ആവനാഴി അധ്യായം – 6 21അടിപൊളി  

“അതിന് ഞാൻ ഉത്തരവാദിയല്ല.”

“നീയാണ്.”

“അവളുടെ മനസ്സ് അവളുടേതാണ്.”

“നീ ഇടയിൽ വന്നില്ലായിരുന്നെങ്കിൽ അവൾ എന്നെ ശ്രദ്ധിച്ചേനെ.”

“അവൾ നിന്നെ തിരഞ്ഞെടുക്കാത്തതിന് അവളെ തട്ടിക്കൊണ്ടുപോകുമോ?”

“ഇപ്പോൾ പദ്ധതി മാറി.”

“നിന്റെ പ്രതികാരം നിന്റെ അച്ഛനെ തിരികെ കൊണ്ടുവരില്ല.”

അഖിലിന്റെ

മുഖം വികൃതമായി.

“പക്ഷേ കൃഷ്ണയ്ക്ക് ഞാൻ അനുഭവിച്ച വേദന മനസ്സിലാകും.”

“ലക്ഷ്മിയെ വേദനിപ്പിച്ചുകൊണ്ടോ ?”

“അയാൾക്കു തീരുമാനിക്കാം ബിസിനസ് ആണോ മകളാണോ വലുതെന്ന്. ബിസിനസ് തിരഞ്ഞെടുത്താൽ അവളെ കൊല്ലും. അയാളുടെ മുമ്പിൽ വച്ചു. അയാളെ മുട്ടുകുത്തിക്കാൻ.”

അജു പ്രതിഷേധിക്കാൻ വായ്തുറന്നു.

അപ്പോഴാണ് ശബ്ദം കേട്ടത്.

പിറകിൽ നിന്ന്.

ഒരു ഭാരമുള്ള ശരീരം നിലത്തുവീഴുന്നതിന്റെ ശബ്ദം.

ധപ്!

അഖിലിന്റെ വാക്കുകൾ പാതിയിൽ നിന്നു.

അവൻ തിരിഞ്ഞുനോക്കി.

ലച്ചുവിനെ പിടിച്ചിരുന്നവരിൽ ഒരാൾ നിലത്ത് കിടക്കുന്നു.

എങ്ങനെ വീണെന്ന് ആർക്കും മനസ്സിലായില്ല.

മറ്റു രണ്ടുപേർ മറ്റൊരാളോട് ഏറ്റുമുട്ടുകയായിരുന്നു.

ഇരുട്ടിൽ ആദ്യം മുഖം വ്യക്തമായിരുന്നില്ല.

ഉറച്ച ശരീരമുള്ള ഒരാൾ.

ലളിതമായ മുണ്ടും ഷർട്ടും.

ആദ്യത്തെ ഗുണ്ട ഇരുമ്പുദണ്ഡ് വീശി.

അപരിചിതൻ വശത്തേക്ക് ഒരു ചെറുചുവട് വച്ചു.

ദണ്ഡ് അവനെ തൊടാതെ കടന്നുപോയി.

അതേ നിമിഷം അയാളുടെ കൈ ഗുണ്ടയുടെ കഴുത്തിനും തോളിനുമിടയിലെ സ്ഥാനത്ത് പതിച്ചു.

ഒറ്റ പ്രഹരം.

ഗുണ്ടയുടെ കൈയിൽനിന്ന് ദണ്ഡ് താഴെ വീണു.

അവന്റെ ശരീരം ബോധം നഷ്ടപ്പെട്ടപോലെ നിലത്തേക്ക് പതിച്ചു.

രണ്ടാമൻ പിന്നിൽനിന്ന് ചാടി.

അപരിചിതൻ തിരിഞ്ഞുപോലും നോക്കിയില്ല.

ശരീരം അല്പം താഴ്ത്തി. പിന്നിൽനിന്നുവന്ന കൈ പിടിച്ചു. ഒരു തിരിവിൽ ഗുണ്ടയെ സ്വന്തം തോളിനു മുകളിലൂടെ മറിച്ചെറിഞ്ഞു.

അയാൾ ശക്തിയായി നിലത്തുവീണു.

എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അപരിചിതന്റെ കാൽ നെഞ്ചിനരികിൽ വന്നു നിന്നു.

അടുത്ത പ്രഹരം വേണ്ടിവന്നില്ല.

അവന്റെ ബോധം മറഞ്ഞു.

എല്ലാം രണ്ടു നീക്കങ്ങളിൽ.

ലച്ചു സ്വതന്ത്രയായി.

അവൾ തിരിഞ്ഞ് തന്റെ രക്ഷകനെ നോക്കി.

മുഖം കണ്ട നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു.

“ശശിച്ചേട്ടാ!”

അജുവിന്റെ ശരീരത്തിലെ പിരിമുറുക്കം ഒരു

നിമിഷം കുറഞ്ഞു.

ശശി ചേട്ടൻ.

[അവൻ വന്നിരിക്കുന്നു. ലച്ചുന്റേം അജൂന്റേം ജീവിതത്തിലെ ഡിങ്കൻ.]

ശശി ലച്ചുവിന്റെ തോളിൽ കൈവച്ചു.

“മോൾക്ക് ഒന്നും പറ്റിയില്ലല്ലോ?”

“അജു…”

അവൾ ഉടനെ അജുവിനെ ചൂണ്ടിക്കാട്ടി.

ശശിയുടെ കണ്ണുകൾ അജുവിൽ പതിഞ്ഞു.

ശരീരത്തിൽ തറഞ്ഞ കത്തി.

രക്തത്തിൽ നനഞ്ഞ വസ്ത്രം.

നിൽക്കാൻ പാടുപെടുന്ന അവസ്ഥ.

ശശിയുടെ മുഖം മാറി.

അതുവരെ ശാന്തമായിരുന്ന കണ്ണുകളിൽ തീപടർന്നു.

“അജുക്കുട്ടാ…”

അഖിലിന് ശശിയെ അറിയില്ലായിരുന്നു.

അവൻ മുന്നോട്ടുവന്ന് വഴിതടഞ്ഞു.

“ആരാടാ കുണ്ണേ നീ?”

ശശി മറുപടി പറഞ്ഞില്ല.

ലച്ചുവിനെ പിന്നിലേക്ക് മാറ്റിനിർത്തി.

“മോളവിടെ നിൽക്ക്.”

“ഞാൻ ചോദിച്ചത് കേട്ടില്ലേടാ തായോളി? നീയേത് മലമൈരനാടാ?”

അഖിൽ ശശിയുടെ മുമ്പിലെത്തി.

“നീ ആരാണെന്ന്?”

ശശി അജുവിന്റെ മുറിവിലേക്കുതന്നെ നോക്കി.

“ഇതാരാ ചെയ്തത്?”

അജു മറുപടി പറയുന്നതിന് മുമ്പ് അഖിൽ പറഞ്ഞു:

“ഞാനാണ് മൈരേ. നീ എന്ത് ചെയ്യും?”

ശശിയുടെ കണ്ണുകൾ പതുക്കെ അഖിലിലേക്ക് തിരിഞ്ഞു.

ആ നോട്ടത്തിൽ എന്തോ ഉണ്ടായിരുന്നു.

അഖിൽ ഒരു നിമിഷം മടിച്ചു.

പക്ഷേ ഉടനെ സ്വയം നിയന്ത്രിച്ചു.

“മാറിനിൽക്ക്.”

ശശി അനങ്ങിയില്ല.

“അവനെ ആശുപത്രിയിലെത്തിക്കണം,” ശശി പറഞ്ഞു.

“അതിനു സമയം ആയിട്ടില്ല.”

“നിനക്ക് സമയം ഉണ്ടോ ഇല്ലയോ എന്ന് ഞാൻ ചോദിച്ചില്ല.”

അഖിലിന്റെ മുഖം കടുത്തു.

“നിനക്ക് കാര്യങ്ങൾ അറിയില്ല.”

“അറിയേണ്ടതുമില്ല.”

ശശി ഒരു ചുവട് മുന്നോട്ടുവന്നു.

“എന്റെ ഗുരുവിന്റെ മകനെ കുത്തിയ ആളാണ് നീ. എനിക്കറിയേണ്ടത് അത്ര മാത്രം.”

അഖിൽ പോരാട്ടനില സ്വീകരിച്ചു.

അജുവിന് അവന്റെ ഉദ്ദേശം മനസ്സിലായി.

“അഖിൽ, വേണ്ട.”

അഖിൽ അവനെ നോക്കിയില്ല.

“നിന്നെ നേരിട്ടതുകൊണ്ട് എല്ലാവരെയും നേരിടാമെന്ന് കരുതരുത്,” അജു

Updated: September 25, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *