ആമി ആമിയെടുത്ത ചില ഫോട്ടോകൾ അനസ്സിനെ കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ആ ഫോട്ടോകൾ ആമി ആനന്ദിനെയും കാണിച്ചു. ആമി വളരെ ഹാപ്പി ആയിരുന്നു. വെയിറ്റർ അടുത്ത് വന്നു അവരുടെ ഓർഡർ എടുത്തു. ആനന്ദ് അപ്പോൾ ആമിയുടെ ഫോൺ കയ്യിൽ വാങ്ങി അവരുടെ ഫോട്ടോസും, സെൽഫി എടുത്തു. അതുപോലെ അനസ്സും സെൽഫികളും ഫോട്ടോകളും ഒക്കെ എടുത്തു. അവർ ഓർഡർ ചെയ്ത കോഫിയും സ്നാക്സ് എത്തി. അവർ മൂന്നുപേരും അത് ആസ്വദിച്ചു കഴിക്കുകയും കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോൾ ആനന്ദിന് ഒരു കോൾ വന്നു ആനന്ദ് ഫോണെടുത്ത് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുഅപ്പോൾ അവിടുത്തെ ഒരു വെയിറ്റേഴ്സ് പെണ്ണ് അവരുടെ അടുത്ത് വന്നു.
Wait-mam your good name,
Ami-Am Ami
Wait- you good name sir അനസിനോട്
Ans- Am Anas
ആനന്ദ് ഒരു കോളിൽ ആയിരുന്നതുകൊണ്ട് ആനന്ദിനോട് പേര് ചോദിക്കാതെ അവൾ തിരിച്ചുപോയി.ആമി അനസിനോട് ഇനി പോകണ്ട പവലിയനെ കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. അനസ് വളരെ ഡീറ്റൈലായി ഓരോ കാര്യങ്ങളും ആമിക്ക് പറഞ്ഞുകൊണ്ടിരുന്നു. ആമിഅത് ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്നു. രണ്ടുപേരും തമ്മിൽ നല്ലൊരു വൈബ് ഫീൽ ചെയ്യുന്നതായി ആനന്ദിന് തോന്നി. അപ്പോൾ ആ വെറ്റ്ട്രൈസ് തിരിച്ചു വന്നു.അവളുടെ കയ്യിൽ ഒരു കേക്ക് ഉണ്ടായിരുന്നു. ആ കേക്കിൽ അനസ് ആമി എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ആ വെയിറ്റ്ട്രെസ് അവരോട് പറഞ്ഞു today we have a complimentary cake for couples who are coming to our restaurant. It’s for you enjoy your cake.. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
സത്യത്തിൽ മൂന്നുപേരും ഒന്ന് ഞെട്ടി..
വണ്ടർ അടിച്ചു കൊണ്ട് അനസ് പറഞ്ഞു. Thank you so
much…
ആമിയും ചിരിച്ചുകൊണ്ട് പറഞ്ഞു thank you so much..
ആനന്ദ് മുഖത്ത് കൈപൊത്തി ചിരിക്കുന്നുണ്ടായിരുന്നു….
അവൾ അവിടുന്ന് പോയതിനുശേഷം മൂന്നുപേരും പൊട്ടിച്ചിരിച്ചു….
ഞാനിന്ന് ലിഫ്റ്റിൽവെച്ച് പറഞ്ഞില്ലേ നിങ്ങളെ കണ്ടാൽ കപ്പിൾസിനെ പോലെ ഉണ്ടെന്ന്.. ഇപ്പോൾ ഇവിടുത്തെ വെയിറ്റ് ട്രെസ് വരെ അങ്ങനെ ചിന്തിച്ചു ആനന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു….
ആമിയും അനസും ചിരിച്ചു…
So dear couple you can cut your cake… ആനന്ദ് അവരോട് പറഞ്ഞു..
Just wait just wait I will take some photos.. ആനന്ദ് ആമിയുടെ ഫോൺ ഉപയോഗിച്ച് അവരുടെ ഫോട്ടോസ് എടുത്തു..
അവർ കപ്പിൾസിനെ പോലെ പോസ്സ് ചെയ്തു..
അവരുടെ ക്ലോസപ്പ് ഫോട്ടോകൾ എടുക്കുമ്പോൾ ആനന്ദിന് വളരെ സന്തോഷം ആയിരുന്നു. ആനന്ദിന്റെ ഹൃദയസ്പന്ദനം വളരെ വലുതായി. എന്തെന്നില്ലാത്ത സന്തോഷം ആനന്ദിൽ അലതല്ലി…
Okay now you can cut the cake ആനന്ദ് അവരോട് പറഞ്ഞു…
അവർ കേക്ക് കട്ട് ചെയ്യുന്ന വീഡിയോ ആനന്ദ് എടുത്തു…
ആമിക്കും അനസ്സിന് വളരെ ഹാപ്പി ചില്ല് മൂഡ് ആയിരുന്നു…
കട്ട് ചെയ്ത കേക്ക് ആമി ആനന്ദിനും അനസ്സിനും കൊടുത്തു. അവർ രണ്ടുപേരും കേക്ക് കയ്യിലാണ് വാങ്ങിയത്. അവർ മൂന്നുപേരും അത് കഴിച്ചു. എന്നാൽ നമുക്ക് ഇറങ്ങാം . അനസ് പറഞ്ഞു ഒരുപാട് കറങ്ങേണ്ടതാണ്…
ശരിയാ ആമീ പറഞ്ഞു…
ആനന്ദ് ബിൽ പോയി. അപ്പോൾ ക്യാഷർ പറഞ്ഞു അനസ് ഓൾറെഡി ബിൽ പേ ചെയ്തു എന്ന്. വാഷൂമിൽ പോയ സമയത്ത് അനസ് ബിൽ പേ ചെയ്തിരുന്നു.
മൂന്നുപേരും റസ്റ്റോറന്റ് നിന്ന് ഇറങ്ങി ഗ്ലോബൽ വില്ലേജിലെ കാഴ്ചകൾ കണ്ടു നടന്നു. ആമിക്കും അനസിനും നല്ല രീതിയിൽ സംസാരിക്കാനും ഇടപഴകാനുമുള്ള സ്പേസ് ആനന്ദ് നൽകിക്കൊണ്ടിരുന്നു…
ആമി അനസിനോട് ഒരുപാട് കാര്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. അനസ് നല്ല വ്യക്തമായ രീതിയിൽ ആമിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ടായിരുന്നു..
അങ്ങനെ അവർ മൂന്നുപേരും മുന്നോട്ടു പോയപ്പോൾ അവിടെ ഒരു മിഷ്യൻ ഉണ്ടായിരുന്നു. പേരി ടൈപ്പ് ചെയ്താൽ മാച്ചായവർക്ക് കീചെയിനിൽ പേര് എഴുതിത്തരുന്ന ഒരു മെഷീൻ. അത് കണ്ടപ്പോൾ ആമിക്ക് ഒരു എക്സൈസ്മെന്റ് തോന്നി നമുക്കൊന്ന് ട്രൈ ചെയ്താലോ ആമി പറഞ്ഞു.
