അയാൾ പതുക്കെ തോക്ക് എന്റെ നെറ്റിയിൽ നിന്നും മാറ്റി,,, അത് തന്റെ തോൾഭാഗത്തോട് ചേർത്ത് അമർത്തിപ്പിടിച്ച് രണ്ടടി പിന്നോക്കം നടന്നു. ആയുധം മാറ്റിയെങ്കിലും അയാളുടെ ആ നിൽപ്പ് ഇപ്പോഴും ഒരു ഭീഷണിയായി ഞങ്ങൾക്ക് ചുറ്റും നിന്നു. അയാൾ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി സംസാരിച്ചു തുടങ്ങി:
എനിക്ക് നിങ്ങളെ ഉപദ്രവിക്കണമെന്നില്ല…” അയാളുടെ പരുക്കൻ സ്വരം ആ മുറിയിൽ മുഴങ്ങി. “പക്ഷേ എനിക്ക് കുറച്ചു ദിവസം ഇവിടെ താമസിച്ചേ മതിയാകൂ,, ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കാമെങ്കിൽ നിങ്ങളുടെ ജീവന് ഒരാപത്തും വരില്ല.”
അയാൾ അത് പറയുമ്പോൾ ആ വാക്കുകളിൽ ഒട്ടും മാറ്റമില്ലാത്ത ഒരു തീരുമാനമുണ്ടായിരുന്നു. തന്റെ രക്ഷയ്ക്കായി ഞങ്ങളെ തടവിലാക്കുകയാണെന്നും ഇവിടെ നിന്നും ഉടനെ പോകാൻ അയാൾക്ക് ഉദ്ദേശ്യമില്ലെന്നും ആ വാക്കുകൾ ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു…
അയാളുടെ ആ വിളംബരം മുറിയിലെ ഭീതിയെ ഒന്നുകൂടി കടുപ്പിച്ചു. തോക്ക് തോളോട് ചേർത്ത് പിടിക്കുമ്പോഴും അയാളുടെ വിരലുകൾ ട്രിഗറിൽ തന്നെയായിരുന്നു. ഒരു ക്രൂരമായ ചിരിയോടെ അയാൾ തുടർന്നു:
അതല്ല, ഞാൻ പറയുന്നത് അനുസരിക്കാതിരിക്കുകയോ, ഏതെങ്കിലും തരത്തിൽ എന്നെ പോലീസിനെക്കൊണ്ട് പിടിപ്പിക്കാൻ ശ്രമിക്കുകയോ, എന്നെ ഉപദ്രവിക്കാൻ നോക്കുകയോ ചെയ്താൽ…”
അയാൾ ഒന്ന് നിർത്തി, തന്റെ കണ്ണുകൾ വീണ്ടും റിനുവിന്റെ നേരെയും പിന്നെ എന്റെ നേരെയും തിരിച്ചു. ആ നോട്ടത്തിൽ മരണത്തിന്റെ തണുപ്പുണ്ടായിരുന്നു.
”അപ്പൊത്തന്നെ നിങ്ങളുടെ മൂന്നുപേരുടെയും തലയിൽ ഞാൻ വെടിയുണ്ട ഉതിർക്കും! സബ് ഖതം ഹോ ജായേഗാ! (എല്ലാം അവസാനിക്കും!)”
അതൊരു ഭീഷണി മാത്രമായിരുന്നില്ല, ഉറച്ച തീരുമാനമായിരുന്നു. ആ വാക്കുകൾ കേട്ടതും റിനുവിന്റെ ശ്വാസം നിലച്ചുപോകുന്നത് പോലെ എനിക്ക് തോന്നി. അവൾ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പൊട്ടിപ്പൊട്ടിക്കരയാതിരിക്കാൻ ചുണ്ടുകൾ കടിച്ചുപിടിച്ചു. എന്റെ ഉള്ളിലും തീയായിരുന്നു. സ്വന്തം വീടിനുള്ളിൽ, ഒരു അക്രമിക്ക് മുന്നിൽ ഞങ്ങളുടെ ജീവൻ പണയപ്പെടുത്തി കഴിയേണ്ടി വരുന്ന അവസ്ഥ.
അയാൾ സോഫയിൽ ഒന്ന് അമർന്നിരുന്നു. എന്നിട്ടും ആ തോക്ക് തന്റെ കൈപ്പിടിയിൽ നിന്നും മാറ്റിയില്ല. കണ്ണുകൾ ഇപ്പോഴും മുറിയുടെ ഓരോ കോണിലും, പിന്നെ ഇടയ്ക്കിടെ റിനുവിന്റെ ശരീരത്തിലും ഉടക്കി നിൽക്കുന്നുണ്ടായിരുന്നു.
”സമജ് ഗയേ നാ?” (മനസ്സിലായല്ലോ?) അയാൾ ചോദിച്ചു.
ഞാൻ ഒന്നുമില്ലാത്തവനെപ്പോലെ തലയാട്ടി. ഇപ്പോൾ അയാൾ ഞങ്ങളുടെ അതിഥിയല്ല, ഞങ്ങളുടെ വിധി നിശ്ചയിക്കുന്ന അധികാരിയായി മാറിയിരിക്കുന്നു. ആ ഭീകരമായ നിശബ്ദതയിൽ പുറത്ത് ദൂരെ നിന്ന് കേൾക്കുന്ന വെടിയൊച്ചകൾക്കും സൈറണുകൾക്കും കാതോർത്ത് ഞങ്ങൾ ആ രാത്രിയെ ഭീതിയോടെ പുൽകി.
അയാൾ സോഫയിൽ ഇരുന്നുകൊണ്ട് തന്നെ വീണ്ടും റിനുവിനെ അടിമുടി ഒന്ന് നോക്കി. പേടിച്ചുവിറച്ച് ചുമരോട് ചേർന്നുനിൽക്കുന്ന അവളെ ആ നോട്ടം കൂടുതൽ തളർത്തുന്നതുപോലെ തോന്നി. ആ നോട്ടത്തിന് പിന്നാലെ അയാൾ ചോദിച്ചു:
“യഹാൻ ഖാനേ കേലിയേ കുച്ച് ഹേ ക്യാ? (ഇവിടെ കഴിക്കാൻ വല്ലതും ഉണ്ടോ?)”
അയാൾ അത് ചോദിക്കുമ്പോൾ ആ സ്വരത്തിൽ ഒരു യാചനയോ അപേക്ഷയോ ഉണ്ടായിരുന്നില്ല. പകരം, തികഞ്ഞ അധികാരത്തോടെയായിരുന്നു ആ ചോദ്യം.
അയാൾ തുടർന്നു: “രണ്ടു ദിവസമായി ഞാൻ മര്യാദയ്ക്ക് ആഹാരം ഒന്നും കഴിച്ചിട്ടില്ല…”
റിനു ആകെ പേടിച്ച് വിറച്ച് ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി.
കഴിഞ്ഞ മൂന്ന് ദിവസത്തെ ആകുലതകൾക്കിടയിൽ അടുക്കളയിൽ കാര്യമായൊന്നും ബാക്കിയുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
അവളുടെ ആ മറുപടി കേട്ടപ്പോൾ അയാൾ അസഹ്യമായ ഒരു ദീർഘനിശ്വാസം വിട്ടു. അയാളുടെ മുഖത്ത് ദേഷ്യവും വിശപ്പും ഒരുപോലെ നിഴലിച്ചു.
“എങ്കിൽ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്ക്! എനിക്ക് വല്ലാതെ വിശക്കുന്നു.” അയാൾ കടുപ്പത്തിൽ പറഞ്ഞു:

Bro next part exhuthane pettann kidu story ann
Bro pls reply:next part eppola varuka?
Reply pls
Part 2 elle?
Pls upload second part 🙏🙏