കാർ പാർക്ക് ചെയ്തപ്പോൾ അവൻ അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്ക് നോക്കി. ഒരു നിമിഷം അവൻ അവിടെ ഇരുന്നു. അവന്റെ സ്വന്തമല്ലാത്ത ഒരു സ്ഥലം എങ്ങനെയാണ് പരിചിതമാകുന്നത് എന്നത് വിചിത്രമായിരുന്നു.
മുമ്പ് നിരവധി തവണ ലതികയുടെ അപ്പാർട്ട്മെന്റ് സന്ദർശിച്ചിട്ടുണ്ടെങ്കിലും, ശ്രുതിയുടെ വരവിനുശേഷം ഓരോ സന്ദർശനവും വ്യത്യസ്തമായ ഒരു വികാരം നൽകി.
നേരത്തെ, ചിന്തിക്കാതെ അകത്തേക്ക് നടക്കാൻ കഴിയുമായിരുന്നു.
ഇപ്പോൾ അവൻ കൂടുതൽ ശ്രദ്ധാലുവായിത്തീർന്നു. എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടല്ല. സാഹചര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത് അനിവാര്യമായിരുന്നു.
ശ്രുതി, അവളുടെ സന്തോഷം പ്രധാനമായിരുന്നു. അവളുടെ വിശ്വാസം പ്രധാനമായിരുന്നു. അവൻ സീറ്റിൽ നിന്ന് സ്വീറ്റ്സിന്റെ ചെറിയ പെട്ടി എടുത്ത് പുറത്തിറങ്ങി.
അവൻ ശരിയായി മുട്ടുന്നതിന് മുമ്പ് വാതിൽ തുറന്നു.
“Finally “, ശ്രുതി പറഞ്ഞു.
സമീർ പുഞ്ചിരിച്ചു. “ഞാൻ രണ്ട് മിനിറ്റ് നേരത്തെ എത്തിയെന്ന് തോന്നുന്നു”.
“വൈകിയിട്ടില്ലെന്ന് തെളിയിക്കാൻ എല്ലാവരും പറയുന്നത് ഇത് തന്നെ ആണ് “.
അവൻ ചിരിച്ചു. “നിനക്ക് ഒരു മാറ്റവുമില്ലല്ലോ “.
“അപ്പൊ നിനക്കോ ???”.
രണ്ടു പേരും പൊട്ടി ചിരിച്ചു
ഉള്ളിൽ നിന്ന് ലതിക അവരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു,,
അവൾ ഡൈനിംഗ് ടേബിളിന് സമീപം പ്ലേറ്റുകൾ ക്രമീകരിച്ചുകൊണ്ട് നിന്നു. ഏതാനും സെക്കന്റുകൾ നേരത്തേക്ക് അവൾ അതൊന്നു നിർത്തി. അതൊരു ചെറിയ കാര്യമായിരുന്നു.എന്നാൽ അവൾക്കത് സ്പെഷ്യൽ ആയിരുന്നു…അവന്റെ ശബ്ദം ..
ആഴ്ചകളോളം നീണ്ട പരിമിതമായ സംഭാഷണങ്ങൾക്ക് ശേഷം അത് ആശ്വാസം പകർന്നു. വളരെയധികം സന്തോഷം കാണിക്കരുതെന്ന് അവൾ സ്വയം ഓർമ്മിപ്പിച്ചു. സന്തോഷം
തെറ്റായതുകൊണ്ടല്ല.
എന്നാൽ ചില വികാരങ്ങൾ ദൃശ്യമാകുമ്പോൾ അവ സങ്കീർണ്ണമായി.
“അകത്തേക്ക് വരൂ, സമീർ”, അവൾ വിളിച്ചു.
ഒരു പുഞ്ചിരിയോടെ അയാൾ അകത്തേക്ക് കയറി. “നീ പറഞ്ഞതുകൊണ്ട് കുറച്ച് സ്വീറ്സ് കുണ്ടുവന്നുള്ളൂ “.
ശ്രുതി ബോക്സിലേക്ക്നോക്കി. “നല്ല തീരുമാനം”.
സമീർ പുരികങ്ങൾ ഉയർത്തി.
“എനിക്കറിയാം നീ എന്തായാലും വെറും കയ്യോടെ വരില്ല എന്ന് ”
ലതിക മെല്ലെ ചിരിച്ചു.
“രണ്ടും പണ്ടേ കണ്ടാൽ ഇങ്ങനെ തന്നെ ആയിരുന്നല്ലോ “.
“ഞങ്ങൾ പഴയ സുഹൃത്തുക്കളാണ്”, ശ്രുതി പറഞ്ഞു.
സമീർ അവളെ നോക്കി. “അതെ..വളരെ പഴയ സുഹൃത്തുക്കൾ ”
“നീ നമ്മൾക്കുഅറുപത് വയസ്സായതുപോലെ പറയരുത്”.
മൂവരും ചിരിച്ചു. ഒരു നിമിഷം എല്ലാം സന്തോഷമായി തോന്നി.അത്താഴം ഏതാണ്ട് റെഡിയായി.
സമീർ സോഫയിൽ ഇരുന്നപ്പോൾ ശ്രുതി വന്നതിൽ പിന്നെ ഉള്ള അവളുടെ യാത്രയുടെ ഫോട്ടോകൾ കാണിച്ചു.
“നീ ഇവിടെയൊക്കെ പോയോ ?” സമീർ സ്ക്രീനിൽ നോക്കി.
“ഫ്രണ്ട്സ് കുറച്ചു പേര് നാട്ടിലുണ്ടെടാ, അവരുടെ ഒപ്പം “.
“ഞാൻ അമ്മേടെ പുന്നാരമോളായി മാത്രം നിൽക്കുവാണെന്ന അവർ പറഞ്ഞെ ”
സമീർ ഗൌരവമായി തലയാട്ടി. “അവർ പറയുന്നത് ശെരിയല്ല ??”.
ശ്രുതി ചിരിച്ചു. “നോക്ക് , അമ്മേ.. ഇവനും അതെ ടോൺ ആണ് “.
ലതിക വെള്ളത്തിന്റെ ഗ്ലാസുകൾ കൊണ്ടുവന്നു.
“അത് ശെരിയല്ലേ..നീ വന്നതില്പിന്നെ വീട്ടിൽ തന്നെ ആയിരുന്നല്ലോ”.
“ഒന്ന് പോ അമ്മാ…”
അവരുടെ സൗഹൃദ സംഭാഷണം തുടർന്നുഅവർ പതിയെ ടേബിളിലേക്ക് നീങ്ങി.അത്താഴസമയത്ത്, സംഭാഷണം സ്വാഭാവികമായും ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങി. വലിയ ചർച്ചകളൊന്നും ഉണ്ടായില്ല.
സമീറിന്റെ ബിസിനസ്സിനെക്കുറിച്ച് ശ്രുതി ചോദിച്ചു.
“ഓഫീസ് ഒക്കെ എങ്ങനെ
പോവുന്നെടാ ??”
“കൊള്ളാം”.
“നല്ല ബിസി ആണല്ലേ ?”
“അത് നീ ആരോട് ചോദിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും “.
“അമ്മ അതെ എന്ന് പറയും”.
ലതിക അവനെ നോക്കി.
“കാരണം അത് സത്യമാണ്”.
സമീർ പുഞ്ചിരിച്ചു. “ഞാൻ എന്റെ ജോലി അല്ലെ ചെയ്യുന്നുള്ളൂ “.
“നിനക്കു റസ്റ്റ് ഇല്ലാതെ ബാക്കി എല്ലാ കാര്യവും അവൻ ഏറ്റെടുത്തോളും..അല്ലേടാ “.ലതിക ഒന്ന് മുഖം കടുപ്പിച്ച് പറഞ്ഞു
