അഞ്ചു ശരങ്ങൾ – 2 5അടിപൊളി  

ആള് കലിപ്പിലാണ്…….

അകത്തു നിന്ന് കപ്പ് നിലത്തു വീഴുന്ന ശബ്ദം കേട്ടു…

പിന്നാലെ പിറുപിറുക്കൽ…….

“ഷേവ് ചെയ്യാൻ ഇട്ടിട്ടു പോയവളെ വിളിച്ചോണ്ടാൽ മതി…….”

വീണ്ടും വെള്ളം ശക്തിയിൽ വീഴുന്ന ശബ്ദം…

ഒടുവിൽ സഞ്ജു അടക്കിയ ചിരിയോടെ ബാത്റൂമിന്റെ വാതിൽ തള്ളിത്തുറന്നു…

“എന്നതാ ഇവിടെ എറിഞ്ഞു പൊട്ടിക്കുന്നത്….?”

അവന്റെ ശബ്ദം കേട്ടതും അവൾ നിശബ്ദയായി…

“ സോപ്പൊന്നും തേച്ചിട്ട് ശരിയാവുന്നില്ല… മേലാകെ കൊഴകൊഴാന്നിരിക്കുവാ…….”

അവൾ അരിശത്തിൽ പറഞ്ഞു…

“എന്റെ പൊന്നാവേ, ഒരാഴ്ചയൊക്കെ കുളിച്ചില്ലേൽ എല്ലാവർക്കും അങ്ങനാ… ഞാനൊക്കെ ആദ്യം ദുബായിൽ പോയപ്പോൾ പത്തു ദിവസമൊക്കെ കുളിക്കാതെ അത്തറു വാരിപ്പൂശി നടന്നിട്ടുണ്ട്…….”

അവൻ കാര്യം നിസ്സാരവൽക്കരിച്ചു…

“ എന്നാലും ആ ബാഡ്സ്മെൽ പോണില്ലടെയ്…….”

അവൾ രാമച്ചത്തിന്റെ നനുത്ത വേരിന്റെ കെട്ടെടുത്ത് അവന്റെ കയ്യിൽ ബലമായി പിടിപ്പിച്ചു…

“ ഒരക്ക്…….’’

ആജ്ഞ പിന്നാലെ വന്നു…

വൃത്തിയുടെ കാര്യത്തിൽ അനുപമ അഞ്ജുവിന്റെ ഏഴയലത്ത് വരില്ലെന്ന് സഞ്ജുവിനറിയാമായിരുന്നു…

അവൾ സോപ്പു പതപ്പിച്ച കഴുത്തിലും ചെവിക്കു പിന്നിലും അവൻ പതിയെ ഉരച്ചു…

ചുമലുകളിലേക്ക്

കൈ ഇറങ്ങിയതും , അഞ്ജുവിന്റെ പൊതുവേ , പൊന്നിന്റെ നിറമുള്ള ശരീരത്തിൽ രണ്ടു കറുത്ത പാടുകൾ സഞ്ജു കണ്ടു…

രണ്ടു ചുമലുകളിലുമായി രണ്ടോ മൂന്നോ ഇഞ്ച് നീളത്തിലുള്ള കറുത്ത പാടുകൾ… ….

“ഇതെന്തു പറ്റിയതാ പൊന്നാവേ…….?”

“എന്ത്…….?”

“ പുറത്തു രണ്ട് പാട്…. “

“ആ……. ആർക്കറിയാം… ഒരു നിമിഷം കഴിഞ്ഞു വന്ന അവളുടെ മറുപടി , സഞ്ജുവിനെ സംശയഗ്രസ്തനാക്കി…

“ആ… മതി… ബാക്കി ഞാൻ തേച്ചോളാം…….”

അവന്റെ മൗനമറിഞ്ഞതും പിന്തിരിയാതെ തന്നെ അവൾ രാമച്ചക്കെട്ട് പിടിച്ചു വാങ്ങി…….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അഞ്ജുവിന് പൊടിയരിക്കഞ്ഞിയും അച്ചാറും പപ്പടവും…

സഞ്ജു, ചോറും കറികളും കഴിച്ചു…

ദേവി ചേച്ചി വന്നതിനാൽ രെച്ചുമോളെ ഭക്ഷണം കൊടുത്ത് ഉറക്കിയ ശേഷം പത്മാവതിയുമായി നാട്ടു ചർച്ചയിലാണ്…

സഞ്ജു, തന്റെ ഫോണുമായി സെറ്റിയിലായിരുന്നു.

ടി.വിയിൽ ഏതോ അഴിമതിക്കേസിന്റെ എട്ടു മണി ചർച്ച… ….

അഞ്ജു കിച്ചൺ വർക്ക് ഏറ്റെടുത്തു തുടങ്ങിയിരുന്നു…

“ആരോടാ ചാറ്റിംഗ്…?”

അവനു പിന്നിൽ വന്നു നിന്നുകൊണ്ട് അവൾ ചോദിച്ചു…

“ ജോയൽ… ഫ്രം പാലാ…”

സഞ്ജു മറുപടി കൊടുത്തു…

“ അതാരാ…….?”

“ ദുബായിലുള്ള ഫ്രണ്ട്… ഇടയ്ക്ക് ഞാൻ അങ്ങോട്ടു മെസ്സേജിടും… അവനു സമയമുള്ളപ്പോൾ ഇങ്ങോട്ടും……”

അഞ്ജു സെറ്റി വലം വെച്ച് അവനടുത്തു വന്നിരുന്ന് റിമോട്ടെടുത്തു…

“ അത് നല്ലൊരു വേക്കൻസിയായിരുന്നു…….”

സഞ്ജു പറഞ്ഞിട്ട് സെറ്റിയിലേക്ക് ചാരി…

അഞ്ജു വെറുതെ ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു…

നിശബ്ദമായ നിമിഷങ്ങൾ കടന്നു പോയി…

“ ഒരു കുന്തവും ഇതിൽ കാണാനില്ല… “

കുറച്ചു കഴിഞ്ഞ് അരിശം പിടിച്ചതു പോലെ റിമോട്ട് സെറ്റിയിലിട്ട് അഞ്ജു എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് പോയി…

സഞ്ജുവിനും ഉറക്കം വരുന്നുണ്ടായിരുന്നു…

ഒന്നാമത് അലച്ചിൽ…

ഹോസ്പിറ്റലിലായതിനാൽ ശരിക്കും ഉറങ്ങുവാൻ സാധിച്ചിരുന്നില്ല…

ടി.വി ഓഫ് ചെയ്ത് അവനും മുറിയിൽ കയറി കിടന്നു…

ഒന്നു മയങ്ങിയെഴുന്നേറ്റതും തനിക്കരികിൽ ആരോ കിടക്കുന്നതു പോലെ അവനു തോന്നി…

തോന്നലല്ല…

സത്യമാണ്…

അഞ്ജുവല്ലാതെ മറ്റാര്… ….?

“പേടിച്ചു പോയല്ലോ…….”

അവൻ എഴുന്നേൽക്കാനാഞ്ഞു…

“പ്രേതമാണെന്ന് കരുതിയോ…?”

അവൾ പല്ലിളിച്ചുകൊണ്ട് ചോദിച്ചു…

“ പിന്നല്ലാതെ…….”

അവൻ ദീർഘശ്വാസമെടുത്തുകൊണ്ട് വീണ്ടും കിടന്നു…

“രച്ചു നല്ല ഉറക്കം… എനിക്കുറക്കം വരുന്നില്ല…….”

“എന്റെ

പൊന്നാവേ… നീ പകലു കിടന്ന് ഉറങ്ങിയതല്ലേ… ഞാനുറങ്ങിയിട്ട് നാലഞ്ചു ദിവസമായി… “

ചെറിയ നീരസം അവന്റെ സ്വരത്തിലുണ്ടായിരുന്നു…

“ എന്നാലുറങ്ങിക്കോ…….”

അവൾ എഴുന്നേറ്റു…

“ നീ കാര്യം പറ…….”

“ ഒന്നുമില്ലെന്നേ…….”

“ പറയെന്ന്…………..”

“മ്ചും…………..”

“ എന്നാൽ വേണ്ട…”

സഞ്ജു, ചെരിഞ്ഞു കിടന്നു..

Leave a Reply

Your email address will not be published. Required fields are marked *