അഞ്ചു ശരങ്ങൾ – 2 5അടിപൊളി  

അവളുടെ മിഴികൾ നിറഞ്ഞു തുടങ്ങിയത് അവൻ കണ്ടു…

“അത്രേ ഞാൻ കരുതിയുള്ളൂ ചഞ്ചൂ…….”

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാത്രി….

അത്താഴ ശേഷം പതിവു ടി.വി കാഴ്ചയിലായിരുന്നു സഞ്ജു…

രച്ചുമോൾ നേരത്തെ തന്നെ ഉറങ്ങിയിരുന്നു…

അമ്മയും ദേവി ചേച്ചിയും അവരുടെ മുറിയിലാണ്…

വാർത്തകളുടെ ആവർത്തനം…

പരസ്യങ്ങളുടെ വിരസത…

ടി.വി യിൽ മടുപ്പു തോന്നി അവൻ എഴുന്നേറ്റ് ഓഫ് ചെയ്തു…

മുറിയിലേക്കു

പോകാൻ തുടങ്ങിയതും അഞ്ജു അടുക്കളയിൽ ഹാളിലേക്കു വന്നു…

“ മോളെ ഞാനെടുത്തോളാം……… “

സഞ്ജുവിനെ മറികടന്ന് അവൾ രെച്ചു മോളെയുമെടുത്ത് തന്റെ റൂമിലേക്കു പോയി…

സാഹചര്യം പെട്ടെന്ന് കലുഷിതമായതു പോലെ അവനു തോന്നി…

അഞ്ജു…….

അവൾ പറഞ്ഞത് ശരിയായിരിക്കാം…

അല്ലെങ്കിലും നുണ പറയേണ്ട കാര്യമെന്ത്… ?

അനുപമയുടെ അഭാവത്തിൽ താനും അവളെ താരതമ്യം ചെയ്തതായി അവനോർത്തു…

മനുഷ്യ മനസ്സുകളാണ്…

ഇഷ്ടം തോന്നുന്നിടത്തേക്ക് ചായുക സ്വാഭാവികം… ….

അതിലൊരു തെറ്റും കാണാനില്ല… ….

പക്ഷേ…….?

മുറിയിൽ നിന്ന് അഞ്ജു തിരിച്ചു വരുന്നത് അവൻ കണ്ടു…

സഞ്ജുവിന്റെയടുത്തേക്ക് വന്നു നിന്നുകൊണ്ട് അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി… ….

“ കിടക്കുന്നില്ലേ…….?”

” കിടക്കണം… “

അവൻ പറഞ്ഞു…

“ എന്നാൽ ഞാൻ കിടക്കാൻ പോണ്…….”

പറഞ്ഞതും അഞ്ജു അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു…

“ ഗുഡ് നൈറ്റ്….”

സഞ്ജുവും പുഞ്ചിരിച്ചു…

“ പൊന്നാവയ്ക്കില്ലേ……… ?”

ഇത്തവണ അവളുടെ കണ്ണുകളിൽ കുസൃതിയോടൊപ്പം മറഞ്ഞു പോയ മായികത അവൻ കണ്ടു…

അഞ്ചു ശരങ്ങളുടെ മായികത…

മിഴികളിൽ മലർശരമായ…….. !

സഞ്ജുവും അവളെ കയ്യെത്തിച്ചു പിടിച്ച് മൂർദ്ധാവിൽ മുകർന്നു…

അതേ നിമിഷം തന്നെ , ഒന്നു തിരിഞ്ഞു കൊണ്ട് അഞ്ജു അവന്റെ മാറിലേക്ക് പിൻഭാഗം ചേർന്നു നിന്നു…

“ ഗുഡ്നൈറ്റ്……”

സഞ്ജു, അവളുടെ നെറ്റിയിൽ മുകർന്നു കൊണ്ടു മന്ത്രിച്ചു….

പക്ഷേ………

പക്ഷേ……… ???

🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

(തുടരും……)

Leave a Reply

Your email address will not be published. Required fields are marked *