അഞ്ജലീപരിണയം – 5 19അടിപൊളി  

ജാസ്മിൻ : ഹേയ് കാൺഗ്രാറ്റ്സ്, പാർട്ടി ഇല്ലേ മോളുസേ….? ”

അഞ്ജലി : പാർട്ടി നിനക്ക് മാത്രം തരാം എന്താ പോരെ?

ജാസ്മിൻ : ഓഹ് കിട്ടിയ മതി. വാ സെയിൽസ് ഹെഡിന്റെ കൂടെ ഒരു സെൽഫി എടുക്കട്ടേ…. ”

അവർ ഒരുമിച്ച് നിന്ന് ഒരു സെൽഫി എടുത്തു. ശേഷം ഓഫീസിലെ എല്ലാവരും അവളെ വന്ന് പ്രശംസിച്ചു. അഞ്ജലി ഈ സന്തോഷ വാർത്ത പ്രണവിനോട് പറയാനായി ഫോൺ എടുത്ത് അവനെ വിളിക്കാൻ തുടങ്ങി.

 

“ഹേയ് കൺഗ്രാറ്റ്സ്….”

“താങ്ക്…”

പിന്നിൽ നിന്നുള്ള ആ പ്രശംസ കേട്ട് തിരിഞ്ഞ അവൾ കണ്ടത് അലക്സിനെ ആയിരുന്നു. പെട്ടന്ന് പ്രതീക്ഷിക്കാതെ അവനെ കണ്ടപ്പോൾ അവൾ മിണ്ടാതെ നിന്നുപോയി.

“കൺഗ്രാജുലേഷൻസ് സെയിൽസ് ഹെഡ്….”

“ഹ്മ്മ് താങ്ക്സ്, നീ എന്താ ഇവിടെ….?”

“എന്തെ എനിക്ക് ഇവിടെ വരാൻ പാടില്ലേ….?”

“അല്ല മൂന്നാല് ദിവസമായിട്ട് ഒരു വിവരവും ഉണ്ടായില്ലല്ലോ….”

“അത് ശെരി നീ അല്ലെ പറഞ്ഞെ, നീ പറയാത്തെ കോൺടാക്ട് ചെയ്യാൻ നിക്കണ്ട എന്ന്…..”

“ഓ ഞാൻ അങ്ങനെ പറഞ്ഞു എന്ന് വച്ച്, അത് ഒന്നും ഒരു എസ്ക്യൂസ്‌ അല്ല. സ്നേഹം ഉള്ളവർ ആണേൽ വിളിച്ചേനെ….”

“ആഹാ അങ്ങനെ ആയോ ഇപ്പൊ….”

അവർ ചിരിച്ച് സംസാരിച്ചു നിന്നു. ആ സമയം അരുന്ധതി മാഡം അവർക്കിടയിലേക്ക് വന്നു.

“അഹ് അലക്സ്‌, നിനക്ക് അഞ്ജലിയെ പരിചയമുണ്ടോ….?”

“പിന്നെ ഞങ്ങൾ പഴയ കോളേജ് മേറ്റ്സ് അല്ലെ….”

“ഓഹോ, അഞ്ജലി ഈസ്‌ വൺ ഓഫ് ഔർ ബെസ്റ്റ് സ്റ്റാഫ്‌സ്. ഷി ഈസ്‌ വെരി ഹാർഡ് വർക്കിംഗ്‌….”

“യെസ് ഐ നോ ഇറ്റ്, എല്ലാ കാര്യത്തിലും ഹാർഡ് വർക്കിംഗ്‌ ആണ്….”

അഞ്ജലി മാഡം കാണാതെ അവനെ കണ്ണുരുട്ടി കാണിച്ചു.

“ഓക്കേ അലക്സ്‌ എനിക്ക് കുറച്ച് വർക്ക്‌ ഉണ്ട്, നീ ക്യാബിനിലേക്ക് വരുന്നുണ്ടോ….?”

“ഇല്ല എനിക്കും കുറച്ചു തിരിക്ക് ഉണ്ട്, സീ യു ലെറ്റർ….”

“ഓക്കേ ബൈ…..” മാഡം അവിടെ നിന്ന് പോയി.

 

“എന്തെ പോണില്ലേ മാഡത്തിന്റെ റൂമിലേക്ക്, ചെല്ല് വിളിച്ചതല്ലേ….”

“ഓഹ് എനിക്ക് ഇവിടെ എന്റെ അഞ്ചു കുട്ടി ഉള്ളപ്പോൾ ഇനി വേറെ ആൾ എന്തിനാ….”

“അയ്യെടാ….”

“അത് ഇരിക്കട്ടെ, നിന്റെ പ്രണവ് എന്ത് പറഞ്ഞു. എല്ലാം സമ്മതിച്ചോ അതോ വീണ്ടും നല്ല പിള്ള ചമഞ്ഞു നിന്നോ….”

“അത്…. വാ നമുക്ക് താഴെ കാഫെറ്റിരിയയിൽ ഇരിക്കാം….”

അവർ ഓഫീസിന് താഴെയുള്ള കഫെറ്റീരിയയിൽ ചെന്ന് രണ്ട് കോഫീ പറഞ്ഞ് ഇരുന്നു.

“പറ എന്തായി കാര്യങ്ങൾ…..?”

“അത്….”

“എന്തെ അവൻ ഒന്നും പറഞ്ഞില്ലേ….?”

“അങ്ങനെ പറഞ്ഞില്ല, പക്ഷെ അവൻ അവളുടെ കാര്യം എന്നോട് ഒളിക്കുന്നിണ്ടെന്ന് എനിക്ക് മനസിലായി….”

“എങ്ങനെ…..?”

“എന്റെ ടാറ്റൂ ഇല്ലേ, അത് കണ്ടപ്പോ അവൻ പറയ പൂജക്കും പിന്നിൽ ഇതുപോലെ ടാറ്റൂ ഉണ്ടെന്ന്…..”

അത് കേട്ട് അലക്സ്‌ ഒന്ന് ചിരിച്ചു.

“ഹ്മ്മ് നിനക്ക് ചിരി, അതുപോലെ അവന്റെ ഫോണിൽ അവളുടെ ചാറ്റ് ക്ലിയർ ചെയ്തിട്ടും ഉണ്ട്. ഞാൻ പോയ അന്ന് അവന്റെ ഫോണിൽ അവളുടെ കോളും വന്നിട്ടുണ്ട്…..”

“ഹ്മ്മ് അപ്പൊ കാര്യങ്ങൾ ഒക്കെ ക്ലിയർ ആയില്ലേ,ഇനി എന്താ നിന്റെ പ്ലാൻ….”

“ഇനി എന്താ, പക്ഷെ എടാ അവന്റെ പെരുമാറ്റത്തിൽ വല്യ മാറ്റമൊന്നുമില്ല. എനിക്ക് തോനുന്നു ചിലപ്പോ അവൻ ഇല്ലാത്തത് കൊണ്ട് അവളെ വിളിച്ചത് ആവും. അത് എന്നോട് പറഞ്ഞ ഞാൻ ദേഷ്യപെടും എന്ന് കരുതി ആവും പറയാത്തെ….”

“അതുകൊണ്ട്…..?”

“ഞാൻ അവനോട് അതിന്റെ പറ്റി എനിക്ക് അറിയാം എന്ന് പറയട്ടെ, അതുപോലെ നമ്മുടെ കാര്യവും….”

“അത് പറഞ്ഞ സമ്മതിച്ചില്ലേൽ, പിന്നെ നമ്മുടെ കാര്യം അറിഞ്ഞാൽ അവൻ അങ്ങനെ പ്രതികരിക്കും എന്ന് തോന്നുന്നുണ്ടോ….”

“അത്….”

“അവൻ നിന്നോട് എന്നെ പറ്റി കള്ളം പറഞ്ഞു, എല്ലാം നിർത്താം എന്ന് പറഞ്ഞിട്ടും നീ അറിയാതെ അവൻ അത് തുടർന്നു. അതായത് ഒരു അവിഹിതം. ഇതൊക്കെ നിനക്ക് ക്ഷമിക്കാൻ പറ്റോ…..?”

“എടാ അതിന് പകരം നമ്മളും, ചെയ്തില്ലേ. പിന്നെ എന്താ….?”

“അഞ്ചു നമ്മൾ ചെയ്തത് പോലെ ആണോ ഇത്. അവൻ നിന്നെ ചതിക്കുക അല്ലെ ചെയ്യുന്നേ. നമ്മൾ ചെയ്ത് അവൻ പൂജയുടെ കാര്യം പറഞ്ഞാ പറയാൻ നീ ഒരുക്കമല്ലേ…..”

Leave a Reply

Your email address will not be published. Required fields are marked *