“ഞാൻ വന്നല്ലോ അമ്മേ, ഇനി എവിടേക്കും പോകില്ല .”
അമ്മയെ അശ്വസിപ്പിക്കാൻ അവൾ അങ്ങനെ ഒരു കള്ളം പറഞ്ഞു.
കുറച്ചുനേരം കൂടി മുത്തശ്ശിക്കൊപ്പം ചെലവഴിച്ചശേഷം രവിന്ദ്രൻ അവരെ മുകളിലെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
“നിങ്ങൾ യാത്ര കഴിഞ്ഞ് വന്നതല്ലേ. ആദ്യം ഒന്ന് വിശ്രമിക്ക്. കുളിച്ച് ഫ്രഷായിക്കോളൂ.”
വീടിന്റെ അകത്തളങ്ങൾ കണ്ടുകൊണ്ട് അഭിജിത്തും അനഘയും പിന്നാലെ നടന്നു.
നീളമുള്ള മരപ്പടികൾ കയറി അവർ മുകളിലെ നിലയിലെത്തി.അവിടെ ഒരു വലിയ ഇടനാഴിയും ഇരുവശങ്ങളിലായി കുറെ മുറികളും ഉണ്ടായിരുന്നു.
“ശോഭേ, നിങ്ങൾക്ക് മൂന്ന് പേർക്കും മൂന്നു മുറികൾ ഒരുക്കിയിട്ടുണ്ട്.”
രാവിന്ദ്രൻ പറഞ്ഞു.
“മൂന്ന് മുറികളോ?”
അനഘ അത്ഭുതത്തോടെ ചോദിച്ചു.
“അതെ. നിങ്ങൾ മൂന്നുപേരും ഓരോ മുറിയിൽ താമസിച്ചോളൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം.”
“ഏട്ടാ വിരോധം ഇല്ലെങ്കിൽ എനിക്ക് എന്റെ പഴയ മുറി തന്നെ തരുമോ”
“അതിനെന്താ നീ അത് തന്നെ എടുത്തോളൂ”
അഭിജിത്ത് അവന്റെ മുറിയിലേക്ക് കയറി
വലിയൊരു കട്ടിൽ. മരത്തിൽ തീർത്ത അലമാര. ഒരു ടേബിൾ. ജനലിനോട് ചേർന്ന് ഒരു ചെറിയ ഇരിപ്പിടം.മുറിയുടെ ഒരു വശത്ത് പഴയ മരത്തിന്റെ അലമാരയും ചുമരിൽ ഒരു വലിയ കണ്ണാടിയും ഉണ്ടായിരുന്നു.
വർഷങ്ങൾക്കുശേഷം വീണ്ടും തന്റെ മുറിയിൽ നിൽക്കുകയാണ് ശോഭ.
“ഒന്നും മാറ്റിയിട്ടില്ലേ ചേട്ടാ?”
അവൾ ചോദിച്ചു.
“നിന്റെ മുറിയല്ലേ. അതുകൊണ്ട് അതുപോലെ
തന്നെ വെച്ചതാണ്.”
ശോഭ ഒന്നും പറഞ്ഞില്ല.അവളുടെ കണ്ണുകൾ നിറഞ്ഞു.
അടുത്ത മുറി അനഘയ്ക്കായിരുന്നു.
അത് വളരെ മനോഹരമായി ഒരുക്കിയിരുന്നു. ഇളം നിറത്തിലുള്ള ചുമരുകൾ, വലിയ ജനൽ, കട്ടിൽ, അലമാര എന്നിവയെല്ലാം ക്രമീകരിച്ചിരിക്കുന്നു.
“ഇത് നിനക്കാണ് മോളേ.”
“ശരി വല്യച്ചാ.”
“നിങ്ങൾ ഒന്ന് ഫ്രഷായിക്കോളൂ”
അതും പറഞ്ഞിട്ട് രവി താഴേക്ക് പോയി.
മുറിയിൽ ഒറ്റയ്ക്കായപ്പോൾ അഭിജിത്ത് ബാഗ് കട്ടിലിൽ വെച്ചു.പിന്നീട് പതുക്കെ ജനലിനടുത്തേക്ക് നടന്നു.അവിടെനിന്ന് പുറത്തേക്ക് നോക്കിയപ്പോൾ വലിയൊരു തോട്ടവും അതിനപ്പുറം വിശാലമായ പാടവും കാണാമായിരുന്നു.അവൻ കുറച്ചുനേരം അതെല്ലാം നോക്കി നിന്നു.തന്റെ ചെറിയ വീട്ടിൽനിന്ന് തികച്ചും വ്യത്യസ്തമായൊരു ലോകം.ഇവിടെ എത്രയാ ആളുകൾ.
എത്രയാ മുറികൾ.എത്രയാ സൗകര്യങ്ങൾ.
എന്നിട്ടും എന്തുകൊണ്ടോ അവന്റെ മനസ്സിൽ ചെറിയൊരു അസ്വസ്ഥത ഉണ്ടായിരുന്നു.താഴെ കണ്ട ചിലരുടെ മുഖങ്ങൾ അവന്റെ ഓർമ്മയിൽ തെളിഞ്ഞു.
ചിലർ വളരെ സ്നേഹത്തോടെ പെരുമാറി.
മറ്റുചിലർ വെറുതെ ചിരിച്ചതുപോലെ മാത്രം തോന്നി.അവൻ അതേക്കുറിച്ച് കൂടുതൽ ചിന്തിച്ചില്ല.ഫോൺ എടുത്ത് അനഘയ്ക്ക് ഒരു മെസേജ് അയച്ചു.
“ചേച്ചീ, റൂം ഒക്കെ സെറ്റാണോ?”
അൽപ്പസമയത്തിനുള്ളിൽ മറുപടി വന്നു.
“അതെ. അടിപൊളിയാണ്. നീ ഫ്രഷായി വാ”
പിന്നീട് ബാത്ത്റൂമിലേക്ക് നടന്നു.
അതേസമയം ശോഭ തന്റെ മുറിയിലെ കട്ടിലിന്റെ അരികിൽ ഇരിക്കുകയായിരുന്നു.
മുറിയുടെ ഓരോ ഭാഗവും അവൾ നോക്കി.
തന്റെ ബാല്യകാലത്തിന്റെ ഓർമ്മകൾ നിറഞ്ഞ മുറി.ജനലിനരികിലെ ആ പഴയ മരക്കസേര.ചുമരിലെ ചെറിയൊരു അടയാളം.ഒരിക്കൽ അച്ഛനോട് പിണങ്ങി കരഞ്ഞുകൊണ്ട് ഇരുന്ന അതേ സ്ഥലം.
അവൾ പതുക്കെ കണ്ണാടിയുടെ മുന്നിലേക്ക് നടന്നു.കണ്ണാടിയിൽ കണ്ടത് പഴയ ശോഭയെയല്ലായിരുന്നു.ജീവിതത്തിന്റെ ഒരുപാട് കയറ്റിറക്കങ്ങൾ പിന്നിട്ട ഒരു സ്ത്രീയെയായിരുന്നു.അവൾ തന്റെ കണ്ണുകൾ തുടച്ചു.താഴെനിന്ന് അമ്മയുടെ ശബ്ദം കേൾക്കാമായിരുന്നു.ആ ശബ്ദം
അവളുടെ മനസ്സിന് ചെറിയൊരു ആശ്വാസം നൽകി.അവൾ പതുക്കെ ചിരിച്ചു.
“ഇത്രയും വർഷങ്ങൾക്കുശേഷം…”
അവൾ സ്വയം പറഞ്ഞു.പുറത്ത് നാലുകെട്ടിന്റെ നടുമുറ്റത്തിലൂടെ സൂര്യപ്രകാശം പതുക്കെ അകത്തേക്ക് വീണുകൊണ്ടിരുന്നു.അവർ മൂന്ന് പേരും ഈ വീട്ടിലേക്ക് വന്നിരിക്കുന്നു.എന്നാൽ ഈ വീട്ടിലെ എല്ലാവരും അവരെ ഒരേ മനസ്സോടെയാണോ സ്വീകരിച്ചിരിക്കുന്നത്?…അതൊരു ചോദ്യചിഹ്നമായി നിലനിന്നു.
വൈകിട്ട് ഏഴരയോടടുത്തിരുന്നു.
