ചിത്രയുടെ ചാരിത്ര്യം – 3 17അടിപൊളി 

പുലർച്ചെ ജനാലയിലൂടെ വന്ന വെളിച്ചം കണ്ണുകളിൽ തട്ടിയപ്പോൾ ചിത്ര സാവധാനം കണ്ണുതുറന്നു. തലേദിവസത്തെ പാർട്ടിയുടെ ക്ഷീണം മാറിയിരുന്നില്ല. അവൾ ആദ്യം ചെയ്തത് തന്റെ ഫോൺ പരിശോധിക്കുകയായിരുന്നു. ഗോകുലിന്റെ മെസ്സേജുകൾ കണ്ട് അവളുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

“നാളെ ഞാൻ അങ്ങോട്ട് വരട്ടെ? എനിക്ക് നിന്നെ ഉടനെ കാണണം.”

അവന്റെ ഈ വെപ്രാളം അവൾ ശരിക്കും ആസ്വദിച്ചു. തന്റെ ഒരു ഫോട്ടോ കണ്ട് അവൻ ഇത്രത്തോളം അസ്വസ്ഥനായതും, തന്നെ കാണാൻ ഓടിവരാൻ തീരുമാനിച്ചതും അവളിലെ സ്ത്രീത്വത്തിന് ഒരു വലിയ അംഗീകാരമായി തോന്നി. അവളെ തന്റെ ഗോകുൽ അത്രമേൽ ആഗ്രഹിക്കുന്ന ഉണ്ടെന്ന തിരിച്ചറിവ് അവളെ സന്തോഷിപ്പിച്ചു.

എന്നാൽ, ആ സന്തോഷത്തിനിടയിൽ ഒരു നേർത്ത ഭയം അവളെ പിടികൂടി. “അവൻ വന്നാൽ…?” അവൾ സ്വയം ചോദിച്ചു. നാട്ടിലെ ആ പഴയ ചിത്രയെ പ്രതീക്ഷിച്ചാണ് അവൻ വരുന്നത്. പക്ഷേ ഇപ്പോൾ അവൾ മാറിപ്പോയിരിക്കുന്നു. പാതിരാത്രിയിൽ പബ്ബിൽ പോയതും, അതുലുമായി താൻ പുലർത്തുന്ന ബന്ധവും. അവൻ ഇതൊക്കെ അറിഞ്ഞാൽ തന്നെ ഇട്ടിട്ട് പോകുമോ ? തന്നെ നിയന്ത്രിക്കാൻ അവൻ ശ്രമിക്കുമോ? തന്റെ പുത്തൻ വസ്ത്രധാരണത്തെയും സ്റ്റൈലിനെയും അവൻ എങ്ങനെ നേരിടും എന്നാലോചിച്ചപ്പോൾ അവൾക്ക് ചെറിയൊരു നെഞ്ചിടിപ്പ് തോന്നി.

റിപ്ലൈ ഇലത്തിരുന്നപ്പോൾ സഹിക്കാനാവാതെ ഗോകുൽ ചിത്രയെ വിളിച്ചു.

“ചിത്ര, എന്താ ഇത്? എപ്പോഴാ നീ അവനെ കണ്ടത്? എന്നിട്ടെന്താ പറയാതിരുന്നത്?” അവന്റെ ശബ്ദത്തിൽ ദേഷ്യവും ചോദ്യഭാവവും ഒരുപോലെ നിഴലിച്ചു.

ചിത്ര ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു, “അയ്യോ ഗോകുൽ , അതാണോ ഇത്ര വലിയ കാര്യം? അവന്റെ ഒരു യാത്രയയപ്പ് ഡിന്നർ ആയിരുന്നു. ഞങ്ങളുടെ കുറച്ച് കൂട്ടുകാരുമുണ്ടായിരുന്നു. അങ്ങനെയങ്ങ് കണ്ടതാ.” അവൾ നിസ്സാരമായി തള്ളിക്കളഞ്ഞു.

“പിന്നെ എന്തിനാ അത് എന്നോട് പറയാതിരുന്നത്?” അവൻ വിട്ടുകൊടുത്തില്ല. അവന്റെ ശബ്ദത്തിലെ കടുപ്പം ചിത്ര ശ്രദ്ധിച്ചിരിക്കണം.

“ഓഹ്, അതിപ്പോ… ഒരു യാത്രയയപ്പല്ലേ, ഞാൻ നിന്നോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അവൻ വിദേശത്തേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ ഒരു ഫോട്ടോ എടുത്തു, അത്രയേ ഉള്ളൂ. അവൻ ഇനി പെട്ടെന്നൊന്നും വരില്ല.”

അതുൽ പെട്ടെന്നൊന്നും തിരികെ വരില്ല എന്നറിഞ്ഞപ്പോൾ അവന്റെ ഉള്ളിൽ ഒരുതരം ശാന്തത കൈവന്നു. ഒരുപക്ഷെ അവൻ ആവശ്യമില്ലാതെ സംശയിച്ചതാകാം എന്ന് അവനു തോന്നി. അല്ലെങ്കിൽ… ഒരുപക്ഷെ, ഇത് തനിക്കുള്ള അവസരമാണ്. ചിത്രയുടെ ഈ പുതിയ ഭാവം, അവളിലെ ഈ മാറ്റങ്ങൾ… അവനു തന്റെ ഉള്ളിലെ ഇരുണ്ട ചിന്തകളെ പുറത്തെടുക്കാനുള്ള ഒരു സൂചനയായി അത് തോന്നി. “മ്മ്… ശരി. എനിക്ക് നിന്നെ നേരിൽ കാണണമെന്നുണ്ട്. എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. വൈകിട്ട് നമ്മുക്കൊന്ന് കാണാൻ പറ്റുമോ?”

“ഓക്കെ ടാ.. , കാണാം,” ചിത്ര പതിവ് പോലെ സമ്മതിച്ചു.

ഗോകുൽ വൈകുന്നേരം വരുമെന്ന ചിന്ത ചിത്രയുടെ മനസ്സിൽ ഒരു യുദ്ധം തന്നെ നടത്തി. അവനെ കാണാനുള്ള ആകാംക്ഷയും അതേസമയം താൻ മാറിയത് അവൻ എങ്ങനെ ഉൾക്കൊള്ളും എന്ന ആശങ്കയും അവളിൽ നിറഞ്ഞു. അവൾ എങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നു ..

ചിത്രേ… ഞാൻ എത്തി. നീ എവിടെയാ?” അവളുടെ ഹോസ്റ്റൽ ഇന്റെ താഴെ എത്തി അവൻ വന്ന കാര്യം അറിയിച്ചു. ഹോസ്റ്റൽ ഗേറ്റിന് പുറത്ത് ഗോകുൽ പതിവ് പോലെ ഒരു പൂച്ചെണ്ടും ചോക്ലേറ്റുമായി അവളെ കാത്തുനിൽക്കുന്നത് അവൾ നോക്കി.. അവൾക്ക് അവനോട് വല്ലാത്തൊരു വാത്സല്യം തോന്നി.

എന്നാലും.. അയ്യോ .. അവൻ ഇത്രേ പെട്ടെന്ന് എത്തിയോ. എന്നവൾ ചിന്തിച്ചു. അവൾക്ക് യാതൊരു തയ്യാറെടുപ്പുകളും ചെയാൻ സാധിച്ചില്ല. പക്ഷെ ഗോകുലിന്റെ മുന്നിൽ അവൾക്ക് അതിന്റെ ആവിശ്യവും ഇല്ലല്ലോ. അവൾ ഓർത്തു.. കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ അവൾ തന്റെ ആ പഴയ ലുക്കിലേക്ക് ഒന്ന് മടങ്ങാൻ ആഗ്രഹിച്ചു. ഗോകുലിനെ വേദനിപ്പിക്കാനോ ഒച്ചപ്പാടുണ്ടാക്കാനോ അവൾക്ക് താല്പര്യമില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *