കത്ത് കിട്ടിയെങ്കിലും ഞാൻ അത് വായിച്ചില്ല. വീട്ടിൽ ചെന്നിട്ടു വായിക്കാം എന്ന് കരുതി ബാഗിൽ ഇട്ടു. വീട്ടിൽ ചെന്നിട്ടു അത് ഓർത്തുമില്ല. അത്രക്ക് പ്രാധാന്യം മാത്രമേ എന്റെ മനസ്സിൽ ആ കത്തിനും അനഘയ്ക്കും ഉണ്ടായിരുന്നുള്ളു. പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോ ആണ് കത്തിന്റെ കാര്യം ഞാൻ പിന്നെ ഓർക്കുന്നത് തന്നെ. അതും അഞ്ചു വന്നു ഇങ്ങോട്ട് ചോദിച്ചപ്പോ…
‘എവിടെ…?
അഞ്ചു ആരും കാണാതെ എന്റെ ബെഞ്ചിന്റെ അരികിൽ വന്നു ചോദിച്ചു. എന്റെ ബെഞ്ചിൽ അപ്പോൾ ഞാനും റോഷനും മാത്രമേ ഉള്ളു. റോഷൻ വയ്യാത്ത കുട്ടി ആയത് കൊണ്ട് ഇതൊന്നും മനസിലാക്കില്ല.
‘എ.. എന്ത്..?
ഞാൻ കാര്യം അറിയാതെ തിരക്കി
‘മറുപടി..?
ഓ കത്തിനുള്ള മറുപടി. അങ്ങനെ ഒക്കെ ഉണ്ടോ..? ഇത് വരെ അങ്ങനെ ഒന്നും കിട്ടാത്തത് കൊണ്ട് എനിക്ക് ആ ആചാരം ഒന്നും അറിയില്ലായിരുന്നു
‘മറുപടി.. മറുപടി എഴുതിയില്ല..’
ഞാൻ പറഞ്ഞു
‘കൊള്ളാം.. അതിൽ എഴുതിയതല്ലേ മറുപടി വേണമെന്ന്..’
അഞ്ചു ചോദിച്ചു
‘ആ.. അതേ..’
കത്ത് വായിച്ചാൽ അല്ലേ അതിൽ അങ്ങനെ ഒക്കെ ഉണ്ടെന്ന് അറിയൂ. ഞാൻ എന്ത് പറയണം എന്ന് അറിയാതെ ആയി. അലൻ വന്നിരുന്നേൽ എന്തേലും പറഞ്ഞു നിൽക്കാമായിരുന്നു..
‘എന്നാൽ മറുപടി പറ..’
അഞ്ചു വിടുന്ന ലക്ഷണം ഇല്ല
‘അത്.. അത്… അലൻ വന്നിട്ട് പറയാം..’
ഞാൻ വിക്കി പറഞ്ഞു
‘അലൻ ആണോ തന്റെ കാര്യം തീരുമാനിക്കുന്നത്.. ഇഷ്ടം ആണെന്ന് ഞാൻ പറയട്ടെ അവളോട്..?
അഞ്ചു ചോദിച്ചു
‘ഹേ…?
ഞാൻ വല്ലാതെ ആയി
‘ഞാൻ പറയട്ടെ…?
‘ഹാ…’
നീ എന്തേലും പറ.. എനിക്ക് ടെൻഷൻ ആയിട്ട് ഞാൻ സമ്മതം എന്ന രീതിയിൽ മൂളി. അത് കേൾക്കുമ്പോ എങ്കിലും ഇവൾ പോകുമല്ലോ. ആ മൂളലിൽ ആയിരുന്നു എന്റെ ഹ്വസ പ്രണയം ആരംഭിച്ചത്. അതും ഞാൻ ഒട്ടും ആഗ്രഹിക്കാത്ത ഒരു പ്രേമം
ശിവ ചേച്ചിയെയും കല്ലു ചേച്ചിയെയും ഒക്കെ മനസ്സിൽ ആരാധിച്ചു നടന്ന എനിക്ക് അത് പോലൊരു പെണ്ണിനെ ആയിരുന്നു കാമുകി ആയി സങ്കൽപ്പിക്കാൻ ഇഷ്ടം. പക്ഷെ ഞാൻ എന്റെ കൂടെ സൗന്ദര്യത്തെ കുറിച്ച് ചിന്തിച്ചപ്പോ അത് ഒന്നും എനിക്ക് പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ആയി തോന്നി. അനഘയെ പോലെ ഒക്കെ ഉള്ള ഒരു കുട്ടി ആയിരിക്കും എനിക്ക് ചേരുന്നത്. ഞാൻ എന്റെ മനസിനെ അത് പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിച്ചു..
എന്റെ മറുപടി കിട്ടിയപ്പോ അനഘ വളരെ സന്തോഷവതി ആയി തോന്നി. അവൾക്ക് എന്താണോ എന്നോട് വലിയ താല്പര്യം. ക്ലാസ് തുടങ്ങി കുറച്ചു ദിവസങ്ങൾ ആയുള്ളൂ എങ്കിലും ഞാൻ അത്യാവശ്യം നന്നായി പഠിക്കും എന്ന് എല്ലാവർക്കും മനസിലായി. അത് മാത്രമേ എന്നിൽ ഇവിടെ എന്തെങ്കിലും മെച്ചം പറയാൻ ഉള്ളു.. അത് കണ്ടിട്ട് ആകുമോ അനഘയ്ക്ക് എന്നോട് ഇഷ്ടം. ഞാൻ ആലോചിച്ചു.. അത് ഞാൻ അവളോട് തന്നെ ചോദിച്ചു
മറുപടി കൊടുത്തതിന്റെ പിറ്റേന്ന് അവളോട് മിണ്ടാതെ തരമില്ല എന്ന അവസ്‌ഥയിൽ ആയി. അഞ്ജുവും അലനും അതിനുള്ള സാഹചര്യം ഉണ്ടാക്കി തന്നു. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം പറഞ്ഞ ആളുകൾ അല്ലേ. സംസാരിച്ചല്ലേ പറ്റൂ. ഞാൻ ആദ്യം വെറുതെ അവളുടെ വീടിനെ പറ്റി ഒക്കെ തിരക്കി. അവളും തിരിച്ചു അത് പോലെ എന്നോട് ചോദിച്ചു. ഞാൻ പൊന്മലയിലെ എന്റെ കുടുംബത്തെ കുറിച്ച് മാത്രം അവളോട് പറഞ്ഞു. പിന്നെയും എന്തൊക്കെയോ സംസാരിക്കുന്ന ഇടയിൽ ഞാൻ അവളോട് അത് ചോദിച്ചു
‘എന്നെ എന്താ ഇഷ്ടം ആയത്…?
അതറിയാൻ എനിക്കൊരു ജിജ്ഞാസ
‘അതൊന്നും ഇല്ല..’
അവൾ നാണത്തിൽ പറഞ്ഞു
‘പറ..’
ഞാൻ നിർബന്ധിച്ചു
‘അത്.. നന്ദുനെ കാണാൻ നല്ലതാ.. പഠിക്കും.. പിന്നെ.. പിന്നെ പാവം ആണെന്ന് തോന്നി..’
അനഘ പറഞ്ഞു
എന്നെ കാണാൻ കൊള്ളാമോ..? അത് എന്നോട് ആദ്യമായ് ആകും ഒരാൾ അതുമൊരു പെണ്ണ് പറയുന്നത്. അത് കേട്ടപ്പോൾ എനിക്ക് വലിയ അഭിമാനം തോന്നി.
‘എന്നെയോ..?
അനഘ തിരിച്ചു ചോദിച്ചു. അവളെ ഇഷ്ടപ്പെടാൻ കാരണം എന്താണെന്ന്.. വെളുപ്പാൻ കാലത്ത് കമ്പി സ്വപ്നം കണ്ടത് കൊണ്ടുള്ള മൂഡിൽ ഇഷ്ടം ആയത് ആണെന്ന് അവളോട് പറയാൻ പറ്റില്ല. പകരം ഞാനൊരു കള്ളം പറഞ്ഞു

വ്യോമകേശൻ
പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു