എൽ ഡൊറാഡോ – 5 44അടിപൊളി 

എൽ ഡൊറാഡോ 5

El Dorado Part 5 | Author : Sathyaki

[ Previous Part ] [ www.kambi.pw ]


 

ചെമ്പരത്തി കവിളുകൾ തുടുത്തു വന്നത് ഞാൻ ശരിക്കും കണ്ടു.. ആ കവിളിൽ വിരിഞ്ഞ നുണച്ചുഴിയുടെ സൗന്ദര്യത്തിൽ ഞാൻ ആകെ മുങ്ങി വശം കെട്ടു.. ചിരിയോടെ എന്നെ നോക്കി ശിവേച്ചി തെല്ലൊരു സന്ദേഹത്തിൽ തന്നെ ചോദിച്ചു

 

‘സ്വർണ്ണത്തെക്കാളും കാണാൻ കൊള്ളാവുന്നത് ഞാനാന്നോ…?

 

‘അതേല്ലോ…’

ഞാൻ ഒരീണത്തിൽ പറഞ്ഞു

 

‘പോടാ നുണച്ചാ…’

ചേച്ചി കയ്യിൽ ഇരുന്ന ക്യൂട്ടസ് കൊണ്ട് എന്റെ കവിളിൽ ഒരു വര വരച്ചു.. ക്യൂട്ടസ് കൊണ്ട് ആണേലും എന്റെ കവിളും അങ്ങനെ ചുവന്നു..

 

ചേച്ചി നാണിച്ചു ഞാൻ അപ്പോളാണ് കണ്ടത്. പ്രേമം കൊണ്ടൊന്നും അല്ല നാണം വന്നത്. പെട്ടന്ന് ഒരു പുകഴ്ത്തൽ കിട്ടിയപ്പോൾ വന്നതാണ്. എന്നാലും അത് കാണാൻ നല്ല രസം.. തിരികെ നഖങ്ങളിൽ ക്യൂട്ടസ് ഇടുന്നതിൽ ശ്രദ്ധ ചെലുത്തിയ ചേച്ചിയെ ഞാൻ ഇമ വെട്ടാതെ നോക്കി ഇരുന്നു…

 

പിച്ചിക്കാവിലെ അവധിക്കാലത്തെ അവസാന ദിവസങ്ങളിൽ ആയിരുന്നു അപ്പോൾ ഞാൻ. സ്കൂൾ തുറക്കുന്നത് ഒരേ സമയം ഉത്സാഹവും ഭയവും എന്നിൽ ഉണ്ടാക്കി. ഏറെ നാൾ കൂടി പഠിക്കാൻ പോകുന്നതും പുതിയ കൂട്ടുകാരെ പരിചയപ്പെടുന്നതും ഒക്കെ എനിക്ക് ഉണർവ് നൽകിയ ചിന്തകൾ ആയിരുന്നു. പക്ഷെ ഞാൻ പഠിക്കാൻ പോകുന്ന ഇടത്ത് എനിക്ക് കൂട്ടുകാർ ആരുമില്ല, അറിയുന്നവർ ഇല്ല എന്ന് ഓർത്തപ്പോ ഒരു മടുപ്പ്. ഞാൻ പഠിച്ചത് ഒക്കെ എന്റെ നാട്ടിലെ സ്കൂളിൽ ആയിരുന്നു. അവിടെ എല്ലാവരെയും എനിക്ക് അറിയാമായിരുന്നു.. പക്ഷെ ഇവിടെ അതല്ല സ്‌ഥിതി..

 

എന്തായാലും സ്കൂളിൽ പോയെ പറ്റൂ. ഞാൻ മനസിനെ അതിനായ് പാകപ്പെടുത്തി. സ്നേഹ ചേച്ചി സ്കൂളിൽ കൊണ്ട് പൊയ്ക്കൊണ്ടിരുന്ന ബാഗ് അമ്മ സൂക്ഷിച്ചു വച്ചിരുന്നു. അതിന് കേട്പാട് ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് അത് എനിക്ക് കിട്ടി. പുതിയ പാന്റും ഒരെണ്ണം കിട്ടി. അങ്ങനെ പുതിയ സ്‌കൂളിലേക്ക് ആദ്യത്തെ ദിവസം ഞാൻ യാത്രയായി.

 

നടന്നു പോകാവുന്ന ദൂരം ആണ് സ്‌കൂളിലേക്ക്. രേഷ്മയുടെ കൂടെ നടന്നു ഗ്രൗണ്ട് വരെ എത്തിയപ്പോൾ എന്നെ നോക്കി സച്ചു സൈക്കിളിൽ നിൽപ്പുണ്ടായിരുന്നു. പിന്നെ അവന്റെ സൈക്കിളിന്റെ പിന്നിൽ കയറിയാണ് ഞാൻ സ്‌കൂളിലേക്ക് പോയത്. അമ്പലം കഴിഞ്ഞു കവല കഴിഞ്ഞു ഇടത്തോട്ട് കിടക്കുന്ന വഴിയിൽ കൂടി കുറച്ചു കൂടി മുന്നോട്ടു ചെന്നാൽ ഞങ്ങളുടെ സ്കൂൾ ആയി. സ്‌കൂളിന് അടുത്തേക്ക് എത്തുമ്പോ വഴിയിൽ എല്ലാം കുട്ടികളെ കാണാം..

 

സ്കൂൾ വരെ സച്ചു എന്റെ ഒപ്പം ഉണ്ടായിരുന്നു. പക്ഷെ അവൻ എന്റെ ക്ലാസ്സിൽ അല്ല. അവനും രേഷ്മയും ഹ്യുമാനിറ്റീസ് ആണ് കിട്ടിയത്. എനിക്ക് സയൻസും.. ഞാൻ ക്ലാസ്സിലേക്ക് കയറി. അവിടെ ആരെയും എനിക്ക് പരിചയം ഇല്ല.. കുട്ടികൾ പരസ്പരം സംസാരിക്കുകയും വിശേഷം പങ്ക് വയ്ക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. അവരൊക്കെ ഇവിടെ ഉള്ളവർ അല്ലേ. മുമ്പ് ഇതേ സ്കൂളിൽ പഠിച്ചവർ, പരിചയക്കാർ.. എനിക്ക് പക്ഷെ ഇവിടെ പരിചയക്കാർ ആരും ഇല്ലല്ലോ..

 

ക്ലാസ്സിൽ കയറി ഞാൻ ഇരിക്കാൻ ഒരു ബഞ്ച് തപ്പി. ആദ്യത്തെ ബെഞ്ചിൽ എല്ലാം ആൾ ആയി. ഞാൻ പിന്നിലേക്ക് നടന്നു ഒന്ന് രണ്ട് ബെഞ്ച് കഴിഞ്ഞപ്പോ ഒരു ബെഞ്ചിൽ ആൾ ഇല്ല. ഒരു പയ്യനെ ഉള്ളു. ഞാൻ അതിലേക്ക് കയറി ഇരുന്നു. അടുത്ത് ഇരുന്ന വെളുത്ത നിറമുള്ള കണ്ണട വച്ച പയ്യനെ നോക്കി ഞാൻ ഒന്ന് ചിരിച്ചു..

 

‘നന്ദഗോപൻ..’

ഞാൻ എന്നെ പരിചയപ്പെടുത്തി

 

‘ഓഷ്നോ…’

ആ പയ്യൻ വികൃതമായി എന്തോ പറഞ്ഞു. എനിക്ക് ആദ്യം മനസിലായില്ല.. പറഞ്ഞത് തന്നെ അവൻ പിന്നെയും ആവർത്തിച്ചു..

‘ഓഷ്നോ…’

തുപ്പൽ തെറിപ്പിച്ചു അവൻ പറഞ്ഞത് എനിക്ക് ഒടുവിൽ മനസിലായി. റോഷൻ. അതാണ് അവന്റെ പേര്. അവന്റെ പറച്ചിലിൽ നിന്ന് ഒരു കാര്യം കൂടി എനിക്ക് മനസിലായി. ഇവൻ അല്പം ബുദ്ധിമാന്ദ്യം ഉള്ളൊരു ചെക്കനാണ്.. അതാവണം ഇവന്റെ കൂടെ ആരും ബെഞ്ചിൽ ഇരിക്കാഞ്ഞത്. ഞാൻ ആണേൽ വന്നു ഇരുന്നും പോയി..

Updated: September 14, 2025 — 5:30 pm

1 Comment

Add a Comment
  1. വ്യോമകേശൻ
    പ്രേതം ബാധിച്ച ശിവദ നന്ദുവിനെ കുറേനേരം ഉത്തെചിപ്പിക്കുക എങ്കിലും ചെയ്യാനാണമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *