“പ്ലീസ് അഞ്ചു, ഹിയർ മി ഔട്ട്. ഇത്ര ദൂരം ഞാൻ വന്നത് നിന്നോട് സംസാരിക്കാനാണ്….”
“ഹ്മ്മ് എന്നാ പറ…. നീ എന്തിനാ പ്രണവിന് ഡ്രഗ്സ് കൊടുത്തത്. എന്നിട്ട് അവനെ ആ റൂമിൽ നിന്ന് മാറ്റിയത്. ഞാൻ ചോദിച്ചപ്പോ അവർ പുറത്തേക്ക് പോയെന്ന് കള്ളം പറഞ്ഞത്…..?”
“അഞ്ചു ബിലീവ് മി, ഞാൻ പ്രണവിന് ഡ്രഗ്സ് കൊടുത്തിട്ടില്ല. അതുപോലെ ഞാൻ അവനെ റൂമിൽ നിന്ന് മാറ്റിട്ടുമില്ല….”
“ഡോണ്ട് ലൈ ടു മി, പിന്നെ എങ്ങനെ ആണ് പ്രണവ് ഡ്രഗ് ടെസ്റ്റ് ചെയ്തപ്പോ പോസിറ്റീവ് ആയത്. അവൻ ഒരിക്കലും ഡ്രഗ് യൂസ് ചെയ്യില്ല. പിന്നെ എന്നെ റൂമിൽ തനിച്ച് ആക്കി അവൻ പോവുകയുമില്ല….”
“കമോൺ അഞ്ചു, യു നീഡ് ടു ബിലീവ് മി….”
“ബിലീവ് യു….? അഞ്ചാറു വർഷമായി കൂടെയുള്ള അവൻ പറയുന്നത് വിശ്വസിക്കണോ, അതോ രണ്ട് മൂന്ന് ആഴ്ച പരിജയം ഉള്ള നീ പറയുന്നത് വിശ്വസിക്കണോ…..?”
“യെസ് യു ആർ റൈറ്റ്, ഞാൻ പറയുന്നത് നിനക്ക് വിശ്വസിക്കാൻ പ്രയാസം ആയിരിക്കും. പക്ഷെ വേറെ ഒരു കാര്യം, പ്രണവിന് മുൻപ് കണ്ട്മുട്ടിയത് ആണ് നമ്മൾ. ആൻഡ് ഐയാം യുവർ ഫസ്റ്റ് മാൻ….”
“സൊ വാട്ട്….? അതൊക്കെ കഴിഞ്ഞ കാര്യമാണ്. ഒരു വൺ നൈറ്റ് സ്റ്റാൻഡ് അത്രേയുള്ളൂ. ആ സമയത്ത് മദ്യത്തിന്റെ പുറത്ത് പറ്റിയ ഒരു കാര്യം.എന്ന് കരുതി നിന്നെ ഞാൻ വിശ്വസിക്കണോ….?”
“നിനക്ക് അത് അങ്ങനെ ആയിരിക്കാം, പക്ഷെ എനിക്ക് അങ്ങനെ അല്ല. യു ആർ മൈ ഫസ്റ്റ് ട്രൂ ലവ്….”
“വാട്ട് യു മീൻ….?”
“കോളേജ് ടൈമിൽ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. ശെരിക്കും പറഞ്ഞാൽ അന്ന് അത് പറയാൻ വേണ്ടിയാണ് ഞാൻ പബ്ബിൽ വന്നത്.പക്ഷെ അന്ന് നീയും വേറെ മൂഡിൽ ആയിരുന്നു. ആൻഡ് തിങ്സ് ഹാപ്പെൻഡ്….”
അത് കേട്ടപ്പോൾ അഞ്ജലിക്ക് പെട്ടന്ന് ഒന്നും തിരിച്ച് പറയാൻ പറ്റിയില്ല.ആ സമയം ബറെർ ക്യാപ്പിച്ചിനോ കൊണ്ടുവന്നു.
“അന്ന് ആ രാത്രിക്ക് ശേഷം നീ നാട്ടിൽ പോയെന്ന് അറിഞ്ഞു. പിന്നെ നിന്നെ കോൺടാക്ട് ചെയ്യാൻ നോക്കിട്ട് നടന്നില്ല. പിന്നെ കാലങ്ങൾ കടന്ന് പോയി. പതിയെ എല്ലാം മറന്നുതുടങ്ങി….”
അവൻ ക്യാപ്പിച്ചിനോയിലെ ഹാർട്ട് സിംബൽ സ്പൂൺ കൊണ്ട് ഇളക്കി പറഞ്ഞു. അവൻ പറയുന്നത് കേട്ട് അഞ്ജലി ഒന്നും പറയാൻ ആവാതെ ഇരുന്നുപോയി.
“പിന്നെയാണ് ഞാൻ ഈ എഴുത്തിന്റെ ലോകത്ത് എത്തിയത്. ഫാന്റസിസ് സബ്‌മിഷൻ അങ്ങനെ. പിന്നെ പ്രണയം എന്നതിനോട് തോന്നിയ താല്പര്യകുറവ്. അവിചാരിതമായാണ് നമിത വഴി വീണ്ടും നിന്നെ കാണുന്നത്. അന്നത്തെ പോലെ ഇപ്പോഴും എന്റെ മനസ്സിൽ പ്രണയം തോന്നിയത് നിന്നോട് മാത്രമാണ് അഞ്ജലി…..”
“സ്റ്റോപ്പ് ഇറ്റ് അലക്സ്….. പ്ലീസ്…ഞാൻ… എനിക്ക്…..”അവൾ വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടി.
“ഞാൻ എന്റെ മനസ്സിൽ ഉള്ളതാണ് പറഞ്ഞത്, യു ആർ മൈ ഫസ്റ്റ് ആൻഡ് ലാസ്റ്റ് ലവ്….”
“ഐ സെ സ്റ്റോപ്പ് ഇറ്റ്. എനിക്ക് ഇതൊന്നും കേൾക്കണ്ട. നിന്റെ മനസ്സിൽ അങ്ങനെ തോന്നിയിരിക്കാം. പക്ഷെ എന്റെ മനസ്സിൽ പ്രണയം തോന്നിയ ഒരേ ഒരാൾ പ്രണവ് മാത്രമാണ്. അതായത് എന്റെ ഭർത്താവ്. അതുപോലെ ഇതൊന്നും ഞാൻ ചോദിച്ചതിനുള്ള മറുപടി അല്ലലോ.ഇതൊന്നും നീ ചെയ്തതിനെ ന്യായികരിക്കുന്നില്ല….”
“അഞ്ചു ഞാൻ പറയുന്നത് സത്യമാണ്. നിനക്ക് വിശ്വസിക്കാൻ പാടായിരിക്കും. പക്ഷെ പ്രണവ് നിന്നോട് പറഞ്ഞത് കള്ളമാണ്….”
“നോ… അവൻ എന്തിന് എന്നോട് കള്ളം പറയണം. നീയാണ് കള്ളം പറയുന്നത്. അവന്റെ താല്പര്യം കൊണ്ടാണ് ഞങ്ങൾ ഈ ലൈഫ് സ്റ്റൈൽ ട്രൈ ചെയുന്നത്. അത് നിർത്തണമെങ്കിൽ അവന് ഇങ്ങനെ ഒരു കള്ളം എന്നോട് പറയേണ്ട കാര്യമുണ്ടോ….?”
“അതിന് രണ്ട് കാരണം ഉണ്ട്. ഒന്ന് ചിലപ്പോ അവന് എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടാവും. രണ്ട് അവന് മറ്റൊരാളെ ഇഷ്ടമായത് കൊണ്ടാവും….”
“എന്ത്…. നീ നേരെ പറ….”
“നീ ഇതൊന്ന് കാണ് അപ്പൊ മനസിലാവും….”
അലക്സ് അവന്റെ ഫോണിൽ ഒരു വീഡിയോ അവളെ കാണിച്ചു. അത് അന്ന് ക്ലബ്ബിൽ വച്ച് സോഫയിൽ ഇരുന്ന് പ്രണവും പൂജയും തമ്മിൽ ചുംബിക്കുന്ന വീഡിയോ ആയിരുന്നു. സോഫയിൽ ഇരിക്കുന്ന അവന്റെ മടിയിൽ ഇരുന്ന് അവർ പരസ്പരം ചുംബിക്കുന്നു. അത് കണ്ട് അഞ്ജലി ആശയകുഴപ്പത്തിലായി.
