കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ – 8 Likeഅടിപൊളി  

“ഹലോ”.

“മ്യാടം തിരക്കിലാണെന്ന് തോന്നുന്നു “.

“സ്കൂളിലാണ് “.

“ഡിസ്റ്റർബൻസ് ആയോ?”

“ഇല്ല”

എന്നാൽ മറുപടി വളരെ വേഗം വന്നു. സമീർ ചെറുതായി ചിരിച്ചു.

“ആണെങ്കിലും അല്ല എന്ന് പറയാറില്ലലോ”

അവൾ മെല്ലെ ഒന്ന് ചിരിച്ചു..

“ചിലപ്പോ ”

ആ ചിരി അവനിൽ ആശ്വാസം പകർന്നു..ഒരു നിമിഷത്തേക്ക് അവന്റെ പാഴയ ലതികയേ പോലെ തോന്നി..അവൻ കളിയാക്കികൊണ്ടിരുന്ന, അവനോട് തർക്കിച്ചുകൊണ്ടിരുന്ന അവന്റെ ലതിക..എന്നിരുന്നാലും

ആ സംസാരം നിശ്ശബദ്ധത്തിലേക്ക് വീണ്ടും കൂപ്പുകുത്തി..

“ശ്രുതി എന്ത് പറയുന്നു”

“നന്നായി ഇരിക്കുന്നു”

“വെക്കേഷൻ നല്ലപോലെ എന്ജോയ് ചെയ്യുവാണോ?”

“മഹ്..അതെ”

“ആഹ് നല്ലപോലെ ആഘോഷിക്കട്ടെ”

പിന്നെയും ഒരു സൈലെൻസ്..സമീർ അവന്റെ ഓഫീസിലെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി..

“ലതി,,”

“ഉം”?

“നീ എന്നോടുള്ള സംസാരം ഒഴിവാക്കുവാണോ ?

ആ ചോദ്യം അവളെ അത്ഭുതപ്പെടുത്തി.

“ഇല്ല”

“നമ്മൾ തമ്മിൽ ഒരു അകൽച്ച തോന്നുന്നത് എന്താ പിന്നെ ?”

അവൾ ഉടനെ മറുപടി പറഞ്ഞില്ല. കാരണം അവൻ പറഞ്ഞത് ശരിയാണെന്ന് അവൾക്ക് അറിയാമായിരുന്നു.

“ഞാൻ പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് സമീർ”

അവൾ ഒടുവിൽ പറഞ്ഞു.

“എന്തിനുവേണ്ടി?”

“എല്ലാം”.

സമീർ കേട്ടു.

“ശ്രുതി വരുന്നതിന് മുമ്പ് എനിക്ക് ഒരു റുട്ടീൻ ഉണ്ടായിരുന്നു”.

അവൾ ഒന്നു നിർത്തി “നീ ആ റുട്ടീൻറെ ഭാഗമായിരുന്നു”.

അവന്റെ ഹൃദയം ശാന്തമായി.

“ഇപ്പോൾ?”

“അവൾക്കും എന്നെ ആവശ്യമാണെന്ന് ഇപ്പോൾ ഞാൻ ഓർക്കണം”.

അവൾക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും സമീർ തലയാട്ടി.

“എനിക്ക് മനസ്സിലായി”

“എനിക്കറിയാം”.

“പിന്നെ നീയെന്തിനാണ് വിഷമിക്കുന്നത്?”

അവൾ താഴേക്ക് നോക്കി.

“കാരണം എന്തെങ്കിലും മനസിലാക്കുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള കാര്യമല്ല.”

ആ വാചകം അവന്റെ മനസ്സിന്റെ കനം കൂട്ടി…

അന്ന് വൈകുന്നേരം സമീർ ഒരു ബിസിനസ് ചർച്ചയ്ക്കായി നസീമയെ കണ്ടുമുട്ടി. ഒരു വെന്ററെ സന്ദർശിച്ച ശേഷം അവർ ഒരു ചെറിയ കഫേയിൽ കയറി.

കസ്റ്റമർ ഫീഡ്ബാക്കുകൾ നസീമ സ്ക്രീൻഷോട്ട് എടുത്തു വച്ചിരുന്നു.

“ഫെസ്റ്റിവ് കളക്ഷൻസ് കൂട്ടണമെന്ന് തോന്നുന്നു സമീർ “.

സമീർ വിശദാംശങ്ങൾ പരിശോധിച്ചു.

“ഒരുപക്ഷേ”

“അവിടെയും ഡൌട്ട് ഉണ്ടോ?”

“വളരെ വേഗത്തിൽ കൂട്ടരുത് “.

“നീ എല്ലാത്തിലും മുന്നോട്ട്

കാണുന്നുണ്ടല്ലോ”.

“ചില മോശ തീരുമാനങ്ങൾ വലിയ നഷ്ടങ്ങളിലേക്ക് കൂപ്പു കുത്തിയെന്ന് വരാം”.

അവൾ പുഞ്ചിരിച്ചു “നീ എന്റെ അക്കൌണ്ടന്റിനെപ്പോലെയാണ്”

“അതൊരു അഭിനന്ദനമല്ല”.

“ആണെന്നെ”.

അവർ രണ്ടുപേരും ചിരിച്ചു. ആ സംഭാഷണം പ്രൊഫഷണലായി തുടർന്നു. അവർ തുണിത്തരങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. വിലനിർണ്ണയത്തെ പറ്റിയും , ഡെലിവറി പ്രശ്നങ്ങൾ.

ഓൺലൈൻ അവലോകനങ്ങൾ. എന്നാൽ മടക്കയാത്രയ്ക്കിടെ സമീർ നിശബ്ദനായി. നസീമ ശ്രദ്ധിച്ചു.

“എന്ത് പറ്റിയെടാ?”

“ഏയ് ഒന്നും ഇല്ല”

“നീ സൈലന്റ് ആണല്ലോ “.

അവൻ ചെറുതായി പുഞ്ചിരിച്ചു.

“എല്ലാവരും എന്നോട് അത് പറയുന്നുണ്ട്”.

“നീ സാധാരണ അങ്ങനെ അല്ലല്ലോ..അതായിരിക്കാം”

അവൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി.

മിക്ക ആളുകളെയും അപേക്ഷിച്ച് നസീമ ഏകാന്തത എങ്ങിനെ ആണെന്ന് നല്ലപോലെ അറിയാവുന്ന വ്യക്തി ആയിരുന്നു… ഉത്തരവാദിത്തങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു ജീവിതം കെട്ടിപ്പടുക്കാൻ അവർ വർഷങ്ങളോളം ചെലവഴിച്ചു.

ആരെങ്കിലും ഒരാൾ സംസാരങ്ങൾ എളുപ്പമാക്കിയപ്പോൾ എന്താണ് അനുഭവപ്പെടുന്നതെന്ന് അവൾക്കറിയാമായിരുന്നു. ആരെങ്കിലും നിങ്ങളുടെ ദിവസത്തെക്കുറിച്ച് ചോദിക്കുകയും യഥാർത്ഥത്തിൽ ശ്രദ്ധിക്കുകയും ചെയ്യുമ്പോഴും..

അതേസമയം, വീട്ടിൽ ലതിക ശ്രുതിയോടൊപ്പം ഇരിക്കുകയായിരുന്നു. അവർ പഴയ ആൽബത്തിലെ ഫോട്ടോകളിലൂടെ കണ്ണോടിക്കുകയായിരുന്നു.

“അമ്മേ, ‘അമ്മ നല്ലപോലെ സ്ലിം ആയിരുന്നു”

ലതിക ചിരിച്ചു. “അത് വർഷങ്ങൾക്ക് മുൻപായിരുന്നു”.

“വേണമെങ്കിൽ ഇനിയും ആവാമല്ലോ”

“ഒരു സാധ്യതയുമില്ല മോളെ..”

“എന്തുകൊണ്ട്?”

“കാരണം ഇപ്പോൾ ഞാൻ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നുണ്ട്”

Leave a Reply

Your email address will not be published. Required fields are marked *