അഞ്ചു ശരങ്ങൾ – 2 23അടിപൊളി  

“ ലേറ്റായി സഞ്ജൂ.. ഇതും കൂടി… ….”

ഇവിടെ അങ്ങനെയൊരു പ്രശ്നമില്ല…

വാഷിംഗ് മെഷീനിൽ നിന്ന് തുണി,എങ്ങനെ വരുന്നോ , അതു പോലെ വിരിച്ചിട്ടു കളയും അനുപമ…

അഞ്ജു അങ്ങനെയല്ല…….

നിന്ന നിൽപ്പിൽ സഞ്ജു ഒരു താരതമ്യം നടത്തി നോക്കി…

അഞ്ജുവിന് തന്റെ ഇഷ്ടങ്ങൾ ചെറുപ്പം മുതലേ അറിയാം…

അനുപമയ്ക്കറിയില്ല…

എന്നിരുന്നാലും ഒരു പ്രകൃതി സത്യമുണ്ട്…

സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങുന്നവളാണ് സ്ത്രീ:…

അതുകൊണ്ടാണല്ലോ , വന്നു കയറിയ ഉടനെ തന്നെ ഭർത്താവിന്റെ വീട് അവളുടെ വീടാകുന്നതും ഭർത്താവിന്റെ വീട്ടുകാർ സ്വന്തം വീട്ടുകാരാകുന്നതും…

പുരുഷനതിൽ നല്ല സങ്കോചമുണ്ടായിരിക്കും…

താൻ അനുഭവിച്ചതുമാണല്ലോ…

ദാമ്പത്യമെന്നത് ഇഷ്ടങ്ങളുടെയും ഇഷ്ടക്കേടുകളുടെയും സമ്മിശ്ര സൃഷ്ടിയാണ്…

കുറേയൊക്കെ കണ്ടില്ലെന്ന് നടിക്കാം… ….

പക്ഷേ…….?

അതേ സമയം മറ്റൊരു ചിന്തയും അവനിൽ മുള പൊട്ടി…

തന്റെ കാഴ്ചപ്പാടിൽ അഞ്ജു, നല്ലൊരു സഹോദരിയാണ്, ഭാര്യയാണ്…

അപ്പോൾ

പിന്നെ രോഹിതിന്റെ കാര്യത്തിൽ എന്ത് സംഭവിച്ചു…?

പ്രധാനമായ കാരണം മറ്റൊന്നാണ്…

എന്നിരുന്നാലും ഇത്രയധികം സ്വഭാവവൈശിണ്യഗുണങ്ങളുള്ള അവളെ കൈമാറ്റം ചെയ്യുവാൻ അവനെങ്ങനെ തോന്നി… ….?

നമ്മുടെ മനസ്സറിയുന്ന, നമ്മളെ മനസ്സിലാക്കുന്ന ഒരാളെ കിട്ടിയാൽ ആർക്കും കൊടുക്കാതെ , ആരുമറിയാതെ സ്വന്തമാക്കി സൂക്ഷിക്കുവാൻ സ്വാർത്ഥനാവുകയല്ലേ , വേണ്ടത്… ?

മനുഷ്യ മനസ്സുകളുടെ ഗതിവിഗതികളും അതു സഞ്ചരിക്കുന്ന വഴികളും വളരെ വിചിത്രമാണെന്ന് സഞ്ജുവിന് മനസ്സിലായി…

അതിന് ഒരു വിവാഹം കഴിച്ചു പിരിയേണ്ടി വന്നു…

സഹോദരിയുടെ വിവാഹ ബന്ധവും ആ രീതിയിൽ പര്യവസാനിക്കേണ്ടി വന്നു…

അന്നും പതിവു പോലെയായിരുന്നു…

പത്മാവതിയുടെ ശുശ്രൂഷയുമായി ദേവി ചേച്ചി ഉണ്ടായിരുന്നു…

അഞ്ജു അവളുടേതായ ജോലികളിൽ…

സഞ്ജു, ടി.വിയ്ക്ക് മുൻപിലായിരുന്നുവെങ്കിലും മടിയിൽ രെച്ചു മോൾ ഉണ്ടായിരുന്നു…

“ചഞ്ചുവേ……. ഇവിടേക്കൊന്ന് വരാമോ… ?”

അടുക്കളയിൽ നിന്നും അഞ്ജു വിളിച്ചതും സഞ്ജു മോളെയും കൊണ്ട് എഴുന്നേറ്റു…

അവൻ ചെല്ലുമ്പോൾ സവാളയരിഞ്ഞു കണ്ണീർ വാർക്കുന്ന അഞ്ജുവിനെയാണ് കണ്ടത്…

“എന്നതാ, പൊന്നാവേ…….”

“ സ്ട്രിക്ട്ലി കോൺഫിഡൻഷ്യൽ…”

കണ്ണുരുട്ടി ചിരിയോടെ അവൾ പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചു…

“ചഞ്ചുവിന് വല്ല ഐഡിയയും തോന്നുന്നുണ്ടോ , സവാളയരിയുമ്പോൾ കരയാതിരിക്കാൻ… ….”

“ ഇതിനാണോ നീ വിളിച്ചത്…? “

സഞ്ജു അവളുടെ ചെവി പിടിക്കാനായി കൈ നീട്ടി…

“അല്ലെന്ന്… …. എന്റെ മൂക്കൊന്നു പിഴിഞ്ഞു താ…, ഞാൻ തൊട്ടാൽ പൊകയും…”

അഞ്ജു മൂക്കുവലിച്ചു…

“ നീ ചെറുപ്പത്തിൽ കാണിച്ചോണ്ടിരുന്ന പണിയങ്ങെടുത്താൽ പോരേ…”

സഞ്ജു ചിരിച്ചു…

അഞ്ജു മനസ്സിലാകാതെ നോക്കിയതും സഞ്ജു, തന്റെ നാവ് മടക്കി മുകളിലേക്കാക്കി മീശയിൽ തൊട്ടു കാണിച്ചു…

“ ഗ്യാ………”

അവന്റെ ആംഗ്യം കണ്ടതും അവൾ ഓക്കാനിക്കുന്ന ശബ്ദമുണ്ടാക്കി…

“നല്ല ഉപ്പുണ്ടെന്നാ നീ പണ്ട് പറഞ്ഞിട്ടുള്ളത്….”

അതു കൂടി കേട്ടതും അവൾ ശരിക്കും ഓക്കാനിച്ചു…

സഞ്ജു പെട്ടെന്നു തന്നെ അവളുടെയടുത്തേക്ക് ചെന്ന്, മൂക്കു പിഴിഞ്ഞ് വാഷ്ബേസിനിലേക്കിട്ടു…

“ നാളെ നീ ഹെൽമറ്റു വെച്ചു സവാളയരിഞ്ഞാൽ മതി……”

കുട്ടിയെ തോളിലാക്കി, കൈ കഴുകുന്നതിനിടയിൽ അവൻ പറഞ്ഞു…

അവൻ പിന്തിരിയാൻ ശ്രമിച്ചതും അവൾ പറഞ്ഞു…

“ ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാ…….”

സഞ്ജു ചോദ്യഭാവത്തിൽ അവളെ നോക്കി…

“ വെറുതെ എന്തിനാ റെന്റ് കൊടുക്കുന്നത്…? അവിടെക്കിടക്കുന്ന ഫർണിച്ചറും സാധനങ്ങളും ഇങ്ങോട്ടു മാറ്റിയാൽ പോരെ… ?”

അത് താനും ആലോചിച്ചിരുന്ന സംഗതിയാണ്…

സാധനങ്ങൾ കൊണ്ടുവരുമ്പോൾ അമ്മയറിയും…

അതുകൊണ്ടാണത് വൈകിക്കുന്നത്…

“അമ്മയോട്:…….”

സഞ്ജു, അവളുടെ മുഖത്തു നോക്കി…

“ ട്രിവാൻഡ്രത്തേക്കെങ്ങാനും വല്ല ട്രാൻസ്ഫറായെന്നു പറയാം……”

അഞ്ജുവിന്റെ ആ സംസാരത്തിൽ നിന്നു തന്നെ അനുപമയോടുള്ള മനോഭാവം വ്യക്തമായിരുന്നു…

“ആരെയെങ്കിലും ഏർപ്പാട് ചെയ്യാം……”

Leave a Reply

Your email address will not be published. Required fields are marked *