അഞ്ചു ശരങ്ങൾ – 2 4അടിപൊളി  

“തണ്ക്കണ് ചഞ്ചൂ… ….”

അവൾ കുട്ടികളേപ്പോലെ ചിണുങ്ങി…

“പനിച്ചിട്ടാണു പൊന്നാവേ…….”

അവൻ അവളെ പിടിച്ചു നേരെ , മുൻപിൽ നിർത്തി…

അവളുടെ അഴിഞ്ഞു പോയ മുടിയിഴകൾ കൂട്ടി , അവൻ വൃത്താകൃതിയിൽ കെട്ടിവെച്ചു…

“ഡ്രസ്സ് മാറണ്ടേ…… ? “

“ ഊഹും…….”

കുഴഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു…

“ വാ……………’’

“ന്നെയെടുത്തോ……..”

പനിക്കിടയിലും അവൾ കുസൃതി നിറഞ്ഞ പൊന്നാവയായി…

“ പിന്നേ…….”

സഞ്ജു പറഞ്ഞു കൊണ്ട് അവളെ കിടക്കയിലേക്ക് തന്നെ പിടിച്ചിരുത്തി…

ഹാളിൽ ചെന്ന്, അവളുടെ റഫ് യൂസിനുള്ള ചപ്പൽ ഒരു ജോഡി എടുത്തു കൊണ്ടു വന്നു…

“ ഇതങ്ങിട്ടേ……. എന്നിട്ട് നടന്നു ചെന്ന് കാറിൽക്കയറ്….”

“ട്ടു , താ ചഞ്ചൂ…….”

അവൾ വീണ്ടും കിടക്കയിലേക്ക് ലംബമായി മലർന്നു…

സഞ്ജു, ശ്രദ്ധയോടെ അവളുടെ കാലുകളിൽ ചെരുപ്പണിയിച്ചു…

പിന്നീടവളെ ചുമലിലാക്കി, കാറിന്റെ കോ- ഡ്രൈവർ സീറ്റിലിരുത്തി സീറ്റ് ബൽറ്റ് ധരിപ്പിച്ചു…

ദേവി ചേച്ചിയോടു പറഞ്ഞിട്ട് അവൻ വണ്ടി സ്റ്റാർട്ട്

ചെയ്തു …

പുഷ് ബാക്ക് ചെയ്ത് അഞ്ജുവിനെ ശരിയായി ഇരുത്തിയ ശേഷമാണ് അവൻ വണ്ടി മുന്നോട്ടെടുത്തത്…

ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അഞ്ജു പറ്റെ ക്ഷീണിതയായിരുന്നു…

🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧🤧

വൈറൽ ഫീവർ…

രണ്ടോ മൂന്നോ ഡ്രിപ്പ്…

ഇൻജക്ഷൻ…….

അഞ്ജു, അഭിനയിച്ചതൊന്നുമല്ലെന്ന് സഞ്ജുവിന് മനസ്സിലായി…

സാധാരണ ചെറുപ്പത്തിൽ വയ്യായ്ക വരുമ്പോൾ കുറച്ചു “ ഓവർ ആക്റ്റിംഗ് “ അഞ്ജു വക ഉണ്ടാവാറുള്ളതാണ്…

അങ്ങനെയാണ് അവൻ കരുതിയത്…

പകൽ സമയങ്ങളിൽ ഡ്യൂട്ടി നേഴ്സിനെ പറഞ്ഞേല്പിച്ചു സഞ്ജു വീട്ടിൽ പോയി ഫ്രഷായി വരും…

രാത്രിയിൽ ഹോസ്പിറ്റലിൽ തന്നെ…

ഭക്ഷണം കാന്റീനിൽ…

അഞ്ജുവിന് മാറിയുടുക്കാൻ വസ്ത്രം കൊണ്ടുവന്നിരുന്നുവെങ്കിലും അവളതിന് കൂട്ടാക്കിയില്ല…

വൈറൽ ഫീവറിന്റെ പ്രധാന പ്രശ്നമായ ബോഡി പെയിൻ കാരണം അവൾ ഏറെ സമയവും കിടക്കയിലായിരുന്നു..

പോരാത്തതിന് ഗുളികകളുടെ മയക്കവും…

കഞ്ഞിയോ , റസ്കോ , ചൂടുവെള്ളമോ അവളെ കഴിപ്പിക്കാൻ സഞ്ജു ശരിക്കും ബുദ്ധിമുട്ടി…

അഞ്ജുവിന് ഭക്ഷണമൊന്നും വേണ്ട…

സദാ സമയം കിടപ്പു തന്നെ… ….

സ്ത്രീയായി , മറ്റൊരാൾ വീട്ടിലില്ലാത്തതിന്റെ വിഷമം സഞ്ജു ശരിക്കും അനുഭവിച്ചു…

അഞ്ജുവിനെ ബാത്റൂമിൽ കൊണ്ടുപോവുകയായിരുന്നു ദുഷ്ക്കരം..

ചിലപ്പോഴൊക്കെ ഡ്യൂട്ടി നേഴ്സ് സഹായിച്ചു.

അല്ലാത്തപ്പോൾ അവൻ അഞ്ജുവിനെ ബാത്റൂമിലാക്കി, തിരിഞ്ഞു നിൽക്കുകയോ, പുറത്തു നിൽക്കുകയോ ചെയ്തു..

ദേവി ചേച്ചി കൂടി ഇല്ലായിരുന്നുവെങ്കിലെന്ന അവസ്ഥ ഓർത്ത് അവൻ ശരിക്കും പേടിച്ചു…

രണ്ടാം ദിവസം അഞ്ജുവിന് അല്പം അനക്കം വെച്ചു തുടങ്ങി…

അവൾ മയക്കത്തിൽ നിന്നുണരുമ്പോൾ സ്റ്റൂളിലിരുന്ന്, തന്റെ കിടക്കയിൽ മുഖം വെച്ചുറങ്ങുന്ന സഞ്ജുവിനെയാണ് കണ്ടത്…

കുറച്ചു നേരം അവൾ കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കുവാൻ ശ്രമിച്ചു…

താൻ വന്നത് എന്നാണെന്നോ, ദിവസമിന്ന് ഏതാണെന്നോ അവൾക്ക് ഒരൂഹവും കിട്ടിയില്ല…

അവൾ ഒന്നിളകിക്കിടക്കാൻ ശ്രമിച്ചപ്പോൾ ശരീരത്തിനു മുഴുവനായും വേദന തോന്നി… ….

അവൾ പതിയെ കയ്യെത്തിച്ച് സഞ്ജുവിന്റെ തലയിൽ കൈ വെച്ചു…

മയക്കത്തിലായിരുന്ന സഞ്ജു ഞെട്ടിയുണർന്നു…

“ചഞ്ചൂ…………..”

ക്ഷീണം നിറഞ്ഞ പുഞ്ചിരിയോടെ അവൾ വിളിച്ചു..

“മോള്……”

“ വീട്ടിലുണ്ട്…. “

അവനും മുഖമുയർത്തി പുഞ്ചിരിച്ചു…

“ കുറവുണ്ടോ… ?”

അവൾ ഉണ്ടെന്ന രീതിയിൽ ശിരസ്സിളക്കി… ….

അഞ്ജുവിന്റെ ചുണ്ടുകൾ വരണ്ടിരിക്കുന്നത് അവൻ കണ്ടു…

“ കാപ്പി വേണോ… ….?”

അവൾ ശിരസ്സിളക്കി…

സഞ്ജു എഴുന്നേറ്റ് ഫ്ലാസ്കിലിരുന്ന കാപ്പി ഗ്ലാസ്സിലേക്ക് പകർത്തി…

ബഡ്ഡിൽ അവളെ എഴുന്നേറ്റിരിക്കാൻ അവൻ സഹായിച്ചു…

തന്റെ ചുമലിലേക്ക് അവളെ ചാരി , അവൻ കാപ്പി ഗ്ലാസ്സ് അവളുടെ ചുണ്ടോടടുപ്പിച്ചു… ….

“കയ്ക്കണ്…….”

ഒരിറക്കു കുടിച്ച ശേഷം അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…

“പനി ശരിക്കും വിടാഞ്ഞിട്ടാ… “

രണ്ടു മൂന്നു കവിൾ അവൾ കുടിച്ചിറക്കി…

“ കഴിക്കാൻ വല്ലതും വേണോ…….?”

“ വിശപ്പില്ല ചഞ്ചൂ…….”

Leave a Reply

Your email address will not be published. Required fields are marked *