അഞ്ചു ശരങ്ങൾ – 2 7അടിപൊളി  

അഞ്ജു അവന്റെ കയ്യിൽ നിന്ന് ടവ്വൽ പിടിച്ചു വാങ്ങി…

“ഇനി പുറത്തേക്കു പോയേ… എനിക്ക് പാന്റിടണം…….”

അവൾ ചിരിയോടെ കൈ കൊണ്ട് ഗെറ്റ്ഔട്ട് ആംഗ്യം കാണിച്ചു…

സഞ്ജു മരുന്നുകുപ്പികളുമായി പുറത്തിറങ്ങി…

🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

അത്താഴം കഴിഞ്ഞതും അഞ്ജു നേരെ മുറിയിലേക്ക് പോകുന്നത് സഞ്ജു കണ്ടു…

രെച്ചു മോളെ ഉറക്കുവാനുള്ള ഡ്യൂട്ടി കുറച്ചായി സഞ്ജുവിനായിരുന്നു..

അവൻ തോളിലിട്ടു കുട്ടിയെ

താരാട്ടിക്കൊണ്ടിരുന്നു…

അമ്മയുടെ മുറിവാതിൽക്കൽ ചെന്ന് എത്തിനോക്കിയപ്പോൾ ദേവി ചേച്ചിയും അമ്മയും പഴയ കാല തമാശകൾ പറഞ്ഞു ചിരിക്കുന്നു…

കുട്ടിയേയും കൊണ്ട് , അവൻ അഞ്ജുവിന്റെ മുറിയിൽ ചെന്നു…

“എന്നതാടാ പൊന്നാവേ…….”

അവൻ കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി…

“ ഞാൻ കുറച്ചു നേരം കിടക്കട്ടെ ചഞ്ചൂ… ….”

അവൾ ക്ഷീണിതയായി പറഞ്ഞു…

അവൾക്കു പനി തുടങ്ങിയോ എന്ന് സഞ്ജുവിന് സംശയം തോന്നി…

തോളിലുറങ്ങിയ കുട്ടിയുമായി അവൻ തന്റെ മുറിയിൽ വന്നു…

പില്ലോകൾ അടുപ്പിച്ചു വെച്ച ശേഷം കുട്ടിയെ ബഡ്ഡിൽ കിടത്തി…

അടുക്കളയിൽ ചെന്നതും അഞ്ജു പാത്രങ്ങളൊന്നും കഴുകാതെയിട്ടിരിക്കുന്നത് അവൻ കണ്ടു…

പാവം… ….!

വയ്യാഞ്ഞിട്ടാകും…

അനുപമ രണ്ടു ദിവസം കൂടുമ്പോഴാണ് പാത്രം കഴുകുക തന്നെ…

അതും ഭക്ഷണം കഴിക്കാൻ പ്ലേറ്റ് ഇല്ലാതെ വരണം…

ദേവി ചേച്ചിയെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല…

അവർക്കു പറ്റുന്നതു പോലെ സഹായിക്കുന്നുണ്ട്…

കൃത്യമായ ശമ്പളമില്ല.

കൊടുത്താൽ തന്നെ വാങ്ങുകയുമില്ല…

സഞ്ജു പാത്രങ്ങൾ കഴുകി, എല്ലാം സ്റ്റാൻഡിൽ കമിഴ്ത്തി വെച്ചു…

സിങ്ക് വൃത്തിയാക്കിയ ശേഷം നോക്കുമ്പോൾ , ഒരു പാത്രം അടച്ചു വെച്ചിരിക്കുന്നതു കണ്ടു…

അതവൻ തുറന്നു നോക്കി…

കഴിച്ചു തുടങ്ങിയ ചോറ് ബാക്കി വെച്ചിരിക്കുന്നു…

അഞ്ജു ഭക്ഷണം കഴിച്ചിട്ടില്ല…

പുറത്തിറങ്ങി , അവൻ രെച്ചുമോളെ ഒന്നുകൂടി ശ്രദ്ധിച്ചു…

അവളും നല്ല ഉറക്കമാണ്…

അവൻ വീണ്ടും അഞ്ജുവിനടുത്തു ചെന്നു…

ഇപ്പോൾ പുതപ്പെടുത്തു കഴുത്തു വരെ പുതച്ചിട്ടുണ്ട്…

സഞ്ജു കിടക്കയിലേക്കിരുന്നു…

കൈ തൊട്ടു നോക്കിയപ്പോൾ ചൂടുണ്ട്….

നെറ്റിയിൽ തണുത്ത വിരൽ സ്പർശം അറിഞ്ഞതും അഞ്ജു ഒന്നിളകി…

“ചഞ്ചൂ……………’’

അവൾ ദീനതയോടെ വിളിച്ചു…

സഞ്ജുവല്ലാതെ മറ്റാരുമല്ലെന്ന് അവൾക്കും അറിയാമായിരുന്നു…

“എന്താടാ…….”

അവൻ അവളുടെ ശിരസ്സിൽ തലോടി…

“തണുക്കണ്…….”

“ നീ എഴുന്നേൽക്ക്… ഹോസ്പിറ്റലിൽ പോയി വരാം……”

“ കുറച്ചു കഴിയട്ടെ…….”

“എഴുന്നേൽക്കന്നേ……..”

“ചഞ്ചു ഇവിടിരുന്നാൽ മതി……”

അവൾ കിടക്കയിലൂടെ നിരങ്ങി അവനോടടുത്തു…

“ഇപ്പോ പോയാൽ പെട്ടെന്ന് മാറില്ലേ, പൊന്നാവേ…….”

അവൻ അവളുടെ കവിളിൽ മൃദുവായി തലോടി…

“ കുറച്ചു കഴിയട്ടെ…”

അവൾ പഴയ പല്ലവി ആവർത്തിച്ചു…

സഞ്ജു കട്ടിൽ ക്രാസിയിലേക്ക് പുറം ചാരി നേരെയിരുന്നു…

അതറിഞ്ഞിട്ടാകണം, അവൾ അവന്റെ മടിയിലേക്ക്

മുഖമെടുത്തു വെച്ചു.

“ചഞ്ചു ങ്ങനിരുന്നാ മതി… ഞാനുറങ്ങിക്കോളാം…….”

അവൾ പതിയെ പറഞ്ഞു…

അവൻ അവളുടെ മുടിയിഴകളിലും ചുമലുകളിലും കഴുത്തിലും പതിയെ തലോടിക്കൊണ്ടിരുന്നു…

“ നീയെന്താ ചോറുണ്ണാതെ… ….?”

“വിശപ്പില്ലാ…….”

“ ഇവിടെ ടാബ്ലറ്റ്സ്‌ ഒന്നും ഇല്ലേ…?”

“ ഒരെണ്ണം ഞാൻ കഴിച്ചു…”

അവൾ മറുപടി കൊടുത്തു…

“ നമുക്ക് ഒന്ന് പോയി നോക്കാന്നേ ഹോസ്പിറ്റലിൽ…….”

“വേണ്ട… ചഞ്ചു ഇവിടിരുന്നാൽ മതി…”

അവൾ വലതു കൈ എടുത്ത് അവന്റെ കാൽമുട്ടിൽ ചുറ്റി…

സമയം പോകുന്തോറും, അഞ്ജു പുതപ്പിനടിയിൽ വിറയ്ക്കുന്നത് അവൻ അറിഞ്ഞു തുടങ്ങി…

മാത്രമല്ല… അവളുടെ നിശ്വാസത്തിനും പൊള്ളുന്ന ചൂട്…

സംഗതി ഗുരുതരമാണെന്ന് അവന് മനസ്സിലായി.

അവളുടെ ശിരസ്സ് പതിയെ എടുത്തു മാറ്റി, അവൻ എഴുന്നേറ്റു…

ഹാളിൽ വന്ന് ദേവി ചേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു…

കാർ, സിറ്റൗട്ടിലേക്കു തിരിച്ചു വെച്ച ശേഷം അവൻ ചെന്ന് അഞ്ജുവിനെ കുലുക്കി വിളിച്ചു…

“ മോളേ… എഴുന്നേൽക്ക്…….”

“ റച്ചു… കഴിയട്ട……..”

അവൾ അവ്യക്തമായി പറഞ്ഞു…

ദേവി ചേച്ചിയോട് മോളെ നോക്കുവാൻ പറഞ്ഞേല്പിച്ച ശേഷം അവൻ പുതപ്പു മാറ്റി അവളെ കിടക്കയിൽ നിന്ന് വാരിയെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *