“അല്ല, ഞാൻ എന്തിനാ അവനോട് ദേഷ്യം കാണിക്കുന്നേ. അവൻ ചെയ്തു, അതുപോലെ താനും ചെയ്തുലോ. ഞാൻ ചെയ്തതെന്താ, ജസ്റ്റ് ഫാന്റസി മാത്രം. ആണോ…? ഫാന്റസി മാത്രമാണോ….?അതെ അത്രേയുള്ളൂ. പക്ഷെ എല്ലാം അങ്ങനെ ഫാന്റസിയുടെ പേരിൽ വച്ച് രക്ഷപെടാൻ പറ്റോ.അറിയില്ല. എന്തായാലും അവൻ പറയുന്നില്ലേൽ വേണ്ട. എല്ലാം പഴയ പോലെ പോട്ടെ…..”
അവൾ മുഖമൊന്ന് കഴുകി ഫ്രഷ് ആയി ഇറങ്ങി.യാത്രയുടെ ഷീണം ഉണ്ടായിരുന്നത് കൊണ്ട് അവൾ കുറച്ചു നേരം ഒന്ന് കിടന്ന് ഉറങ്ങി.
രാത്രി അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.അഞ്ജലിക്ക് എന്തോ പ്രണവിനോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല. അവൾ അതിന് ഒരു മറ പോലെ മോളോട് സംസാരിച്ചു ഇരുന്നു.
മോളെ ഉറക്കി അവൾ കിടക്കാൻ റൂമിലേക്ക് വന്നു. പ്രണവ് ബെഡിൽ ഫോൺ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഒരു വൈറ്റ് ടീഷർട്ടും നൈറ്റ് പാന്റുമാണ് അവളുടെ വേഷം. അവൾ കണ്ണാടിയിൽ നോക്കി മുടി കെട്ടി നിന്നു.പ്രണവ് എഴുനേറ്റ് ചെന്ന് അവളുടെ പിന്നിലൂടെ കെട്ടിപിടിച്ചു.
“എന്താ എന്റെ അഞ്ചുന്, ഒരു പിണക്കം പോലെ….?”
“ഹമ്ഹും…..ഒന്നുല്ല….”
“പിന്നെന്താ ഈ സൗന്ദര്യ പിണക്കം….?”
“അത്…. സോറി…..”
“ഏയ് എന്തിന്…. നീ എന്റെ അഞ്ചു വാവ അല്ലെ, നീ ഇല്ലാത്ത രണ്ട് ദിവസം ഞാൻ നല്ലപോലെ മിസ്സ് ചെയ്തു….”
“ഹ്മ്മ് ഞാനും…..”
“ഇന്നലെ ഫോണിലൂടെ വിളിച്ച് ചെയ്തത് നിനക്ക് ഇഷ്ടായോ…..?”
“ഫോണിലൂടെ…..? അഹ് അത്, ഹ്മ്മ് ഇഷ്ടായി…..”
“എന്നാ ഇപ്പൊ നേരിട്ട് ഒന്ന് ആയാലോ…..?”
“ഇന്ന് വേണോ,നല്ല ഷീണം ഉണ്ട്….”
“ഹ്മ്മ്…. എന്നാ വേണ്ട. പകരം എനിക്ക് എന്റെ അഞ്ചു കുട്ടിയെ കെട്ടിപിടിച്ച് കിടന്നാ മതി….”
അവൾ തിരിഞ്ഞ് അവനെ കെട്ടിപിടിച്ചു. അവർ രണ്ട് പേരും ചിരിച്ചുകൊണ്ട് ബെഡിലേക്ക് കിടന്നു.ഒരു പുതപ്പിനുള്ളിൽ അവർ കെട്ടിപ്പിടിച്ച് കിടന്നു. പ്രണവ് കണ്ണടച്ച് കിടന്നു. അഞ്ജലിക്ക് ഉറക്കം വരുന്നുണ്ടായില്ല. അവളുടെ മനസ്സിൽ പല പല ചോദ്യങ്ങൾ ആയിരുന്നു.
“പ്രണവിനോട് നേരെ ആ കാര്യം ചോദിക്കണോ…. അവൻ അത് സമതിച്ചില്ലേൽ…. അതോ അവനെ തനിക്ക് നഷ്ടമാവോ…..”
ഓരോ കാര്യങ്ങളായി അവൾ ചിന്തിച്ചു കിടന്നു. ഇടക്ക് ഇപ്പോഴോ ഉറക്കത്തിലേക്ക് വീണു.
മീറ്റിംഗ്ന് പോയി വന്നത് കൊണ്ട് അടുത്ത രണ്ട് ദിവസം അവൾക്ക് ഓഫീസിൽ പോവണ്ടായിരുന്നു.ആ മൂന്ന് ദിവസങ്ങൾ പതിവ് പോലെ പോയി. നമിതയും ജോയും ട്രിപ്പ് പോയത് കാരണം അവൻ ഫോണും ടീവിയും ആയി സമയം ചിലവഴിച്ചു. ഇതിനിടക്ക് അലക്സിന്റെ കോളോ മെസ്സേജോ ഒന്നും ഉണ്ടായില്ല. താൻ കോൺടാക്ട് ചെയ്യണ്ട എന്ന് പറഞ്ഞെങ്കിലും അവന്റെ പക്കൽ നിന്നും റെസ്പോൺസ് ഒന്നും ഇല്ലാത്തത് അവളിൽ ചെറിയ നീരസം ഉണ്ടാക്കി.
പ്രണവിനോടുള്ള പിണക്കം അവൾക്ക് പതിയെ മാറി. അവൾ ബോധപൂർവം തന്നെ പൂജയുടെ കാര്യവും അലക്സിന്റെ കൂടെ മുംബൈയിൽ ചിലവിട്ട നിമിഷങ്ങളും മറക്കാൻ ശ്രെമിച്ചു. ഞായറാഴ്ച അവർ രണ്ട് പേരും മോളെയും കൂട്ടി പുറത്ത് പോയി. ഷോപ്പിംഗ് മാളിൽ പോയിട്ട് കുറച്ച് പർച്ചെയ്‌സിങ്, ഫുഡ്, പാർക്ക് അങ്ങനെ. പതിയെ അഞ്ജലിയുടെ മനസ്സ് ശാന്തമാവാൻ തുടങ്ങിയിരുന്നു.
തിങ്കളാഴ്ച രാവിലെ അവൾ ഓഫീസിൽ പോവാൻ റെഡിയായിറങ്ങി. ഒരു ബ്ലൂ ഹാഫ് സ്ലീവ് ടോപ്പും ബ്ലാക്ക് ലോങ്ങ് സ്‌കിർട്ടും ആയിരുന്നു അവളുടെ വേഷം. അവളുടെ സ്കൂട്ടർ കംപ്ലയിന്റ് ആയത് കൊണ്ട് പ്രണവ് അവളെ ഓഫീസിൽ ഡ്രോപ്പ് ചെയ്തു. ഓഫീസിൽ എത്തി ഉച്ച കഴിഞ്ഞ് കോൺഫറൻസ് റൂമിൽ ഒരു മീറ്റിംഗ് വിളിച്ചു. എല്ലാവരും കോൺഫറൻസ് റൂമിൽ വന്ന് ഇരുന്നു.
“So Everybody, Anjali is successfully completed the presentation and elected as the best performer…..”
എല്ലാവർക്കും മുന്നിൽ നിന്ന് അരുന്ധതി മാഡം അഞ്ജലിയെ പ്രശംസിച്ചു. എല്ലാവരുടെയും കരഘോഷങ്ങൾ അവൾക്കായി ഉയർന്നു.
“ആൻഡ് അഞ്ജലി, യു ആർ പ്രൊമോട്ടേഡ് ആസ് ദി സീനിയർ സെയിൽസ് ഹെഡ്….”
“താങ്ക്യൂ മാഡം….”
താൻ സ്വപ്നം കണ്ട ആ പ്രൊമോഷൻ കിട്ടിയ ആഹ്ലാദതിൽ അവൾ ഉള്ളിൽ മതി മറന്ന് തുള്ളി ചാടി. ഓഫീസിൽ ഉള്ളവർ എല്ലാം അവളെ അനുമോദിച്ചു.
