ആവനാഴി അധ്യായം – 6 21അടിപൊളി  

പക്ഷേ മൂന്നാമൻ പിന്നിൽനിന്ന് അവളുടെ തോളിലും കൈകളിലും പിടിമുറുക്കി.

“അജൂ!”

ലച്ചു ശരീരം മുഴുവൻ ഉപയോഗിച്ച് കുതറി.

അവളുടെ നഖങ്ങൾ ഒരാളുടെ കൈയിൽ ആഴത്തിൽ പതിഞ്ഞു. അയാൾ ചീത്തവിളിച്ചുകൊണ്ട് പിടി കൂടുതൽ മുറുക്കി. മറ്റൊരാൾ അവളുടെ രണ്ടു കൈകളും പിന്നിലേക്ക് ചേർത്തുപിടിച്ചു.

“വിട്!”

അവൾ തല പിന്നോട്ടടിച്ചു.

പിന്നിൽ നിന്നിരുന്നവന്റെ മുഖത്ത് അത് തട്ടി. അവൻ ഒരു നിമിഷം പിടിവിട്ടെങ്കിലും അടുത്ത രണ്ടുപേരും ഉടനെ അവളെ പിടിച്ചു നിർത്തി.

മൂന്നുപേരുടെയും കരുത്തിനിടയിൽ അവളുടെ പ്രതിരോധം ക്രമേണ പരിമിതമായി.

എങ്കിലും അവൾ നിർത്തിയില്ല.

“അജൂ! എന്നെ വിടാൻ പറ!”

അജുവിന്റെ കണ്ണുകളിലെ വേദന മാറി.

അവിടെ ദേഷ്യം നിറഞ്ഞു.

അവൻ തൂണിൽ നിന്ന് കൈ മാറ്റി മുന്നോട്ട് നടക്കാൻ ശ്രമിച്ചു.

ആദ്യ ചുവടിൽ തന്നെ കത്തി ശരീരത്തിനുള്ളിൽ അനങ്ങി.

അവന്റെ ശ്വാസം നിലച്ചു.

മുട്ടുകൾ വളഞ്ഞു.

എങ്കിലും വീഴുന്നതിന് മുമ്പ് വീണ്ടും നേരെ നിന്നു.

“അവളെ വിട്.”

ആരും

ശ്രദ്ധിച്ചില്ല.

അജു അഖിലിനെ നോക്കി.

“അവളെ വിടാൻ പറ.”

അഖിൽ ലച്ചുവിനെ നോക്കി. അവളുടെ നിലവിളിയും പ്രതിരോധവും വളരെ ദൂരെയുള്ളൊരു കാഴ്ചപോലെ കുറച്ചുനേരം നിരീക്ഷിച്ചു.

അജുവിന്റെ ഉള്ളിൽ ദേഷ്യം പൊട്ടിത്തെറിച്ചു.

“എന്ത് മൈരാണ് നീ ചെയ്യുന്നത്?”

അഖിൽ തിരിഞ്ഞുനോക്കി.

“ലച്ചുവും മീരിയും നിന്റെ സുഹൃത്തുക്കളല്ലേ? ഞാൻ ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ നായെ. ”

അജു മീരയെ ചൂണ്ടിക്കാട്ടി.

അവൾ ഇപ്പോഴും കസേരയിൽ ബന്ധിക്കപ്പെട്ടിരുന്നു. കണ്ണുനീർ മുഖത്തിലൂടെ ഒഴുകി. വായിലെ ടേപ്പിനടിയിൽ നിന്ന് അവൾ എന്തോ പറയാൻ ശ്രമിച്ചു.

“അഖിലും മീരയും…” അജു വേദനയോടെ ശ്വാസമെടുത്തു. “അജുവും ലച്ചുവും… നമ്മൾ നാലുപേർ. അതല്ലായിരുന്നോ?”

അഖിൽ ഒന്നും പറഞ്ഞില്ല.

“കാന്റീനിൽ ഒരു കുടുംബം പൊലെ ഒരുമിച്ചിരുന്നില്ലേ?”

അജുവിന്റെ ശബ്ദം വിറച്ചു.

“ക്ലാസിൽ… ഹൃദയം തുറന്നു ചിരിച്ചില്ലേ?”

അവൻ കൈകൊണ്ട് മുറിവിന് അരികിൽ തൊടാതെ വയർ താങ്ങിപ്പിടിച്ചു.

“എന്റെ വീട്ടിലെ കാര്യങ്ങൾ അറിഞ്ഞപ്പോൾ നീ അറിഞ്ഞ ഭാവം കാണിക്കാതെ കൂടെ നിന്നില്ലേ?”

അഖിലിന്റെ കണ്ണുകളിൽ ഒരു നിമിഷം മാറ്റമുണ്ടായി.

“നീ എന്റെ സുഹൃത്തല്ലേടാ?”

ആ ചോദ്യം കേട്ടതോടെ അഖിലിന്റെ മുഖം മുഴുവൻ മാറി.

ഇതുവരെ ദേഷ്യം നിറഞ്ഞുനിന്ന കണ്ണുകൾ പെട്ടെന്ന് ശാന്തമായി.

ചുണ്ടുകളിലെ പരിഹാസം മാഞ്ഞു.

അതിന്റെ സ്ഥാനത്ത് കുറ്റബോധംപോലെ എന്തോ തെളിഞ്ഞു.

“അതെ,” അവൻ പതുക്കെ പറഞ്ഞു.

അജു ആശയക്കുഴപ്പത്തോടെ നോക്കി.

അഖിൽ അവന്റെ അടുത്തേക്ക് വന്നു.

“അതെ, അജൂ.”

ശബ്ദം വളരെ സൗമ്യമായിരുന്നു.

ഒരു നിമിഷം മുമ്പ് അലറിയത് മറ്റൊരാളാണെന്ന് തോന്നിപ്പിക്കുന്നത്ര സൗമ്യം.

അവൻ അജുവിന്റെ മുൻപിൽ നിന്നു.

രക്തം കണ്ടപ്പോൾ മുഖത്ത് യഥാർത്ഥമായ ആശങ്ക

തെളിഞ്ഞു.

“സോറി.”

അജു ഒന്നും പറഞ്ഞില്ല.

“ശരിക്കും സോറി, ഡാ.”

അഖിൽ കത്തിയുടെ പിടിയിലേക്ക് കൈ നീട്ടി.

അജു പെട്ടെന്ന് അവന്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ചു. ആ ചലനം വീണ്ടും വേദനയുണ്ടാക്കി.

“തൊടരുത്.”

“ഞാൻ എടുക്കാനല്ല നോക്കിയത്.”

അഖിൽ രണ്ടു കൈകളും ഉയർത്തി.

“നീയും എടുക്കരുത്.”

അവന്റെ ശബ്ദത്തിൽ ഇപ്പോൾ ഗൗരവമായ മുന്നറിയിപ്പുണ്ടായിരുന്നു.

“കത്തി പുറത്തെടുക്കരുത്, അജൂ.”

“നീ കുത്തിയ കത്തിയെക്കുറിച്ച്… ഇപ്പോൾ നീ എനിക്ക് ഉപദേശം തരുകയാണോ?”

അഖിലിന്റെ മുഖത്ത് വേദന നിറഞ്ഞു.

“അതെ. കാരണം അത് പുറത്തെടുത്താൽ രക്തസ്രാവം നിയന്ത്രിക്കാൻ പറ്റില്ല.”

അവൻ കത്തിയുടെ സ്ഥാനം സൂക്ഷിച്ചു നോക്കി.

“അത് വളരെ ആഴത്തിലാണ് പോയത്.”

അജു അവന്റെ കണ്ണുകളിലേക്ക് നോക്കി.

“ഒരുപക്ഷേ കുടലിനും പരിക്ക് പറ്റിയിട്ടുണ്ടാകും. ഇപ്പോൾ ആ ബ്ലേഡ് തന്നെയാണ് മുറിവിൽ ഒരു തടസ്സംപോലെ നിൽക്കുന്നത്. നീ അത് വലിച്ചെടുത്താൽ നിന്നെ രക്ഷിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാകും.”

ഒരു ഡോക്ടറുടെ ശാന്തതയോടെയാണ് അഖിൽ അത് പറഞ്ഞത്.

അടുത്ത നിമിഷം അവന്റെ ശബ്ദം വീണ്ടും വികാരാധീനമായി.

Updated: September 25, 2026 — 3:05 pm

Leave a Reply

Your email address will not be published. Required fields are marked *