അജു അവനെ നോക്കി.
“ആദ്യ ആഴ്ച മുതൽ ഞാൻ ചോദിച്ചിട്ടില്ലേ?”
അഖിൽ മുന്നോട്ട് നടന്നു.
“അപ്പോൾ നീ എന്താണ് പറഞ്ഞത്?”
അവൻ അജുവിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് പറഞ്ഞു:
“‘ഒന്നുമില്ല.’”
വീണ്ടും ഒരു ചുവട്.
“‘അവൾ എന്റെ ക്ലാസ്മേറ്റ് മാത്രമാണ്.’”
മറ്റൊരു ചുവട്.
“‘എനിക്ക് പഠിക്കാനുണ്ട്.’”
അഖിലിന്റെ മുഖത്ത് വീണ്ടും ആ വിചിത്രമായ ചിരി തെളിഞ്ഞു.
“നീ പറഞ്ഞതല്ലേ?”
അജു ഒന്നും പറഞ്ഞില്ല.
വേദന ഇപ്പോൾ അരക്കെട്ടിൽ നിന്ന് നെഞ്ചിലേക്കും കാലുകളിലേക്കും പടരുന്നതുപോലെ തോന്നി. നെറ്റിയിൽ വിയർപ്പ് നിറഞ്ഞു. കാഴ്ചയുടെ അരികുകൾ മങ്ങാൻ തുടങ്ങി.
എങ്കിലും അഖിലിന്റെ ഓരോ വാക്കും അവൻ കേട്ടു.
“ഞാൻ ചോദിച്ചു,” അഖിൽ തുടർന്നു. “വീണ്ടും ചോദിച്ചു. പിന്നെയും ചോദിച്ചു. ഓരോ തവണയും നീ കള്ളം പറഞ്ഞു.”
“അപ്പോൾ ഞങ്ങൾക്കിടയിൽ… ഒന്നും ഉണ്ടായിരുന്നില്ല.”
“മിണ്ടരുത് മൈരേ!”
അഖിൽ അലറി.
ആ അലർച്ചയിൽ താഴെ കിടന്നിരുന്ന ഒരാൾ പോലും ഞെട്ടി തല ഉയർത്തി.
അഖിൽ അജുവിന്റെ നേരെ വിരൽചൂണ്ടി.
“ഇപ്പോഴും ന്യായീകരിക്കുകയാണോ?”
“ഞാൻ കള്ളം പറയുവല്ല.”
“പറഞ്ഞു!”
“അന്ന് അവൾ എന്റെ സുഹൃത്ത് മാത്രമായിരുന്നു.”
“പിന്നെ എന്തിനാണ് എപ്പോഴും നീ അവളുടെ അടുത്തുണ്ടായിരുന്നത്?”
അജു ആശയക്കുഴപ്പത്തോടെ അവനെ നോക്കി.
“അവൾ ക്ലാസിൽ വന്നില്ലെങ്കിൽ നീ എന്തിനാണ് വാതിലിലേക്ക് നോക്കിയിരുന്നത്?”
അഖിലിന്റെ ശബ്ദം വിറച്ചു.
“അവൾ മെസേജ് അയച്ചാൽ എന്തിനാണ് നിന്റെ മുഖത്ത്
ചിരി വന്നിരുന്നത്?”
അവൻ നെഞ്ചിൽ കൈവച്ച് പരിഹാസത്തോടെ ചിരിച്ചു.
“ഞാനെല്ലാം കണ്ടിരുന്നു, അജൂ.”
പെട്ടെന്ന് ആ ചിരി അപ്രത്യക്ഷമായി.
“പക്ഷേ ഓരോ തവണ ചോദിച്ചപ്പോഴും നീ എന്നെ മണ്ടനാക്കി.”
കത്തി കുത്തിയത് അഖിലാണ്.
രക്തം വാർന്നുകൊണ്ടിരിക്കുന്നത് അജുവിൽ നിന്നാണ്.
എന്നിട്ടും വഞ്ചിക്കപ്പെട്ടവനെപ്പോലെ ദേഷ്യപ്പെടുന്നത് അഖിൽ തന്നെയായിരുന്നു.
ആ വിചിത്രമായ വിരോധാഭാസം അജുവിന്റെ മനസ്സിലൂടെ കടന്നുപോയി.
“നീ എന്നെ കുത്തി മൈരേ,” അജു പതുക്കെ പറഞ്ഞു.
അഖിൽ മിണ്ടാതായി.
“എന്നിട്ട് ഇപ്പോൾ… എന്നോടാണോ നിനക്ക് ദേഷ്യം?”
ആ ചോദ്യം അഖിലിനെ ഒരു നിമിഷം നിശ്ചലനാക്കി.
പിന്നെ അവൻ ചുണ്ടുകൾ വളച്ച് ചിരിച്ചു.
“എനിക്ക് ദേഷ്യപ്പെടാനുള്ള അവകാശമില്ലേ?”
“ഇല്ല പൂറി നിനക്ക് ഭ്രാന്താണ്.”
“അതെ.”
അവൻ ഉടനടി സമ്മതിച്ചു.
“നീ വിചാരിക്കുന്നതിലും കൂടുതൽ.”
അതേസമയം സ്കൂട്ടറിനരികിൽ നിന്നിരുന്ന ലച്ചുവിന് ഒടുവിൽ ഞെട്ടലിൽ നിന്ന് പുറത്തുവരാനായി.
അവൾ കണ്ടത് വിശ്വസിക്കാൻ അവളുടെ മനസ്സ് തയ്യാറായില്ല.
അജുവിന്റെ ശരീരത്തിൽ കത്തി.
അവന്റെ ഷർട്ടിൽ പടരുന്ന രക്തം.
ആ കത്തി കുത്തിയത് അഖിൽ.
അവരുടെ അഖിൽ.
അജുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്.
ഒരു നിമിഷം അവൾക്ക് ചലിക്കാൻ കഴിഞ്ഞില്ല. കൈകൾ വിറച്ചു. കാലുകൾ നിലത്ത് ഉറച്ചുപോയതുപോലെ.
പിന്നെ അജു തൂണിൽ താങ്ങിനിൽക്കുന്നത് കണ്ടു.
അവന്റെ തല താഴ്ന്നു.
രക്തത്തുള്ളികൾ നിലത്തേക്ക് വീണു.
“അജൂ!”
ലച്ചു സ്കൂട്ടർ അവിടെത്തന്നെ ഉപേക്ഷിച്ചു.
സ്റ്റാൻഡ് പോലും ഇടാതെ അവൾ അവന്റെ അടുത്തേക്ക് ഓടി. അത് നിലത്തു ചെരിഞ്ഞു വീണു.
“അജൂ!”
അവളുടെ ശബ്ദം കേട്ട് അജു തല ഉയർത്തി.
കാഴ്ച മങ്ങിയിരുന്നെങ്കിലും അവൾ ഓടിവരുന്നത് അവൻ കണ്ടു.
അതോടൊപ്പം
മറ്റൊരു ചലനവും.
ആ ബാക്കിയുള്ള മൂന്നുപേർ, അജുവിൽ നിന്ന് നേരത്തെ പ്രഹരം ഏറ്റിരുന്നെങ്കിലും മറ്റുള്ളവരെക്കാൾ പരിക്ക് കുറവായിരുന്നവർ.
അവർ പരസ്പരം നോക്കി.
പിന്നെ ലച്ചുവിനെ നോക്കി.
“ലച്ചു, നിൽക്ക്!”
അജുവിന്റെ ശബ്ദം പുറത്തുവന്നില്ല.
വന്നത് ഒരു മങ്ങിയ മുന്നറിയിപ്പ് മാത്രം.
അവൾ കേട്ടില്ല.
അല്ലെങ്കിൽ കേൾക്കാൻ വൈകി.
ആദ്യ ഗുണ്ട വശത്തുനിന്ന് ചാടിവന്ന് അവളുടെ കൈയിൽ പിടിച്ചു.
ലച്ചു ഭയന്ന് തിരിഞ്ഞു.
“വിടെടാ!”
അവൾ കൈ വലിച്ചെടുത്തു രക്ഷപ്പെടാൻ ശ്രമിച്ചു. മറ്റൊരാൾ മറുവശത്തെ കൈ പിടിച്ചു. അവൾ കാൽ ഉയർത്തി അവന്റെ മുട്ടിൽ ചവിട്ടി.
അയാൾ വേദനയോടെ പിന്നോട്ടുമാറി.
