അഞ്ചു ശരങ്ങൾ – 2 30

അഞ്ജു പറഞ്ഞു…

“ അതിനാണോ നീയീ ഫോട്ടോയൊക്കെയെടുത്തു കാണിച്ചത്…? അത് വാങ്ങിയാൽപ്പോരേ…….?”

“ആ……………”

അർത്ഥമിരുത്തിയ ഒരു ചിരിയോടെ പറഞ്ഞിട്ട് അഞ്ജു പിന്തിരിഞ്ഞു…

എന്തോ ഒരു പന്തികേട് മണക്കുന്നതു പോലെ സഞ്ജുവിന് തോന്നി….

അഞ്ജു എന്തോ മറയ്ക്കുന്നതു പോലെ…….

അവൻ പതിയെ ബുള്ളറ്റിന്റെ ചാവിയുമെടുത്ത് പുറത്തേക്കിറങ്ങി..

ഉച്ച കഴിഞ്ഞപ്പോഴായിരുന്നു ധനുവും ധ്വനിയും വന്നത്…

ഒരു ബ്ലാക്ക് ജൂപ്പിറ്ററിൽ…….

ഫോട്ടോയിൽ കണ്ടവർ തന്നെ…….

വലിയ മാറ്റമൊന്നും ഇല്ല…

ധനുവേതാ , ധ്വനിയേതാണെന്ന് സഞ്ജുവിന്

മനസ്സിലായില്ല…

രണ്ടു പേരും ചുരിദാറും ലെഗ്ഗിൻസുമായിരുന്നു വേഷം…

രെച്ചു മോൾക്കായിരിക്കണം മൂന്നാലു കവറുകൾ അവരുടെ കയ്യിൽ സഞ്ജു കണ്ടു…

സിറ്റൗട്ടിലായിരുന്ന സഞ്ജു അവരെ അകത്തേക്ക് സ്വീകരിച്ചിരുത്തി..

കിച്ചണിൽ നിന്ന് അഞ്ജു വന്നതും പിന്നെ ബഹളമായി…

കൂട്ടുകാരികളുടെ കെട്ടിപ്പിടുത്തം…

ബഹളം…

രച്ചുമോളെ വാരിയെടുക്കുന്നു…

ഉമ്മ കൊടുക്കുന്നു…

കൊണ്ടുവന്ന ഡ്രസ്സ് ഇട്ടു നോക്കുന്നു…

“ ഞാനൊരു ഊഹം വെച്ചങ്ങു വാങ്ങിയതാ പൊന്നാവേ…….”

വന്നവരിൽ ഒരാൾ പറഞ്ഞതു കേട്ടു…

അതു ധനുവാകാമെന്ന് അവൻ കണക്കു കൂട്ടി…

മറ്റേയാൾ രച്ചുവിന് ഏതോ കാഡ്ബറീസ് കൊടുക്കുന്നു…

“ ചേട്ടായിയേ…………..”

ഒരു പെൺകുട്ടി ഹാളിൽ തന്നെ തറഞ്ഞു നിന്നു പോയ അവന്റെയരികിലേക്കു ചിരിച്ചു കൊണ്ടു വന്നു…

“ഓർമ്മയുണ്ടോ ഈ മൊഹം…….?”

സഞ്ജു ചിരിച്ചെന്ന് വരുത്തി…

“ ഞാനാ , ധനു… പണ്ട് ദുബായ് ചേക്ക്ലേറ്റ് കഴിച്ചവരിൽ ഒരാളാണ്…”

സഞ്ജുവിന് സംഭവം ഓർമ്മ വന്നു..

അവൾ മിൽക്കി ബാറിന്റെ ഒരെണ്ണം അവനു നേരെ നീട്ടി…

“ നമ്മള് പാവങ്ങളാ… തല്ക്കാലം ഇതൊരെണ്ണം കഴിക്ക്….”

സഞ്ജു നിവൃത്തിയില്ലാതെയതു വാങ്ങി…

“ കഴിക്കെന്നേ…….”

ധനു നിർബന്ധിച്ചപ്പോൾ അവൻ അതിന്റെ സ്ട്രാപ്പിളക്കി…

“ കല്യാണത്തിനിവൾ വിളിച്ചായിരുന്നു, വരാൻ പറ്റിയില്ല… ….”

ക്ഷമാപണം പോലെ ധനു പറഞ്ഞു…

“സാരമില്ല…….”

സഞ്ജു പറഞ്ഞു…

“ ചേട്ടായി ഓക്കെയാണ്… ഞാനെന്റെ സിറ്റുവേഷനൊക്കെ പറഞ്ഞിട്ടും ഇവളെന്നാ ചീത്തയാ വിളിച്ചതെന്നറിയാമോ…”

അഞ്ജുവിനെ പിടിച്ച് മുന്നിൽ നിർത്തി ധനു, അമ്പെയ്ത്തു തുടങ്ങി…

അതേ സമയം ദേവി ചേച്ചി കയറി വന്നതും സഞ്ജു പതിയെ സിറ്റൗട്ടിലേക്കിറങ്ങി…

അകത്ത് ചിരിയും ബഹളവും….

അഞ്ജു മനസ്സു തുറന്നു ചിരിക്കുന്നതു കേട്ടതും അവനൊരാശ്വാസം തോന്നി…

അകത്ത് പെൺപടകളുടെ ബഹളമാണ്… അതിൽ ചെന്നു തലയിടാൻ താല്പര്യമില്ലാതെ അവൻ പുറത്തെ ടാപ്പിൽ ഹോസ് സെറ്റു ചെയ്തു…

ചെടികൾ നനച്ചേക്കാം…….

അവൻ ഹോസ് കയ്യിലെടുത്ത് നനയ്ക്കാൻ തുടങ്ങി…

അകത്ത് ഇപ്പോൾ ബഹളമില്ല…

ശാന്തതയാണ്… ….

സഞ്ജു ചെവി വട്ടം പിടിച്ചു…

മൂന്നാലു മിനിറ്റു കഴിഞ്ഞതും പിന്നിൽ നിന്ന് പരിചിതമല്ലാത്ത വിളിയൊച്ച കേട്ടു…

“ ചേട്ടായി ഇവിടെ വന്നു നിൽക്കുവാണോ… ?”

സഞ്ജു തിരിഞ്ഞു…

ധ്വനി….

കയ്യിൽ ഒരു ട്രേയുമുണ്ട്…

പേരിനപവാദമായി ഇവളെങ്ങനെ

ശബ്ദം പോലും കേൾപ്പിക്കാതെ..

“ സിറ്റൗട്ടിൽ കണ്ടില്ല…. അതാ…… “

ധ്വനി പുഞ്ചിരിച്ചു…

സഞ്ജുവും ചിരിച്ചെന്നു വരുത്തി…

“ കാപ്പി……..”

“ ഞാനങ്ങോട്ടു വരുമായിരുന്നല്ലോ……”

സഞ്ജു ടാപ്പ് പൂട്ടിക്കൊണ്ട് പറഞ്ഞു…

ധ്വനി വീണ്ടും ട്രേ നീട്ടിയതും അവൻ കാപ്പിക്കപ്പ് കയ്യിലെടുത്തു…

“ അവരൊക്കെ എവിടെ… ?”

“കിച്ചണിൽ… ….”

കാപ്പിക്ക് നല്ല ചൂടുണ്ടായിരുന്നു…

ധ്വനി കാലിയായ ഗ്ലാസ് വാങ്ങാൻ നിൽക്കുന്നതു പോലെ അവനു തോന്നി…

“ ഞാനകത്തേക്ക് വന്നേക്കാം……”

“ സാരമില്ല…….”

ധ്വനി വീണ്ടും മന്ദഹസിച്ചു..

ഇതൊരു കുരിശായല്ലോ എന്ന് സഞ്ജു ചിന്തിച്ചതും ചോദ്യം വന്നു…

“ഇനി പോകുന്നുണ്ടോ… ?”

എവിടെ എന്നൊരു ചോദ്യം സഞ്ജുവിന്റെ മുഖത്തു കണ്ടതും ധ്വനി തന്നെ വീണ്ടും പറഞ്ഞു…

“ യു എ ഇ…….”

“ തീരുമാനിച്ചിട്ടില്ല….”

അവൻ ധൃതിയിൽ കാപ്പി കുടിച്ചു തീർത്തു…

അകാരണമായൊരു സംശയം അവന്റെയുള്ളിൽ മൊട്ടിട്ടു തുടങ്ങിയിരുന്നു…

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“ വേണ്ടെങ്കിൽ വേണ്ട……. അതിനിങ്ങനെ കടിച്ചു കീറാൻ വരണോ… ?”

Leave a Reply

Your email address will not be published. Required fields are marked *