‘ക്ഷീണിച്ചോടാ….?
ചേച്ചി എന്നോട് ചോദിച്ചു
‘കുറച്ചു..’
ഞാൻ പറഞ്ഞു
‘ഞാൻ പറഞ്ഞതല്ലേ വേണ്ട വേണ്ട എന്ന്. ബാക്കി നീന്താൻ പറ്റുമോ നിനക്ക്..?
ചേച്ചി എന്നോട് ചോദിച്ചു
‘ഹും..’
ഞാൻ മറുപടി പറഞ്ഞു
അപ്പോൾ ഞാൻ പറയാതെ തന്നെ ചേച്ചി എന്റെ അടുത്തേക്ക് നീങ്ങി ഒഴുകി വന്നു. എന്റെ ചുമലിലൂടെ കയ്യിട്ട് ചേച്ചി നീന്തുന്നതിന് ഒപ്പം എന്നെ കൊണ്ട് പോയി. ശിവേച്ചിക്ക് എന്നേക്കാൾ പൊക്കം ഉള്ളത് കൊണ്ട് ചേച്ചിയുടെ ചിറകിൽ ഇരിക്കുന്ന കുട്ടിയെ പോലെ ആയിരുന്നു ഞാൻ അപ്പോൾ. ഞാൻ അത്രക്ക് അണച്ചില്ല എങ്കിലും ചേച്ചിയുടെ ദേഹത്തോട് ചേർന്നു കിടന്നു പതിയെ നീന്തി
ആ ജലോപരിതലത്തിൽ ഞങ്ങൾ ഒരു മെത്തയിൽ കിടക്കുന്നത് പോലെ ചേർന്നു കിടന്നു. പതിയെ പതിയെ ഞങ്ങൾ പിന്നിലേക്ക് നീന്തുന്നുണ്ട് എന്ന വ്യത്യാസം മാത്രം.. അന്ന് ഒരുമിക്കാൻ കിടക്കാൻ ചേച്ചി കൂട്ടാക്കിയില്ല എങ്കിലും ഇങ്ങനെ എങ്കിലും എനിക്ക് അതിന് കഴിഞ്ഞല്ലോ.. എനിക്ക് ഉള്ളിൽ സന്തോഷം തിരതല്ലി
‘ടാ നീ ഇവിടെ പണ്ട് മുങ്ങി മരിച്ച ഒരു പെൺകുട്ടിയെ പറ്റി കേട്ടിട്ടുണ്ടോ..?
ആറിന്റെ നടുവിൽ വച്ചു ശിവേച്ചി എന്നോട് അസാധാരണമായ രീതിയിൽ ചോദിച്ചു
‘ഇല്ല..’
ഞാൻ പറഞ്ഞു
‘നീ കേട്ടിട്ടേ ഇല്ല..? ഇവിടെ അങ്ങനൊരു സംഭവം നടന്നിട്ട് ഉണ്ട്..’
ചേച്ചി പറഞ്ഞു
‘ശരിക്കും..?
ഞാൻ ചോദിച്ചു
‘അതേ. ദേ ആ അക്കരെ ആയിരുന്നു അവളുടെ വീട്. അവിടെ അവരുടെ വീട് മാത്രമേ ഉണ്ടായിരുന്നുള്ളു.. അങ്ങനെ ഒരു ദിവസം കുളിക്കാൻ വേണ്ടി വെള്ളത്തിൽ ഇറങ്ങിയ അവളെ പിന്നെ ആരും കണ്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും നീന്തിയ അവളെ നമ്മുടെ ഇവിടുള്ളോർ ഇടയ്ക്ക് കണ്ടിരുന്നു. പിന്നെ കുറച്ചു കഴിഞ്ഞു അവളെ കാണാതെ ആയി..’
ചേച്ചി ഒരു പ്രേതകഥയുടെ തുടക്കം എന്ന പോലെ പറയാൻ തുടങ്ങി
‘എന്നിട്ട്….?
ഞാൻ ചോദിച്ചു
‘പിന്നെ അവളെ കാണുന്നത് മൂന്ന് ദിവസം കഴിഞ്ഞു ആണ്. നമ്മുടെ കടവിൽ ആണ് അവൾ പൊന്തിയത്. പകുതി മീൻ തിന്ന്. കണ്ണെല്ലാം പുറത്തേക്ക് തള്ളി..’
ശിവേച്ചി പറഞ്ഞു
‘ചേച്ചി കണ്ടിരുന്നോ..?
കണ്ട ആളുകൾ ഇങ്ങനെ ആണ് എല്ലാവരോടും പറഞ്ഞത്
‘എന്നിട്ട്…?
‘അവൾ മരിച്ചു കഴിഞ്ഞു ആ വീട്ടിൽ പിന്നെ ആരും താമസിക്കാതെ ആയി. അവിടെ മുഴുവൻ കാടായി. ഇപ്പൊ കാണുന്ന പോലെ.’
‘ഞാൻ പക്ഷെ അവിടെ വീട് ഒന്നും കണ്ടില്ലല്ലോ..?
ഞാൻ ചോദിച്ചു
‘അതൊക്കെ വർഷങ്ങൾ മുന്നേ അല്ലേ. ഇപ്പൊ അതൊക്കെ നശിച്ചു പോയി..’
ചേച്ചി കഥ തുടർന്ന്
‘പിന്നെ അന്ന് തൊട്ട് ഇവിടെ കുളിക്കുന്നവർക്ക് ആ പെണ്ണിന്റെ ശല്യം ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ഒറ്റയ്ക്ക് നീന്തിയാൽ.. ചിലരെ ഒക്കെ അങ്ങ് ആഴത്തിലേക്ക് വലിച്ചോണ്ട് പോയിട്ടുമുണ്ട്..’
‘അപ്പോൾ ചേച്ചി നീന്തിയപ്പോ അവൾ ശല്യപ്പെടുത്തിയിട്ട് ഉണ്ടോ..?
ഞാൻ ചോദിച്ചു
‘ഞാൻ ഒറ്റയ്ക്ക് നീന്തിയിട്ടില്ല. ജാനു കാണും. അല്ലേൽ മായ ചിറ്റ.. ആരേലും കൂടെ കാണും. നീ തന്നെ നീന്തണ്ട എന്ന് ഞാൻ അതല്ലേ പറഞ്ഞത്..’
ശിവേച്ചി പറഞ്ഞു
‘അത് കൊണ്ടാണോ..? ഞാൻ കരുതി എനിക്ക് നീന്താൻ പറ്റില്ല എന്ന് കരുതിയിട്ട് ആണെന്ന്..’
‘അതും ഉണ്ട്..’
‘അപ്പോൾ ഒറ്റയ്ക്ക് നീന്ധിയാലേ പ്രശ്നം ഉള്ളല്ലേ…?
ഞാൻ കഥ വിശ്വസിച്ചത് പോലെ ചോദിച്ചു
‘അതേ. പക്ഷെ ചിലപ്പോൾ ആൾ ഉണ്ടേലും അവൾ ശല്യം ചെയ്യും.. കൂടെ നീന്തുന്ന ആളിന്റെ ദേഹത്തു അവൾ കയറും..’
ചേച്ചി കഥ തുടർന്നു
‘എന്നിട്ട്..?
‘എന്നിട്ട് അവളുടെ ആത്മാവ് കയറിയ ദേഹം മറ്റേ ആളുടെ ഒപ്പം നീന്തും. എന്നിട്ട് അവളുടെ കഥ അവരോട് പറയും. കഥ തീർന്ന് കഴിയുമ്പോ…’
ചേച്ചി അവിടെ മനഃപൂർവം ഒരു നിർത്തൽ ഇട്ടു
‘തീർന്നു കഴിയുമ്പോ..?
ഞാൻ ചോദിച്ചു..
‘അവൾ അവളുടെ പല്ല് കാണിച്ചു ചിരിക്കും. എന്നിട്ട് അവരെ ഈ വെള്ളത്തിലേക്ക് വലിച്ചു കൊണ്ട് പോകും.. കൊല്ലും..’

വ്യോമകേശൻ
പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു