വീടിന്റെ മുൻവശത്ത് വലിയൊരു മുറ്റം. ഒരു വശത്ത് പഴയ കിണർ.
മറുവശത്ത് പൂക്കൾ നിറഞ്ഞ പൂന്തോട്ടം. മുറ്റത്തിന്റെ അരികിൽ ഒരു വലിയ മാവ്.
“ചേച്ചീ…”
അഭിജിത്ത് അത്ഭുതത്തോടെ വിളിച്ചു.
“എന്താടാ?”
“ഇതാണോ നമ്മുടെ വീട്?”
അനഘ ചിരിച്ചു.
“നമ്മുടെ വീടല്ല. അമ്മയുടെ വീടാണ്.”
“ഇത്രയും വലിയ വീടോ?”
അവന്റെ മുഖത്തെ അത്ഭുതം കണ്ടപ്പോൾ അനഘയ്ക്ക് ചിരിവന്നു.അവരുടെ ജീവിതം ഇതുവരെ കടന്നുപോയത് ചെറിയൊരു ഓടിട്ട വീട്ടിലായിരുന്നു. അവിടെനിന്ന് ഇത്രയും വലിയൊരു നാലുകെട്ടിന്റെ മുന്നിലെത്തിയപ്പോൾ ഇരുവർക്കും അതൊരു പുതിയ ലോകം തന്നെയായിരുന്നു.കാർ പതുക്കെ വീടിന്റെ മുൻവശത്തെ പോർച്ചിൽ വന്നു നിന്നു.
അപ്പോഴേക്കും വീടിന്റെ പ്രധാന വാതിൽ തുറന്നു.
“ശോഭ വന്നല്ലോ!”
വീടിന്റെ ഉള്ളിൽനിന്ന് ആരോ വിളിച്ചുപറഞ്ഞു.നിമിഷങ്ങൾക്കുള്ളിൽ കുറച്ചുപേർ പുറത്തേക്ക് വന്നു.
മുന്നിൽ പ്രായം അറുപതിനോടടുത്ത ഒരാൾ. കൂടെ ഭാര്യയും പിന്നാലെ മറ്റ് രണ്ട് പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും.
ശോഭ കാറിൽനിന്ന് ഇറങ്ങി.
അവരെ കണ്ടതും എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.
“ശോഭേ!”
മൂത്ത സഹോദരനായ രവിന്ദ്രനായിരുന്നു ആദ്യം അവളുടെ അടുത്തേക്ക് ഓടിയെത്തിയത്.അയാളുടെ പിന്നാലെ രാജേന്ദ്രനും അരവിന്ദനും.
“എന്റെ മോളേ…”
രവിന്ദ്രൻ അവളെ ചേർത്തുപിടിച്ചു.
“എത്ര കാലമായി നിന്നെ കണ്ടിട്ട്!”
ശോഭയുടെ കണ്ണുകൾ നിറഞ്ഞു.
“ഏട്ടാ…”
അവൾ അയാളെ കെട്ടിപ്പിടിച്ചു.
പിന്നാലെ രാജേന്ദ്രനും അരവിന്ദനും അവളെ ചേർത്തുപിടിച്ചു.
“എന്താ ശോഭേ, ഞങ്ങളെയൊക്കെ മറന്നുപോയോ?”
രാജേന്ദ്രൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഞാൻ നിങ്ങളെയൊന്നും മറന്നിട്ടില്ല ഏട്ടാ, നിങ്ങളൊക്കെ അല്ലെ എന്നെ മറന്നത്.”
അവളുടെ ശബ്ദം ഇടറിയിരുന്നു.
അവർ അതിന് മറുപടി പറഞ്ഞില്ല.
മൂത്ത സഹോദരനായ രവിന്ദ്രൻ അവളുടെ തോളിൽ കൈവെച്ചു.
“അതൊക്കെ പോട്ടെ. നീ വന്നല്ലോ. അതുമതി.”
അയാളുടെ മുഖത്ത് ആത്മാർത്ഥമായ സന്തോഷമായിരുന്നു.എന്നാൽ അവിടെ നിന്നിരുന്ന
എല്ലാവരുടെയും മുഖത്ത് അതേ ഭാവമായിരുന്നില്ല.ചിലർ ചിരിച്ചുകൊണ്ട് അവരെ സ്വീകരിച്ചു.മറ്റുചിലർ വെറുമൊരു ഔപചാരിക പുഞ്ചിരി മാത്രം നൽകി.
ചില കണ്ണുകളിൽ വ്യക്തമായ നീരസമുണ്ടായിരുന്നു.വർഷങ്ങൾക്കുമുമ്പ് ഈ വീട്ടിൽനിന്ന് ഇറങ്ങിപ്പോയവൾ ഇന്ന് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു.
അവളുടെ കൂടെ രണ്ട് മക്കളും.
ചിലർക്ക് അത് സന്തോഷമായിരുന്നെങ്കിൽ മറ്റുചിലർക്ക് അതത്ര സ്വീകാര്യമായിരുന്നില്ല
എന്നാൽ ആ നോട്ടങ്ങളൊന്നും ശ്രദ്ധിക്കാതെ സഹോദരന്മാർ ശോഭയെയും മക്കളെയും വീടിനുള്ളിലേക്ക് ക്ഷണിച്ചു.
രവിന്ദ്രൻ അഭിജിത്തിനെയും അനഘയെയും നോക്കി പറഞ്ഞു.
“ഞാൻ നിങ്ങളുടെ വലിയച്ഛൻ രവിന്ദ്രൻ. ഇത് ന്റെ ഭാര്യ സുലോചന.”
അഭിജിത്തും അനഘയും അവരെ നോക്കി ഒന്ന് ചിരിച്ചു.
അടുത്തതായി രവിന്ദ്രൻ തന്റെ മക്കളെ പരിചയപ്പെടുത്തി.
“ഇത് ന്റെ മകൾ അരുണിമ(26 vayas).”
അഭിജിത്തും അനഘയുടെ അരുണിമയേ നോക്കി ചിരിച്ചെങ്കിലും അവളുടെ മുഖത്ത് പുച്ഛ ഭാവം ആയിരുന്നു. അഭിജിത്ത് അത് ശ്രദ്ധിച്ചെങ്കിലും അനഘ അത് കാര്യമാക്കിയില്ല.
ഒരു മകൻ കൂടി ഉണ്ട്, ആരോമൽ (28 വയസ്) ആളിപ്പോ ഇവിടില്ല പുറത്തു പോയിരിക്കുകയാണ്,
അടുത്തതായി രാജേന്ദ്രനെയും ഭാര്യ രാധികയെയും പരിചയപ്പെടുത്തി.
“ഇതാണ് നിങ്ങളുടെ രണ്ടാമത്തെ വലിയച്ഛൻ രാജേന്ദ്രൻ. ഇത് രാധിക.”
രാജേന്ദ്രൻ ഇരുവരുടെയും തോളിൽ തട്ടി.
“എന്താ മക്കളേ, യാത്രയൊക്കെ സുഖമായിരുന്നോ?”
“അതെ വലിയച്ഛാ.”
അഭിജിത്ത് മറുപടി പറഞ്ഞു.
“ഇത് എന്റെ മകൻ അർജുൻ(26 വയസ് ).
അർജുൻ മുന്നോട്ട് വന്ന് അഭിജിത്തിന് കൈകൊടുത്തു.
“അഭിജിത്ത് അല്ലെ, ഡീറ്റൈൽ ആയിട്ട് നമുക്ക് പരിചയപ്പെടാം സമയം ഉണ്ടല്ലോ “
അവൻ അതിന് മറുപടിയായി ഒരു ചിരി നൽകി.
പിന്നീട് രാജേന്ദ്രൻ മകളെ പരിചയപ്പെടുത്തി.
“ഇത് ആര്യ” (23 vayas)
ആര്യ ചിരിച്ചുകൊണ്ട് അനഘയുടെ കൈയിൽ
പിടിച്ചു.
രവി അവസാനമായി അരവിന്ദനെയും ഭാര്യ അമ്പിളിയെയും പരിചയപ്പെടുത്തി.
