അതിജീവനം:26/11 20

 

എന്റെ അടുത്ത് മുട്ടിലിരുന്ന് അവൾ വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു: “വേണ്ട ഇക്കാ… അയാളെ ദേഷ്യം പിടിപ്പിക്കുന്നതൊന്നും നമുക്ക് ഇപ്പോൾ ചെയ്യേണ്ട. നമ്മുടെ മകൻ അയാൾക്കൊപ്പം ആ മുറിയിലാണ്!”

 

അവൾ അത് പറഞ്ഞപ്പോൾ എന്റെ സകല ധൈര്യവും ചോർന്നുപോയി. എന്റെ കുഞ്ഞിന്റെ ജീവൻ അയാളുടെ കൈപ്പിടിയിലാണെന്ന സത്യം എന്നെ തളർത്തിക്കളഞ്ഞു.

 

അല്പം സമയം കഴിഞ്ഞു അയാൾ മുറിയിൽ നിന്ന് പുറത്തേക്ക് വന്നു.മുഖത്ത് പരിഹാസം നിറഞ്ഞ ഒരു ചിരിയോടെ അയാൾ ചോദിച്ചു: “എന്താണ് മലബാറികൾക്കിടയിൽ ഒരു കുശുകുശുപ്പ്? എന്നെ പെടുത്താനുള്ള പ്ലാൻ വല്ലതുമാണോ?”

 

അയാൾ തിരിച്ചു വന്നപ്പോൾ അയാളുടെ കയ്യിൽ ഫോണോ താക്കോലോ ഉണ്ടായിരുന്നില്ല. അത് അയാൾ മുറിയിൽ എവിടെയോ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്.

 

അയാൾ വീണ്ടും സംസാരിച്ചു തുടങ്ങി. മുഖത്ത് ആ പഴയ പരിഹാസഭാവം തന്നെയായിരുന്നു.

 

രാത്രി ഒരുപാട് ആയില്ലേ… നമുക്ക് ഉറങ്ങണ്ടേ? ഞാനാണെങ്കിൽ ശരിക്കൊന്ന് ഉറങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. പക്ഷേ ഒരു പ്രശ്നം, ഇവിടെ ആകെ ഒരു മുറിയല്ലേ ഉള്ളൂ?” അയാൾ ഒരു ചോദ്യരൂപേണ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി.

 

ഭയത്തോടെയാണെങ്കിലും, അയാൾ അകത്തെ മുറിയിലേക്ക് പോയാൽ രക്ഷപ്പെടാൻ ഒരു വഴി കണ്ടെത്താമെന്ന് കരുതി ഞാൻ മറുപടി പറഞ്ഞു: “നിങ്ങൾ ആ മുറിയിൽ സുഖമായി ഉറങ്ങിക്കോ… ഞങ്ങൾ മൂന്നുപേരും കൂടി ഇവിടെ ഹാളിൽ കിടന്നോളാം.”

 

എന്റെ മറുപടി കേട്ടതും അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. “ഹാ… അപ്പോള്‍ നിനക്ക് കാര്യങ്ങൾ എളുപ്പമായല്ലോ! ഞാൻ അകത്ത് കയറിയാൽ എന്നെ പെട്ടെന്ന് പൂട്ടാല്ലോ?” അയാളുടെ ആ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി.

 

അയാൾ അല്പനേരം ഒന്നും മിണ്ടാതെ ഗൗരവത്തിൽ ചിന്തിച്ചു നിന്നു. ആ നിശബ്ദത ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി. പിന്നെ അയാൾ പറഞ്ഞു: “അല്ലെങ്കിലും ഒരു കൊച്ചു കുഞ്ഞിനെ എങ്ങനെയാ ഹാരിഫ് ഈ തണുത്ത തറയിൽ കിടത്തുക? അത് ശരിയല്ല. ഒരു കാര്യം ചെയ്യാം, കുഞ്ഞ് മുറിയിൽ കട്ടിലിൽ തന്നെ കിടക്കട്ടെ. ഞാനും അവന്റെ കൂടെ ആ മുറിയിൽ കിടക്കാം.”

 

അതുകേട്ട് ഞാനും റിനുവും എന്തു മറുപടി പറയണമെന്നറിയാതെ പകച്ചുപോയി. ഞങ്ങളുടെ മനസ്സിൽ വരാനിരിക്കുന്ന ആപത്തിനെക്കുറിച്ചുള്ള ആധി നിറഞ്ഞു. ഞാനും റിനുവും ഭീതിയോടെ പരസ്പരം കൈകൾ കോർത്തുപിടിച്ചു. അവളുടെ കൈകൾ ഐസ് പോലെ തണുത്തിരുന്നു. അയാൾ പതുക്കെ തിരിഞ്ഞ് മുറിക്കകത്തേക്ക് പോയി. എന്നാൽ, അടുത്ത നിമിഷം തന്നെ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അയാൾ വീണ്ടും പുറത്തേക്ക് വന്നു.

 

“അല്ലെങ്കിൽ അത് ശരിയാവില്ല! ഇടയ്ക്ക് കുഞ്ഞ് വിശന്നു കരഞ്ഞാലോ? അപ്പോൾ എന്റെ ഉറക്കത്തിന് അത് വലിയ ബുദ്ധിമുട്ടാവും. എനിക്ക് സമാധാനമായി ഒന്ന് ഉറങ്ങണം. അതുകൊണ്ട് ഒരു കാര്യം ചെയ്യാം, നിന്റെ ഭാര്യയും കൂടി എന്റെ ഒപ്പം ആ മുറിയിൽ കിടക്കുന്നതാവും നല്ലത്. കുഞ്ഞ് കരഞ്ഞാൽ അവൾ നോക്കിക്കോളുമല്ലോ!”

 

അതുകേട്ടതും എന്റെ തലയിൽ ഒരു ഇടിത്തീ വീണതുപോലെയായി. സ്വന്തം സൗകര്യത്തിന് വേണ്ടി എന്റെ ഭാര്യയെ അയാൾക്കൊപ്പം ഒരേ മുറിയിൽ കിടത്താൻ പറയുന്ന ആ പൈശാചികത! റിനുവിന്റെ മുഖം വിളറി വെളുത്തു. അവൾ വിറച്ചുകൊണ്ട് എന്റെ അരികിലേക്ക് കൂടുതൽ ചേർന്നുനിന്നു.

 

​”വേണ്ട… പ്ലീസ്… ഞാൻ ഇവിടെ ഇരുന്നോളാം,” അവൾ കെഞ്ചുന്ന സ്വരത്തിൽ പറഞ്ഞു.

 

രക്ഷപ്പെടാൻ ഇനി ഒരു വഴിയുമില്ലെന്ന് തോന്നിയിട്ടും, അവസാനത്തെ പ്രതീക്ഷയെന്നോണം ഞാനും അയാളോട് യാചിച്ചു നോക്കി. ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു:

 

“ദയവായി നിങ്ങൾ ഞങ്ങളെ ഇങ്ങനെ ഉപദ്രവിക്കരുത്. നിങ്ങൾ എത്ര ദിവസം വേണമെങ്കിലും ഇവിടെ താമസിച്ചോളൂ, ഞങ്ങളെക്കൊണ്ട് നിങ്ങൾക്ക് ഒരു ഉപദ്രവവും ഉണ്ടാകില്ല. ആരോടും ഒന്നും ഞങ്ങൾ പറയില്ല. വേണമെങ്കിൽ എന്റെ കൈയിലുള്ള പൈസയോ സ്വർണമോ എന്തു വേണമെങ്കിലും നിങ്ങൾക്ക് തരാം… പ്ലീസ്, അവളെ വിട്ടേക്ക്.”

4 Comments

Add a Comment
  1. Bro next part exhuthane pettann kidu story ann

    1. Bro pls reply:next part eppola varuka?
      Reply pls

  2. Pls upload second part 🙏🙏

Leave a Reply

Your email address will not be published. Required fields are marked *