അത് പരിചിതമായിരുന്നു.ചിലപ്പോൾ വാക്കുകളേക്കാൾ സത്യസന്ധത മൗനത്തിലായിരിക്കുമെന്ന് കഴിഞ്ഞ മാസങ്ങളിൽ അവർ മനസ്സിലാക്കിയിരുന്നു. സമീർ ഒഴിഞ്ഞ ചായക്കപ്പ് മേശപ്പുറത്ത് വച്ചു.
“ആന്റി”
അവൾ അവനെ നോക്കി. “ഉം”?
“ഹാപ്പി അല്ലെ ഇപ്പൊ ?”
ആ ചോദ്യം അവളെ അത്ഭുതപ്പെടുത്തി.
അവൾ ഉടനെ തല കുലുക്കി. “എന്തുകൊണ്ട് “.
അവൻ അടുത്ത മറുപടിക്കായി കാത്തിരുന്നു. അവൾ മന്ദഹാസത്തോടെ ചിരിച്ചു.
” നീ അപ്പോഴും ഉത്തരം നൽകാൻ പ്രയാസമുള്ള ചോദ്യങ്ങൾ ആണ് ചോദിക്കലുള്ളൂ ”
“കാരണം എളുപ്പമുള്ള ഉത്തരങ്ങൾ സാധാരണയായി യഥാർത്ഥ ഉത്തരങ്ങളല്ല”
അവൾ ബാൽക്കണിയിലേക്ക് നോക്കി. രാത്രിയിലെ കാറ്റ് കർട്ടൻ ചെറുതായി ചലിപ്പിച്ചു.
“ഞാൻ ഹാപ്പി ആണ് “. അവൾ ഒന്നു
നിർത്തി.
“ശരിക്കും??”. സമീർ തലയാട്ടി.
“എന്റെ മകൾ ഇവിടെയുണ്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷം അവൾ അടുത്ത മുറിയിൽ ഇരിക്കുകയാണ്. എനിക്ക് സന്തോഷം മാത്രമേ തോന്നാവൂ “.
“എന്നാൽ…”
അവൾ നിർത്തി. പൂർത്തിയാകാത്ത വാചകം സമീറിന് മനസ്സിലായി.
“നിന്നെ വല്ലാതെ മിസ് ചെയ്യുന്നു”.
അവളുടെ കണ്ണുകൾ അവനിലേക്ക് തിരിഞ്ഞു. അവൾ അത് നിഷേധിച്ചില്ല.ആ സത്യസന്ധത അവളെക്കുറിച്ച് അവൻ വിലമതിച്ച കാര്യങ്ങളിൽ ഒന്നായിരുന്നു.
“മുമ്പ് എല്ലാം എത്ര എളുപ്പമായിരുന്നുവെന്ന് ഞാൻ മിസ് ചെയ്യുന്നു”.
സമീർ തിരിഞ്ഞു നിന്നു. “ശ്രുതി വരുന്നതിന് മുമ്പോ?”
അവൾ അസ്വസ്ഥയായി കാണപ്പെട്ടു. “ഞാൻ അങ്ങനെ പറയുകയാണെന്ന് നീ കരുതണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.
“എനിക്ക് അങ്ങിനെ ഇല്ല “.
“അവൾ വരണമെന്ന് ഞാൻ ആഗ്രഹിച്ചു. എനിക്ക് ഈ സമയം അവളോടൊപ്പം വേണം “.
“എനിക്കറിയാം”.
“എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് അവൾ”
സമീർ തലയാട്ടി. “നിങ്ങൾ രണ്ടുപേരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.
അവൾ അവനെ നോക്കി. “പിന്നെ എന്താ എനിക്ക് ഇപ്പോഴും എന്തോ മാറിയതായി തോന്നുന്നത്?”
സമീറിന് ഉടനടി മറുപടിയൊന്നും ലഭിച്ചില്ല. കാരണം സത്യം അതായിരുന്നു, അവന് അത് അനുഭവപ്പെട്ടു.ശ്രുതി എത്തുന്നതിനുമുമ്പ്, രണ്ട് ആളുകൾക്കിടയിൽ സൃഷ്ടിക്കപ്പെട്ട ഒരു ചെറിയ ലോകത്തിലായിരുന്നു അവരുടെ ബന്ധം നിലനിന്നിരുന്നത്.
സംസാരങ്ങൾ, ചെറിയ സന്ദർശനങ്ങൾ, പങ്കിട്ട ഭക്ഷണം.അവളുടെ വരവിനുശേഷം ആ ലോകം അപ്രത്യക്ഷമായില്ല. എന്നാൽ അത് ചെറുതായി വന്നു. ഓരോ ഫോൺ കോളിനും ഓരോ കാരണമുണ്ടായിരുന്നു.
ഓരോ കണ്ടുമുട്ടലുകൾക്കും സൂക്ഷ്മതആവശ്യമായിരുന്നു. ഓരോ വികാരത്തിനും ക്ഷമ ആവശ്യമായിരുന്നു.
സമീറിന് സാഹചര്യം മനസ്സിലായി. എന്നാൽ എന്തെങ്കിലും മനസ്സിലാക്കുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ട് ഇല്ലാതാക്കില്ല.
“നീ ഒറ്റപെട്ടു എന്ന് തോന്നുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല”, അവൻ പറഞ്ഞു.”
ലതിക സങ്കടത്തോടെ ചിരിച്ചു. “നീ എന്നെ ഒറ്റപ്പെടുത്തിയിട്ടില്ല”.
“ഇപ്പോഴും”.
” നീ പലരെയും സഹായിക്കുന്നുണ്ടെന്ന് എനിക്കറിയാം. നീ ജോലി ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. നീ ഏപ്പോഴും ചെയ്യുന്നതാണ് നീ ചെയ്തുകൊണ്ട് ഇരിക്കുന്നത് എന്നും എനിക്കറിയാം.
നീ എല്ലാവരെയും കൺസിഡർ ചെയ്യുന്നുണ്ട് ”
സമീർ താഴേക്ക് നോക്കി. നിരവധി ആളുകളിൽ നിന്ന് അവൻ കോംപ്ലിമെൻറ് കേട്ടിട്ടുണ്ട്. അവന്റെ കസ്റ്റമേഴ്സ് ,ജോലിക്കാർ, സുഹൃത്തുക്കൾ, എന്നാൽ ലതികയിൽ നിന്ന് ആ വാക്കുകൾ വ്യത്യസ്തമായിരുന്നു.
കാരണം ആ ഉത്തരവാദിത്തത്തിന് പിന്നിലെ ക്ഷീണവും അവൾക്കറിയാമായിരുന്നു.
കുറച്ച് സമയത്തിന് ശേഷം ലതിക ചോദിച്ചു “നിന്റെ ബിസിനസ്സ് എങ്ങനെയുണ്ട്?”
സമീർ ചെറുതായി ചിരിച്ചു “നീ വിഷയം മാറ്റുകയാണ്”
“എനിക്ക് അറിയണ്ടേ അതൊക്കെ”
അവന് കാര്യം മനസ്സിലായി.
സംസാരത്തിൽ നിന്ന് അവൾ ഒഴിഞ്ഞുമാറിയില്ല. സാധാരണ പോലെയുള്ള ഒന്നിലേക്ക് തിരികെ കൊണ്ടുവരാൻ അവൾ ശ്രമിക്കുകയായിരുന്നു.
“കുഴപ്പമില്ല ”
“ജോലി കൂടുതലാണോ? എപ്പോഴും”
“മഹ്ഹ് ..കുറച്ച് ”
“നീ മാറിയിട്ടില്ല”
“ഒരുപക്ഷേ”.ഇപ്പോൾ ബിസിനസിനെ പറ്റി അന്വേഷിക്കുന്ന മറ്റൊരാൾ കൂടെ ഉണ്ട് “
