അഞ്ജലീപരിണയം – 5 19അടിപൊളി  

“അലക്സ്‌….! ഇവൻ എന്താ ഇവൾക്ക് മെസ്സേജ് അയക്കുന്നെ….?”

അവൻ അവളുടെ ഫോൺ എടുത്ത് പാസ്സ്‌വേർഡ്‌ അറിയുന്നത് കൊണ്ട് അൺലോക്ക് ചെയ്ത് മെസ്സേജ്സ് ഓൺ ആക്കി. അതിൽ അലക്സിന്റെ മെസ്സേജ് എടുത്തു.

“ഇന്ന് ഓഫീസ് ബിൽഡിംഗ്‌ന്റെ എൻട്രൻസിൽ കാണണം. എനിക്ക് സംസാരിക്കണം….”

ഇതായിരുന്നു ആ മെസ്സേജ്. അത് വായിച്ച് പ്രണവിന്റെ നെഞ്ച് ചെറുതായി ഇടിക്കാൻ തുടങ്ങി.ആ സമയം ബാത്റൂം ഡോർ തുറക്കുന്ന സൗണ്ട് കേട്ട് അവൻ ഫോൺ വേഗം തിരിച്ചു വച്ചു. അഞ്ജലി കുളി കഴിഞ്ഞ് ടവൽ ചുറ്റി ഇറങ്ങി വന്നു.

“ആഹാ റെഡിയായോ, നേരെത്തെ പോണോ….?”

“അഹ് ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്….”

“അപ്പോ ഞാൻ ഊബർ വിളിച്ച് പോവേണ്ടി വരും. ഹ്മ്മ് ശെരി….”

“ഞാൻ ഇറങ്ങാ ബൈ….”

 

അവൻ ബാഗ് എടുത്ത് വേഗം ഇറങ്ങി. അഞ്ജലി കണ്ണാടിയിൽ നോക്കി മുടി അഴിച്ച് വിടർത്തി നിന്നു. കാറിൽ ഓഫീസിലേക്ക് പോകും വഴി പ്രണവിന്റെ മനസ്സിൽ ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു.

“എന്തിനാണ് അവൻ അവൾക്ക് മെസ്സേജ് അയച്ചത്, എന്നോട് പറയാതെ അവർ രഹസ്യമായി കാണാറും ചാറ്റ് ചെയ്യാറുമുണ്ടോ….? ഏയ് അവൾ അങ്ങനെ ചെയ്യില്ല. എന്നാലും എന്തിനാണ് അവൻ കാണണം എന്ന് പറഞ്ഞത്. എന്തായാലും അറിയണം….”

അവൻ കാർ വേഗത്തിൽ ഓടിച്ചു. ഓഫീസിൽ എത്തി തന്റെ യു എസ് ക്ലയന്റുമായുള്ള ഒഫീഷ്യൽ ഡിസ്ക്രിപ്ഷൻ കഴിഞ്ഞ് ബാക്കി പ്രസന്റേഷൻ ജൂനിയർസിനെ ഏല്പിച്ച് അവൻ ഓഫീസിൽ നിന്ന് ഇറങ്ങി.

അഞ്ജലി ഊബർ വിളിച്ച് ഓഫീസിലേക്ക് എത്തി. ഒരു വൈറ്റ് കളർ ലെഗ്ഗിങ്‌സും വൈറ്റ് കളർ ഡിസൈനർ ചുരിതാർ ടോപ്പുമാണ് അവളുടെ വേഷം. തന്റെ ഓഫീസ് ബിൽഡിംഗിന് മുന്നിൽ ഇറങ്ങി അവൾ ഉള്ളിലേക്ക് നടന്നു.എൻട്രൻസിലേക്ക് കയറവേ നോക്കിയപ്പോ തന്റെ മുന്നിൽ അലക്സ്‌. അവൾ അവനെ കണ്ട് മുഖം വെട്ടിച്ച് നീങ്ങി നടന്നു. അലക്സ്‌ അവളുടെ മുന്നിൽ വന്ന് അവളെ തടഞ്ഞു.

“അഞ്ജലി, വാട്ട്‌ ഈസ്‌ ദിസ്‌, വൈ ആർ യു അവോയ്ഡിങ് മി….?”

“ബിക്കോസ് ഐയാം എ വൈഫ്‌ ആൻഡ് മദർ….”

“അപ്പൊ ഞാനോ….?”

“പ്ലീസ് എന്നെ ടോർചർ ചെയ്യല്ലേ പ്ലീസ്….”

“നോ എനിക്ക് സംസാരിക്കണം പ്ലീസ്….”

അവർ എൻട്രൻസിന് പുറത്ത് കുറച്ചു മാറി നിന്നു.

“പറ എന്ത് പറ്റി നിനക്ക്….?”

“അലക്സ്‌ എനിക്ക് ഇനി ഇത് തുടരാൻ പറ്റില്ല. പ്രണവ്, അവൻ എന്റെ എല്ലാമാണ്. അവനും മോളും ആണ് എന്റെ ലോകം.അവരെ നഷ്ടപ്പെടാൻ എനിക്ക് പറ്റില്ല….”

“അപ്പൊ അവനും അതുപോലെ ആണോ, നിന്നോട് പറയാതെ അവൻ മാറ്റവളുമായി….”

“ഓക്കേ സ്റ്റോപ്പ്‌ ഇറ്റ്. എനിക്ക് അവനെ അറിയാം. ചിലപ്പോ അന്ന് അവൾ അവനെ സെടുസ് ചെയ്തതാവാം, അത് എന്നോട് പറഞ്ഞാൽ ഞാൻ എങ്ങനെ എടുക്കും എന്ന് പേടിച്ചു ആവും പറയാത്തത്. പക്ഷെ ഞാൻ…. ചെയ്തത് അങ്ങനെ ആണോ….?”

“ഇതൊക്കെ ഇപ്പോഴാണോ നിനക്ക് തോന്നുന്നത് എല്ലാം കഴിഞ്ഞതിനു ശേഷം….?”

“അലക്സ്‌ എനിക്ക് അറിയാം. ഞാൻ തന്നെയാ ഇവിടെ തെറ്റുകാരി. അതിന് കാരണം എനിക്ക് നിന്നോട് തോന്നിയ ഫീലിംഗ്സ് ആണ്. എന്റെ മനസ്സ് ഞാൻ പോലും അറിയാതെ കൈവിട്ടു പോയി. എനിക്കത് തിരിച്ചു പിടിക്കണം….”

“അപ്പൊ ഇപ്പൊ നിനക്ക് എന്നോട് ഫീലിംഗ്സ് ഇല്ലേ…? ”

“എനിക്ക് നിന്നോട് ഉണ്ടായത് കാമം മാത്രമാണ് അലക്സ്‌. പക്ഷെ പ്രണവിനോട് എനിക്കുള്ളത് പ്രണയമാണ്. ആത്മാർത്ഥമായി അത് ഒരാൾക്ക് ഒരാളോടെ തോന്നു, ഒരുക്കലെ തോന്നു…..”

“ഹ്മ്മ്…. അവനും നിന്നോട് തിരിച്ച് അങ്ങനെ ആണോ….?”

“ഹ്മ്മ് അതെ, എനിക്കറിയാം. പൂജയുടെ കാര്യം ആണേൽ ഇന്നലെ കണ്ട അവൾക്ക് വേണ്ടി അവൻ എന്നെ തള്ളി പറയില്ല. അതുപോലെ സെക്സ് എൻജോയ് ചെയ്യാൻ ഉള്ളതാണ്. അത് അവൻ എൻജോയ് ചെയ്തു. അതുപോലെ ഞാനും. അത് പരസ്പരം അറിയിക്കാത്തത് തെറ്റാണ്. അത് ഞാൻ മറക്കുന്നു….”

“അതായത് പ്രണവ് പറഞ്ഞ പോലെ ഞാൻ നിനക്ക് ഒരു സെക്സ് ഒബ്ജക്റ്റ് മാത്രം അല്ലെ….?”

“നോ അലക്സ്‌. യു ആർ മൈ നൈസ് ഫ്രണ്ട്. വി ഹാഡ് ഔർ മോമെൻറ്സ്. ദാറ്റ്‌സ് ഇറ്റ്. അതിൽ കൂടുതൽ ഒന്നും വേണ്ട. നിന്റെ കഥകൾ പോലെ തീരുന്ന ഒരു ചാപ്റ്റർ ആയിട്ട് കണ്ടാ മതി….”

Leave a Reply

Your email address will not be published. Required fields are marked *