“ഉഫ്…. മൈ ഗോഡ്…. യു ആർ എ ഏഞ്ചൽ മൈ ഗേൾ…..”അവളെ കണ്ട് അവൻ പറഞ്ഞു.
“ഒന്നും ഇല്ലാതെ നിന്നെ കണ്ടിട്ടുണ്ടെങ്കിക്കും, ഇതുപോലെ കാണുമ്പോ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ ഉഫ്… മൈ ബേബി…..”
“ഹ്മ്മ് താങ്ക്യൂ താങ്ക്യൂ…..”
“അപ്പൊ പോവാലെ…..”
“ഹ്മ്മ്… നിക്ക് ഞാൻ ഇതിന് മുകളിൽ എന്തേലും എടുത്ത് ഇടട്ടെ….”
അവൾ ബാഗ് എടുത്ത് ഡ്രസ്സ് നോക്കി. ആ സമയം അവളുടെ ഫോൺ റിങ് ചെയ്തു. നോക്കിയപ്പോ പ്രണവ് ആയിരുന്നു.
“അഹ് നിന്റെ ഭർത്താവ് ആണല്ലോ, ഞാൻ ഇടക്കട്ടെ, അവന്റെ ഭാര്യയെ ഒന്ന് ബീച്ചിൽ കൊണ്ടുപോകോട്ടെ എന്ന് ചോദിക്കട്ടെ…..?”
“ഇങ് താ, ഞാൻ എടുത്തോളാം….”
അവൾ ഫോൺ വാങ്ങി കാൾ എടുത്തു.
“ഹലോ….”
“ഹലോ, മീറ്റിംഗ് കഴിഞ്ഞോ….?”
“ഹ്മ്മ്, റൂമിൽ വന്നു ഇപ്പൊ….”
“അഹ്, ഇനി എന്താ പരിപാടി…..”
“വെറുതെ ഇരിക്കലെ, ഇവുടുത്തെ ബീച് വരെ പോയിട്ട് വരാമെന്ന് കരുതി, ഇറങ്ങാൻ നിക്കാ…..”
ആ സമയം അലക്സ് അവളുടെ പിന്നിൽ വന്ന് അവളോട് ചേർന്ന് നിന്നു. അവളെ തിരിച്ച് റൂമിലെ കണ്ണാടിയുടെ നേരെ നിർത്തി.അവൾ കണ്ണാടിയിലൂടെ അവനെ നോക്കി കണ്ണുരുട്ടി.അവന്റെ കൈ അവളുടെ നഗ്നമായ വയറിൽ ഉഴിഞ്ഞു.
“അഹ് നിനക്ക് അല്ലേലും ബീച് വല്യ ഇഷ്ടം ആണല്ലോ….”
“ഹ്മ്മ്….”
അലക്സ് അവളുടെ പിൻകഴുത്തിൽ ചുണ്ടുകൾ ചേർത്തു. അവന്റെ ചുണ്ടിന് മുകളിലെ കുറ്റി രോമങ്ങൾ കൊണ്ട് അവൾ ഒന്ന് ഇളകി.
“എന്തെടി ഇപ്പോഴും നീ ഓക്കേ ആയില്ലേ….?”
“ഏയ് ഞാൻ ഓക്കേ ആണ്. നീ ഓക്കേ അല്ലെ….?”
“പിന്നെ ഞാൻ ഫുൾ ഓക്കേ ആണ്….”
“അത് ഞാൻ അവിടെ ഇല്ലാത്തത് കൊണ്ടാണോ….?”
“എന്താടി അങ്ങനെ പറഞ്ഞെ, നീ അല്ലെ എന്റെ എല്ലാം….”
“ഹ്മ്മ്….വേറെ ആരേലും ഉണ്ടോന്ന് എനിക്ക് അറിയില്ലലോ…..”
“വേറെ ആര്….?”
“അത് നമുക്ക് വീട്ടിൽ എത്തിട്ട് ഡിസ്‌കസ് ചെയ്യാം, ഇപ്പൊ ഞാൻ ഇറങ്ങാൻ നിക്കാ. നാളെ വിളിക്കാം….”
അവൾ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അവളുടെ മുഖം വീണ്ടും വാടുന്നത് അലക്സ് ശ്രദ്ധിച്ചു. അത് അത്ര നല്ലതല്ല എന്ന് അവന് തോന്നി.
“നമുക്ക് പോയാലോ മാഡം….?”
“ഹ്മ്മ് പോവാം….”
അഞ്ജലി ബാഗിൽ നിന്ന് ഒരു വൈറ്റ് ലോങ്ങ് സ്‌കിർട്ടും ടീഷർട്ടും എടുത്ത് ഇട്ടു.അലക്സ് ഒരു ടീഷർട്ടും ബോക്സറും എടുത്ത് ഇട്ടു. റൂം പൂട്ടി അവർ പുറത്തേക്ക് നടന്നു. ഒരു ടാക്സി വിളിച്ച് അവർ മുംബൈ ജുഹു ബീച്ചിൽ എത്തി. അലയടിച്ചു വരുന്ന തിരമാല നോക്കി അഞ്ജലി നിന്നു.
“ഏയ് പിന്നേം ചിന്താവിഷ്ടയായ സീത കളിക്കണോ…..”അവളെ പിന്നിലൂടെ ചേർത്ത് പിടിച്ച് അവൻ ചോദിച്ചു.
“എനിക്ക് കടൽ ഇങ്ങനെ നോക്കി നിക്കാൻ വല്യ ഇഷ്ടാ, പ്രണവിന്റെ കൂടെ എവിടെ ട്രിപ്പ് പോയാലും, എന്തായാലും കടൽ കാണാണും പോവും. ചിലപ്പോൾ ഒക്കെ ഈ അലയടിച്ചു വരുന്ന തിരമാലകൾ പോലെയാണ് എന്റെ മനസ്സ്…..”
“ഹ്മ്മ്…. അതെ എനിക്ക് ഇതുപോലെ ഉള്ള സാഹിത്യം ഒന്നും മനസിലാവില്ല. നേരെ ചൊവ്വേ പറ….”
“ഓഹോ, വല്യ നോവൽ ഒക്കെ എഴുതുന്ന ആൾ അല്ലെ. എന്നിട്ട് സാഹിത്യം അറിയില്ലന്നോ…..”
“എന്റെ നോവൽ ഒക്കെ ഇംഗ്ലീഷിൽ ആണ്. അതും ഇതുപോലെ ഉള്ള സാഹിത്യം ഒന്നുമില്ല. ജസ്റ്റ് പ്ലെഷർ….”
“ഹ്മ്മ്…. അലക്സ് നിനക്ക് എന്താ തോന്നുന്നേ, പ്രണവ് എന്നെ ചീറ്റ് ചെയ്യാണോ….?
“നിനക്ക് അതിൽ ഇപ്പോഴും ഒരു ഉറപ്പ് കുറവ് ഉണ്ട്. എന്നിട്ടും നീ എന്റെ കൈയിൽ ഇങ്ങനെ നികുന്നുണ്ടേൽ അതിന് വേറെ ഒരു കാരണം ഉണ്ട്. യു ലവ് മി…..”
അവൾ അതിന് മറുപടി പറയാതെ അവന്റെ മാറിൽ തല വച്ച് നിന്നു.
“എന്തോ എനിക്കറിയില്ല, നിന്നോട് എനിക്ക് എന്താ തോന്നുന്നെന്ന്. പക്ഷെ നിന്റെ സാന്നിധ്യം ഞാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്.എന്നാലും മനസ്സിൽ ഇപ്പോഴും എവിടെയോ ഒരു കുറ്റബോധം….”
“നിനക്ക് നിന്റെ ബെസ്റ്റ് ഫ്രണ്ട് പറഞ്ഞതും ഞാൻ കാണിച്ചതും ഒന്നും വിശ്വാസം ആയില്ലേ….?”
“എടാ അതല്ല. പ്രണവിന് അവൾ ആയിട്ട് എന്നോട് പറയാത്ത അടുപ്പം ഉണ്ടെന്ന് എനിക്ക് മനസിലായി. പക്ഷെ ഒരിക്കലും അതിന് പകരം ആയിട്ട് ഞാൻ വേറെ ആളുടെ കൂടെ ചെയ്യില്ല. പക്ഷെ ഇവിടെ നിന്നോട് എന്തോ…. അതാ പറഞ്ഞെ ഈ തിരമാലകൾ പോലെ എന്റെ മനസിൽ പലതും അലയടിക്കുകയാണ്….”
