അഞ്ജലീപരിണയം – 5 19അടിപൊളി  

അവൻ തിരിച്ച് കാറിൽ കേറി വണ്ടിയെടുത്തു. അവൻ അവിടെന്ന് അടുത്തുള്ള ബീച്ചിലെക്ക് വണ്ടി എടുത്തു. അഞ്ജലി അവിടെ കാണുമെന്ന് അവന്റെ മനസ്സ് പറഞ്ഞു.ബീച്ചിൽ എത്തി അവൻ മോളെയും എടുത്ത് അവിടെയെല്ലാം അവളെ തിരിഞ്ഞു നടന്നു. അവസാനം അവൻ പ്രതീക്ഷിച്ച പോലെ അവളെ കണ്ടു. വിദൂരമായ കടലിലേക്ക് നോക്കി അവൾ ഇരിക്കുന്നു.

“അമ്മേ….!!!”

അവളെ കണ്ടതും ഇഷ മോൾ അവളെ വിളിച്ചുകൊണ്ട് ഓടി ചെന്നു. ആ വിളി കേട്ട് അഞ്ജലി തിരിഞ്ഞ് നോക്കി. അവൾ സന്തോഷത്തോടെ എഴുനേറ്റ് മോളെ കോരി എടുത്തു.എന്നിട്ട് കരഞ്ഞുകൊണ്ട് അവളെ ഉമ്മ വച്ചു. പ്രണവ് അവളുടെ അടുത്തേക്ക് ചെന്നു.പ്രണവിനെ കണ്ട അവളുടെ മുഖം പ്രസാദിച്ചു. മോളെ താഴെ നിർത്തി അവൾ അവനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.

“പ്രണവ്…..ഐയാം സോറി….പ്ലീസ്….”അവൾ ഏന്തി കരഞ്ഞു.

“ഹ്മ്മ് നീ കരയല്ലേ ഞാൻ എല്ലാം അറിഞ്ഞു. അവന് കൊടുക്കേണ്ടതൊക്കെ ഞങ്ങൾ കൊടുത്തിട്ടുണ്ട്. നമിയും നിന്നെ പോലെ അവൾ ട്രാപ്പ് ചെയ്തതാ. ഇനി അവൻ നമ്മുടെ ആരുടെയും ലൈഫിൽ ഉണ്ടാവില്ല…..”

“ഹ്മ്മ്…. അവൾക്ക് ഞാൻ കൊടുക്കുന്നുണ്ട്. നിനക്കും തരണം. ഓരോ ഫാന്റസികൾ കൊണ്ട് വന്നിട്ട്….”

“ഹ ഹ അതിനെന്താടി നമ്മൾ ഇപ്പോഴും ഒരുമിച്ച് അല്ലെ. അതിന് കാരണം എന്താന്ന് അറിയോ.നമ്മൾ രണ്ട് പേരും ആത്മാർഥമായി സ്നേഹിച്ചത് തമ്മിൽ തമ്മിലാണ്.ആ സ്നേഹത്തെ ഒരാൾക്കും പിരിക്കാൻ പറ്റില്ല.അതുപോലെ ഈ ഫാന്റസക്ക് ഒരു കുഴപ്പവും ഇല്ല. പരസ്പര. വിശ്വാസം അതാണ് എല്ലാം.നമ്മുടെ ഇടയിൽ മനഃപൂർവം നമ്മളെ അകറ്റാൻ ചിലർ ശ്രെമിച്ചു. അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ ആയത്….”

“ഹ്മ്മ്… ഇപ്പൊ പറ. അന്ന് പറഞ്ഞ പോലെ മടുപ്പ് ഇപ്പോഴും ഉണ്ടോ….”

“ഇനി മരിക്കുന്ന വരെ എനിക്ക് ഒരു മടുപ്പുമില്ല.എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി. അല്ല നീ എന്താ വീട്ടിൽ പോവാതെ ഇവിടെ വന്നേ….?”

“അവരെ ഫേസ് ചെയ്യാനുള്ള മനഃശക്തിക്ക് വേണ്ടി. അല്ല നീയെങ്ങനെ ഞാൻ ഇവിടെ ഉണ്ടാവുമെന്ന് അറിഞ്ഞു…?”

“നിന്നെ ഈ ലോകത്ത് നിന്നെക്കാളും മനസിലാക്കിയവൻ അല്ലേടി ഞാൻ. ഇനി അങ്ങോട്ട് എന്നും. എന്തായാലും വീട്ടിൽ എല്ലാവരോടും ഒരുമിച്ച് പറയാം.പുതിയ ഒരാളുകൂടി വരാൻ പോവാണെന്ന്….”

“അതാരാ അച്ഛാ…..?”ഇഷ മോൾ ചോദിച്ചു.

“അത് നിനക്ക് കൂടെ കളിക്കാൻ ഒരു കുഞ്ഞുവാവ….”

പ്രണവ് അവളെ പൊക്കിയെടുത്തു കൊണ്ട് പറഞ്ഞു. ഇഷക്ക് അത് കേട്ട് സന്തോഷമായി. പ്രണവ് ഒരു കൈയിൽ മോളെയും മറ്റേ കൈ കൊണ്ട് അഞ്ജലിയെയും ചേർത്ത് പിടിച്ചു. അവർ മൂന്ന് പേരും സന്തോഷത്തോടെ ആ ഇരമ്പി വരുന്ന കടൽ തീരത്ത് കൂടി നടന്നു.

ഫന്റാസികൾ തോന്നാത്ത മനുഷ്യർ ഇല്ല. എന്നാൽ ജീവിതവും അതുപോലെ ഫാന്റസിയിൽ കൂട്ടിയിണക്കാൻ നോക്കുമ്പോൾ ആണ് സ്നേഹബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവുന്നത്. കാമത്തിനെകാളും ഹരം ആത്മാർത്ഥ പ്രായത്തിന് ഉള്ളത് കൊണ്ടാവാം പ്രണവും അഞ്ജലിയും ഫാന്റസിയുടെ ലോകത്ത് തകർന്ന് പോവാനിരുന്ന തങ്ങളുടെ ജീവിതം തിരിച്ചുപിടിച്ചത്. കാരണം പ്രണയം, കടൽ പോലെ ശക്തമാണല്ലോ….

 

[അവസാനിച്ചു]

 

ഫാന്റസിയും സ്നേഹ ബന്ധങ്ങളും തമ്മിൽ ഉള്ള അവിരാമതയെ കേന്ദ്രികരിച്ച് ആണ് ഈ കഥ എഴുതിയത്. ഒരു ഇംഗ്ലീഷ് നോവലിൽ നിന്ന് കിട്ടിയ ആശയം. അത് പറ്റുന്ന പോലെ ഞാൻ പ്രേതിദോനിപ്പിക്കാൻ ശ്രെമിച്ചിട്ടുണ്ട്.കഥയുടെ തുടക്കം മുതൽ പലർക്കും പല അഭിപ്രായങ്ങൾ ആയിരുന്നു. പലതും പരിഗണിക്കാൻ ശ്രെമിച്ചിട്ടുണ്ട്. ഈ കഥക്ക് നിങ്ങൾ ഇതുവരെ നൽകിയ സപ്പോർട്ടിന് വളരെ അതികം നന്ദി. സ്നേഹത്തോടെ,

-സിദ്ധാർഥ്

Leave a Reply

Your email address will not be published. Required fields are marked *