അമ്മ അവളുടെ കൈയിൽ പിടിച്ചു.
ഡിന്നർ കഴിക്കാൻ സമയം
വലിയ തീൻമേശയിൽ എല്ലാവരും ഒത്തുകൂടി.രാവിന്ദ്രൻ, രാജേന്ദ്രൻ, അരവിന്ദൻ, അവരുടെ ഭാര്യമാർ, കുട്ടികൾ, മുത്തച്ഛനും മുത്തശ്ശിയും.ശോഭയും മക്കളും ഒരുവശത്ത് ഇരുന്നു.
“ശോഭേ, നിനക്ക് ഇഷ്ടമുള്ള കറികളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്.”
രാധിക വിളമ്പിക്കൊണ്ട് പറഞ്ഞു.
“ഇത്രയൊന്നും വേണ്ടീരുന്നില്ല .”
“അതൊന്നും പറയണ്ട. നീ ഇത്രയും വർഷത്തിനുശേഷം വരുമ്പോൾ ഞങ്ങൾ ഇത്രയെങ്കിലും ചെയ്യണ്ടേ?”
അരവിന്ദനും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“അഭിജിത്തേ, മോനേ, മീൻകറി ഒഴിക്കട്ടെ ?”
“ആ വലിയച്ഛാ.”
അരവിന്ദൻ അവന് വളരെ സ്നേഹത്തോടെ വിളിമ്പി കൊടുത്തു
മുത്തച്ഛൻ എല്ലാവരെയും നോക്കി ചിരിച്ചു.
എന്നാൽ തീൻമേശയുടെ മറുവശത്ത് ഇരുന്ന സുലോചനയുടെ മുഖത്ത് ആ സന്തോഷത്തിന്റെ ചെറിയൊരു അംശം പോലുമുണ്ടായിരുന്നില്ല.അവൾ ഇടയ്ക്കിടെ അരുണിമയെ നോക്കുന്നുണ്ടായിരുന്നു.
ആരോമലും ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇടയ്ക്കിടെ വളരെ അസ്വസ്ഥനായി കാണപ്പെട്ടു.
“അഭിജിത്തേ, നീ എന്താ പഠിച്ചത്?”
മുത്തച്ഛൻ ചോദിച്ചു.
“ബികോം.”
“ഇപ്പോൾ ജോലി ചെയ്യുന്നുണ്ടോ?”
“ഇല്ല. ജോലിക്ക് ശ്രമിക്കുന്നുണ്ട്.”
“എന്നാൽ പിന്നെ നമ്മള്ടെ
സ്ഥാപനങ്ങൾ ഏതേലും ഒന്നിൽ ജോലിക്ക് കേറാലോ, നിനക്ക് അതിൽ എന്തേലും കുഴപ്പമുണ്ടോ.”
“എനിക്ക് എന്ത് കുഴപ്പം മുത്തശ്ശ”
അഭിജിത്ത് സന്തോഷത്തോടെ മറുപടി പറഞ്ഞു.
“എന്നാൽ നാളെ കാളിദാസന്റെ കൂടെ പൊക്കൊളു ഞാൻ അവനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞ് ഏല്പിച്ചേക്കാം”
“ശെരി മുത്തശ്ശാ”
ഭക്ഷണത്തിനുശേഷം എല്ലാവരും ഓരോ വഴിക്ക് പിരിഞ്ഞു.അഭിജിത്ത് പുറത്തുള്ള വരാന്തയിൽ വന്ന് ഇരുന്നു.അപ്പോഴാണ് ആരോമൽ അവിടേക്ക് വന്നത്.
അവന്റെ കൈയിൽ ഒരു സിഗരറ്റുണ്ടായിരുന്നു. ഫോൺ തുടർച്ചയായി പരിശോധിച്ചുകൊണ്ട് അവൻ വരാന്തയുടെ മറുവശത്ത് നിന്നു.അഭിജിത്ത് അവനെ നോക്കി.ആരോമൽ അവനെ ഒന്ന് നോക്കി.അങ്ങനെ ഒരാളവിടെ ഇരിക്കുന്നുണ്ട് എന്ന് പോലും മൈൻഡ് ആക്കാതെ അവൻ ഫോണിൽ നോക്കി പുക ഊതി വിട്ടു.അഭിജിത്ത് അവിടെ അധികനേരം നിൽക്കാതെ തന്റെ റൂമിലോട്ട് നടന്നു.അവന് ആരോമലിന്റെ പെരുമാറ്റം അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ആരോമലിനോട് ദേഷ്യം ഒന്നും തോന്നിയില്ല. ഒരുപക്ഷേ തങ്ങളെ ഇതുവരെ ശരിക്കും പരിചയപ്പെട്ടിട്ടില്ലാത്തതുകൊണ്ടായിരിക്കാം അങ്ങനെയെന്ന് അവൻ കരുതി.
എന്നാൽ ആരോമലിന്റെ മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു.ശോഭയും മക്കളും ഈ വീട്ടിലേക്ക് വന്നത് എന്തിന് അവർ തങ്ങളുടെ സൊത്ത് തട്ടിയെടുക്കാൻ വേണ്ടി വന്നതാണോ, ആ രാമകൃഷ്ണനെ കരഞ്ഞു കാണിച്ചിട്ട് സൊത്ത് അടിച്ചു മാറ്റാൻ ഉള്ള പരിപാടി ആയിരിക്കും തള്ളയും മക്കളും പ്ലാൻ ചെയ്യുന്നത്, പക്ഷെ നിങ്ങക്ക് തെറ്റി, ഈ ആരോമൽ ഇവിടെ ഉള്ളപ്പോ ഒരുത്തനും ഒരു തരി മണ്ണ് ഇവിടുന്ന് കിട്ടില്ല അതിന് ഞാൻ സമ്മതിക്കില്ല, ഇതെല്ലാം എനിക്കുള്ളതാ അതിന് തടസം നിക്കുന്നത് സ്വന്തം തന്തയാണെങ്കിൽ പോലും ഞാൻ ആ തടസം നീക്കും. ഒരു നിഗൂഢത നിറഞ്ഞ ചിരിയോടെ അവൻ സ്വയം പറഞ്ഞു
അരുണിമയുടെ അവസ്ഥയും മറിച്ചായിരുന്നില്ല,വീട്ടിലെ
മുതിർന്നവർ അവരോട് കാണിക്കുന്ന സ്സ്നേഹവും പരിഗണനയും അവളെയും അലോസരപ്പെടുത്തിയിരുന്നു.
അഭിജിത്ത് മുറിയിൽ കിടന്ന് ഫോണിൽ എന്തോ നോക്കുകയായിരുന്നു.
അപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്.
“ആരാ?”
“ഞാനാ.”
അനഘയായിരുന്നു.
അവൻ വാതിൽ തുറന്നു.
“എന്താ ചേച്ചീ?”
അവൾ അകത്തേക്ക് കയറി കട്ടിലിന്റെ അരികിലിരുന്നു.
“അഭീ, നീ ഇവിടെയുള്ള ചിലരുടെ പെരുമാറ്റം ശ്രദ്ധിച്ചോ?”
“ആരുടെ?”
“ആരോമലും അരുണിമയും അവരുടെ അമ്മയും.”
അഭിജിത്ത് ചിരിച്ചു.
“ശ്രദ്ധിച്ചു. പക്ഷേ സാരമില്ല ചേച്ചീ. എല്ലാവരും ഒരുപോലെയാകണമെന്നില്ലല്ലോ.”
“എന്നാലും നമ്മളോട് സംസാരിക്കാൻ പോലും അവർക്ക് താൽപര്യമില്ലാത്തതുപോലെ.”
“അത് അവരുടെ കാര്യം. നമുക്ക് ഇവിടെ സ്നേഹത്തോടെ പെരുമാറുന്നവരുണ്ടല്ലോ.”
അനഘ അവനെ നോക്കി.
“നീ എല്ലാം ഇത്ര സിമ്പിളായി കാണും.”
