അഞ്ജലീപരിണയം – 5 19അടിപൊളി  

“അത്…. അവൾ ഇപ്പൊ വേറെ ടീമിൽ അല്ലെ, അതുകൊണ്ട് അവൾക്ക് അറിയാത്തതാ….”

“ഓഹ് അത് ശെരി. അപ്പൊ ആരൊക്കെ ഉണ്ടായിരുന്നു ട്രീറ്റ് ചെയ്തപ്പോ….?”

“പ്രണവ് നിനക്ക് എന്തേലും പറയാൻ ഉണ്ടേൽ നേരെ പറ….”

“നേരെ അല്ലെ ചോദിച്ചേ ആർക്കാണ് നീ ട്രീറ്റ് കൊടുത്തെന്ന്….?”

“എന്റെ കാമുകന്, എന്തെ മതിയോ…..?”

“അഞ്ചു…….!”അവന്റെ ശബ്‌ദം ഉയർന്നു.

“എന്നാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ആ പൂജ ആയിട്ട് നിനക്ക് എന്താ ബന്ധം….?”

“എന്ത്…. അത് അന്ന് നീ ചോദിച്ചപ്പോ ഞാൻ പറഞ്ഞതല്ലേ, പിന്നെന്താ….?”

“അപ്പോൾ അവൾ എന്തിനാ ഞാൻ പോയ അന്ന് ഇവിടെ വന്നേ….?”

പെട്ടന്ന് അവൾ അത് ചോദിച്ചപ്പോ അവൻ ഒന്ന് നിന്നുപോയി.

“പറ എന്തിനാ….? അതുപോലെ അന്ന് അലക്സിന്റെ വീട്ടിൽ വച്ച് അവൻ നിനക്ക് ഡ്രഗ്സ് തന്ന് മയക്കി കിടത്തി എന്ന് പറയുന്ന ദിവസം നീ അവളെ കണ്ടില്ലേ….?”

“അഞ്ചു, ഇതൊക്കെ…. ഇതൊന്നും നീ കരുതുന്ന പോലെ അല്ല….”

“എന്ത്…. നീ ഞാൻ ചോദിച്ചതിന് മറുപടി പറ…..”

“അഹ് അവൾ അവിടെ വന്നു. അന്ന് അവിടെ വച്ചും കണ്ടിരുന്നു. അതിനെന്താ….?”

“നീ അത് എന്താ എന്നോട് പറയാതിരുന്നേ….?”

“എടി… അത് അങ്ങനെ പറയേണ്ട ഒരു കാര്യമായി എനിക്ക് തോന്നിയില്ല….”

“ഓഹോ, എന്നാ എനിക്കും അതുപോലെ ഉള്ള കാര്യങ്ങൾ നിന്നോട് പറയാൻ തോന്നുന്നും ഇല്ല. ഇപ്പൊ തീർന്നില്ലേ….?”

“എന്നാ നീ എന്ത് വേണേലും കാണിക്ക്….”

അതും പറഞ്ഞ് അവൻ ദേഷ്യത്തിൽ ലൈറ്റ് ഓഫീസിൽ ചെയ്ത് ബെഡിൽ കേറി കിടന്നു. അഞ്‌ജലിയും ദേഷ്യത്തോടെ വാതിൽ അടച്ച് പുറത്തേക്ക് നടന്നു. ഹാളിൽ സോഫയിൽ പോയി കിടന്ന് ഉറങ്ങി.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അവൾക്ക് ഒരുപാട് വിഷമം തോന്നി. താൻ അവനോട് ഓവർ റിയാക്റ്റ് ചെയ്തു എന്ന് അവൾക്ക് തോന്നി. കുറച്ചു നേരം എഴുനേറ്റ് ഓരോന്ന് ചിന്തിച്ച് സോഫയിൽ ഇരുന്നു.അടുക്കളയിൽ ചെന്ന് ചായ ഉണ്ടാക്കി കഴിഞ്ഞപ്പോ അവൾക്ക് ശരീരത്തിന് ഒരു സുഖം തോന്നിയില്ല. അതുപോലെ മനസ്സിനും. ഇന്നലെ പുറത്ത് കിടന്നത് കൊണ്ട് ഉറക്കവും ശെരിയായില്ല.അവൾ ഓഫീസിൽ വിളിച്ച് ഇന്ന് ലീവ് പറഞ്ഞു.

പ്രണവ് പതിവ് പോലെ രാവിലെ എഴുനേറ്റ് ഓഫീസിൽ പോവാൻ റെഡിയായി. ഇന്നലത്തെ പരിഭവം പോലെ അവൻ അഞ്ജലിയെ മൈൻഡ് ചെയ്തേ നടന്നു. സ്വന്തമായി ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കി കഴിച്ച് അവൻ ഓഫീസിലേക്ക് പോയി. അത് അവളുടെ മനസ്സിൽ വല്ലാത്ത ഒരു മനോവിഷമം ഉണ്ടാക്കി.

പ്രണവ് പോയി കഴിഞ്ഞ് അവൾ കുറച്ച് നേരം കിടന്നുറങ്ങി.ഫോൺ റിങ് ചെയുന്ന സൗണ്ട് കേട്ട് അവൾ എഴുനേറ്റ് ഫോൺ എടുത്ത് നോക്കിയപ്പോ അലക്സ്‌ ആണ്. അവൾക്ക് കോൾ എടുക്കാൻ തോന്നിയില്ല.ഫോൺ എടുത്ത് വച്ച് അവൾ കിടന്നു.

നിശബ്ദത നിറഞ്ഞു നിക്കുന്ന ആ കോടതി മുറിയിൽ അവൾ ഒരു കൂട്ടിൽ നിക്കുന്നു. തനിക്ക് മുന്നിലായി പ്രണവും നിക്കുന്നു.കറുത്ത ഗൗൺ ഇട്ട് നടുവിൽ ഇരിക്കുന്ന ജഡ്ജി.

“അപ്പൊ മിസ്റ്റർ പ്രണവ്, തങ്ങൾക്ക് അഞ്ജലിയുടെ കൂടെ ഇനി ജീവിക്കാൻ താല്പര്യം ഇല്ല….?”

“ഇല്ല, ഐ വാണ്ട്‌ ഡിവോഴ്സ്….!”

“നോ നോ….”വിങ്ങി പൊട്ടുന്ന അവളുടെ വാക്കുകൾ ആരും കേൾക്കുന്നില്ല.

“ഓക്കേ നിങ്ങൾക്ക് ഈ കോടതി ഡിവോഴ്സ് വിധിക്കുന്നു….”

കൈയിൽ ചുറ്റിക വച്ച് അടിച്ച് ജഡ്ജി അത് വിധിച്ചു. ശേഷം എല്ലാവരും ആ കോടതി മുറി വിട്ട് പുറത്തേക്ക് പോകുന്നു. അവൾ മാത്രം അവിടെ ഒറ്റക്ക് നിക്കുന്നു.

“നോ……….!”

അലറി വിളിച്ചുകൊണ്ടു അവൾ ബെഡിൽ നിന്ന് എഴുനേറ്റിരുന്നു. അവൾ നല്ലപോലെ അണച്ചു. ഒപ്പം വിയർക്കുന്നുയുണ്ടായിരുന്നു. കണ്ടത് ഒരു സ്വപ്നമാണെന്ന തിരിച്ചറിവ് അവൾക്ക് അല്പം ആശ്വാസമേകി.അവൾ എഴുനേറ്റ് അടുക്കളയിൽ ചെന്ന് നല്ലപോലെ വെള്ളം എടുത്ത് കുടിച്ചു പരവേഷം അടക്കി. അവൾ ഹാളിൽ സോഫയിൽ വന്നിരുന്നു.

“ഈശ്വര….എന്താ ഇപ്പൊ ഇങ്ങനെ ഒരു സ്വപ്നം.എന്താ വിശ്വസിക്കാ, ആരെയാ വിശ്വസിക്കാ എന്നൊന്നും മനസിലാവണില്ല.അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ ഇന്നലെ പ്രണവിനോട് ചൂടായേ.ഇവിടെ ഞാൻ അല്ലെ കേട്ട പാതി കേൾക്കാത്ത പാതി ഓരോന്ന് ചിന്തിച്ച് ചെയ്ത് കൂട്ടിയെ.ദൈവമേ… എന്നോട് ഷെമിക്കണേ. അറിയാതെ മനസ്സ് കൈ വിട്ട് പോകുന്നതാ. വെറും കാമത്തിന്റെ പുറത്ത് സ്നേഹ ബന്ധങ്ങൾ മറന്ന് താൻ ഈശ്വരാ….”അവൾ സോഫയിൽ ഇരുന്ന് മുഖം പൊത്തി പൊട്ടികരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *