്ല ഞാൻ!”

ആ വാക്കുകളിൽ അവളുടെ ഉള്ളിലെ അമാനുഷികമായ പ്രണയത്തിന്റെ ആഴവും ഭീകരതയും നിറഞ്ഞുനിന്നിരുന്നു. അവൾ പതുക്കെ എഴുന്നേറ്റ് കുനിഞ്ഞ്, ബോധരഹിതനായി കിടക്കുന്ന അവന്റെ കാതിൽ വളരെ ആർദ്രമായി മന്ത്രിച്ചു:

“ഐ ലവ് യു അഭീ…”

അവന്റെ തണുത്ത നെറ്റിയിലേക്ക് അവൾ തന്റെ ചുണ്ടുകൾ അമർത്തി, പ്രണയത്തോടെയും വാശിയോടെയും ദീർഘമായി ചുംബിച്ചു.

കഴിഞ്ഞ മണിക്കൂറുകളിലെ ശാരീരികവും മാനസികവുമായ തളർച്ച അപ്പോഴേക്കും അവളെ പൂർണ്ണമായും കീഴടക്കിയിരുന്നു. അവൾ പതിയെ ആ കസേരയിലേക്ക് തന്നെ തിരികെ ഇരുന്നു.

അഭിയുടെ കൈപ്പത്തി തന്റെ കൈകൾക്കുള്ളിൽ ഭദ്രമായി ഒതുക്കിപ്പിടിച്ചുകൊണ്ട്, അവന്റെ കിടക്കയുടെ ഒരരികിലേക്ക് തലചായ്ച്ച് അവൾ കണ്ണുകളടച്ചു. പുറത്ത് തങ്ങളെ കാത്തിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ചുള്ള ചിന്തകൾക്കിടയിലും, തന്റെ പ്രിയതമന്റെ നെഞ്ചിടിപ്പിന്റെ താളം കേട്ടുകൊണ്ട് അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.

____________________________________________

ആരോ എന്റെ തോളിൽ തട്ടി പതുക്കെ വിളിക്കുന്നതുപോലെ തോന്നിയാണ് ഞാൻ കണ്ണ് തുറക്കാൻ ശ്രമിച്ചത്. പക്ഷേ, കൺപോളകൾക്ക് മുകളിൽ ആരോ പത്തുകിലോയുടെ ചാക്ക് എടുത്തു വെച്ചതുപോലെയുള്ള ഭാരം!

Updated: October 31, 2026 — 7:17 pm

Leave a Reply

Your email address will not be published. Required fields are marked *