‘അവളോട് ദേഷ്യം കാണിച്ചിട്ട് എന്തിനാ. നീ ഉടുക്കാകുണ്ടി ആയി അവളുടെ മുന്നിൽ പോയി നിന്നിട്ടല്ലേ..?
ശിവേച്ചി സ്വകാര്യം പോലെ ഞാൻ മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു..
‘ഞാൻ പോയി നിന്നത് ഒന്നുമല്ല.. ഞാൻ മുള്ളുമ്പോ ചേച്ചി അത് വഴി വന്നതാ..’
ഞാൻ സങ്കടത്തോടെ പറഞ്ഞു.
‘എന്തൊക്കെ പറഞ്ഞാലും കാണേണ്ടത് കണ്ടില്ലേ.. ഇനി പറഞ്ഞിട്ട് എന്ത് കാര്യം..’
താടിയിൽ കൈ കൊടുത്തു ശിവേച്ചി പറഞ്ഞു. ആമിനയും ഐഷ കുട്ടിക്കും ഞങ്ങൾ ഈ പറഞ്ഞ സംഭാഷണം മനസിലായില്ല. അത് കൊണ്ടാവണം അവരും താഴേക്ക് ഇറങ്ങി വന്നു ശിവേച്ചിക്ക് ഒപ്പം അവസാന പടവിൽ ഇരുന്നു..
‘എന്തായാലും ഇനി ഞാൻ നിന്നെ നന്ദു അപ്ന എന്ന് വിളിക്കില്ല. നിനക്ക് ചേരുന്നത് ചുക്കാമണി ആണ്..’
ശിവേച്ചി പറഞ്ഞു
‘കൊച്ചു അടുത്തിരിക്കുന്നു. അല്ലേൽ ഞാൻ വെള്ളം തെറിപ്പിച്ചേനെ..’
ഞാൻ വെള്ളം തട്ടി ചേച്ചിയുടെ കാൽ മാത്രം നനച്ചു കൊണ്ട് പറഞ്ഞു
‘പോടാ ചുക്കാമണി..’
ശിവേച്ചി എന്നെ കളിയാക്കി
‘ചുക്കാമണിയോ..?
ആമി കാര്യം പിടികിട്ടാൻ വേണ്ടി ചോദിച്ചു
‘അതൊന്നും നീ ഇപ്പൊ അറിയണ്ട. ഇത് ഞാൻ മാത്രം വിളിക്കുന്ന പേരാണ് എന്റെ ചെക്കനെ. നീയൊന്നും വിളിക്കണ്ട കേട്ടല്ലോ..’
ചേച്ചി ആമിയോട് പറഞ്ഞു
‘ചേട്ടാ അക്കരക്ക് നീന്തുമോ..?
അതിനിടയിൽ ഞങ്ങളുടെ സംസാരം ഒന്നും ശ്രദ്ധിക്കാതെ ആയിഷ ചോദിച്ചു
‘ഓ പിന്നെ എന്താ..’
ഞാൻ പറഞ്ഞു
‘ടാ അക്കരെ ഒന്നും പോകണ്ട. നല്ല ഒഴുക്കുണ്ട്..’
ശിവേച്ചി എന്നെ വിലക്കി
‘ഞാൻ പോകും. എനിക്ക് പേടിയില്ല..’
ഞാൻ പറഞ്ഞു
‘നീ പോകണ്ട.. അത്രേ ഉള്ളു..’
ശിവേച്ചി പറഞ്ഞു
‘ചേച്ചിക്ക് പേടി.. എന്നാൽ പേടി ഇല്ലാത്തൊരെ ഒട്ട് നീന്തിക്കത്തും ഇല്ല..’
ഞാൻ പറഞ്ഞു
‘എനിക്ക് പേടി ആയിട്ടൊന്നുമല്ല. നിനക്ക് ഇവുടുത്തെ ഒഴുക്ക് ഒന്നും പരിചയം ഇല്ലാ. ഞാൻ അക്കരെ ഇക്കരെ ഒക്കെ കുറേ നീന്തിയിട്ട് ഉള്ളതാ..’
ശിവ പറഞ്ഞു
‘ഹോ ഈ നുണ ആണ് സഹിക്കാൻ പറ്റാത്തത്..’
ഞാൻ ചെവി പൊത്തി കേൾക്കാൻ വയ്യാത്ത പോലെ വെള്ളത്തിൽ മുങ്ങി
‘എന്ത് നുണ. നീ ഇവരോട് ഒക്കെ ചോദിച്ചു നോക്ക്..’
ചേച്ചി പറഞ്ഞു
‘നിങ്ങൾ കണ്ടിട്ടുണ്ടോ ചേച്ചി നീന്തുന്നത്..?
ഞാൻ ആമിയോടും ആയിഷ കുട്ടിയോടും ചോദിച്ചു
‘ഇല്ല..’
അവർ ഒരുമിച്ച് പറഞ്ഞു. ഞാൻ കണ്ണ് കാണിച്ചത് കൊണ്ട് ആയിഷ കുട്ടി അങ്ങനെ പറഞ്ഞു. ചേച്ചിയെ വെള്ളത്തിൽ ഇറക്കാൻ ആകും ആമിനയും എന്റെ കൂടെ നിന്നു
‘എടി ദുഷ്ടകളെ.. ഇങ്ങനെ നുണ പറയുന്നോ..?
ചേച്ചി അവരോട് ചോദിച്ചു
എനിക്ക് ഓർമ ഇല്ലല്ലോ..’
ആയിഷ കുട്ടി കൈ മലർത്തി
‘നിനക്ക് ഞാൻ ഓർമ്മിപ്പിച്ചു തരാം..’
ആയിഷയുടെ ചെവിയിൽ നോവാതെ നുള്ളി കൊണ്ട് ചേച്ചി പറഞ്ഞു
‘നുണച്ചി പാറു..’
ഞാൻ ശിവേച്ചിയെ വിളിച്ചു. പാറു അല്ലെങ്കിൽ പാർവതി എന്ന് ചേച്ചിയെ വീട്ടിൽ വിളിക്കുന്നത് ആണ്. അതും അച്ഛനും മുത്തശ്ശിയും മാത്രം.. ഞാൻ ഒരു പ്രാസത്തിനു അത് അങ്ങ് കേറി വിളിച്ചു
‘നുണച്ചി നിന്റെ ആയിഷ കുട്ടിയും അവളുടെ ചേച്ചിയും ആണ്..’
ചേച്ചി പറഞ്ഞു
‘പണ്ട് ചെറുപ്പത്തിൽ എങ്ങാണ്ട് കുറച്ചു നീന്തിയത് വച്ചു ഇപ്പോളും പൊങ്ങച്ചം പറയുന്നത് ശരിയല്ല കേട്ടോ..’
ഞാൻ ചേച്ചിയെ വാശി കയറ്റാൻ തുടങ്ങി
‘എപ്പോ നീന്തിയാലും ഞാൻ നിന്നെക്കാൾ നന്നായി നീന്തും..’
ചേച്ചി പറഞ്ഞു
‘ഉവ്വാ. ക്രിക്കറ്റിൽ തോൽപ്പിച്ച പോലെ ഇവിടെയും ഞാൻ തോൽപ്പിക്കുമെന്ന് പേടി ഉള്ളോണ്ടല്ലേ എന്റെ കൂടെ ഇറങ്ങാത്തത്..?
ഞാൻ ഒരു കൊളുത്തുന്ന നമ്പർ ഇട്ടു. അതിൽ ചേച്ചി എന്തായാലും വീഴും
‘ക്രിക്കറ്റിൽ എന്ത്.. എനിക്കെന്താ നിന്നേ പേടി ആണോ..?
ചേച്ചിയുടെ തമാശ സംസാരം പെട്ടന്ന് നിന്നു. ഇപ്പൊ കുറച്ചു ഗൗരവം ഉണ്ട്
‘ഇപ്പൊ ക്രിക്കറ്റ് കളിക്കാൻ വരാറില്ലല്ലോ.. അത് ഞാൻ എറിഞ്ഞു കാൽ ഒടിക്കുമെന്ന് പേടിച്ചിട്ടല്ലേ ചേച്ചി..?

വ്യോമകേശൻ
പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു