“എല്ലായിടത്തോട്ടും. എങ്ങിട്ടാണോ പോകുന്നത് അങ്ങോട്ടൊക്കെ ഞാനും വരും.”
അവൾ മുഖം ഉയർത്താതെ തന്നെ പറഞ്ഞു. ചിരിച്ചുകൊണ്ട് വാഹിദ് അവളെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. വെളുത്ത നേർത്ത ചുരിദാറിൽ അതിമനോഹരിയായ ഒരു മാലാഖായേ പോലെ അവളിരുന്നു. ചെറിയ ചെമ്പിച്ച തലമുടി കുലകുലയായി താഴേക്ക് നീണ്ടു വിതറിക്കിടക്കുന്നു. അതിനിടയിൽ നിലാവ് പോലെ വെളുത്തു തുടുത്തു അരുണിമ കലർന്ന കവിലുകളോടെ അല്പം നാണവും കുറുമ്പും വാശിയും കലർന്ന സുന്ദരിയായ ഒരു രാജകുമാരിയുടെ മുഖം അവൻ കണ്ടു.
“അതെങ്ങിനെ ശരിയാകും. ഞാനിപ്പോ എങ്ങോട്ട് പോകുന്നുവെന്നു ഇയാൾക്ക് എങ്ങനെ അറിയാൻ കഴിയും? വീട്ടിൽ cctv കണക്റ്റ് ചെയ്യണമായിരിക്കും.”
അവൻ അവളെ കൂടുതൽ ദേഷ്യപ്പെടുത്താൻ ഓരോന്ന് പറഞ്ഞുതുടങ്ങി. അവളുടെ ചുണ്ടിൽ ചെറിയ ചിരി മിന്നിപ്പൊലിഞ്ഞെങ്കിലും പെട്ടന്ന് നിയന്ത്രിച്ചു ഗൗരവം ഭാവിച്ചു. എന്നിട്ടും മുഖം ഉയർത്താതെ അതേപോലെ തന്നെ താഴ്ന്നിരുന്നു. വാഹിദ് ചുറ്റും നോക്കി. അടുത്ത ടേബിളുകളിൽ എല്ലാവരും അവരവരുടെ തിരക്കുകളിലാണ്. സംസാരവും കളിതമാശകളുമായി അവർ അവരുടെ ലോകത്താണ്. അനാമികയുടെയും കുറേ കൂട്ടുകാരികളുടെയും നടുവിൽ സംഗീത ചൂളിയിരിക്കുന്നതും അവൻ കണ്ടു. അവളുടെ കല്യാണമാണ്, എല്ലാവരും വളഞ്ഞിട്ട് തമാശയക്കുന്നുണ്ടാവും. വെങ്കിടി അവന്റെ കൂട്ടുകാരുടെ ഇടയിൽ വളരെ ആഹ്ലാദവാനായി സംസാരിച്ചിരിക്കുന്നു.
“ആഹാ, എന്താ രസം. എല്ലാവരും എന്തൊരു സന്തോഷത്തിലും ആഹ്ലാദതത്തിലും. ഒരാൾ മാത്രം മുഖവും വീർപ്പിച്ചു ചുണ്ടു കൂർപ്പിച്ചു കുത്തിയിരുക്കുന്നു. ഛെ ഛെ, എന്തൊരു മോശം ലോകമാണിത്.”
അവൻ നിരാശ അഭിനയിച്ചുകൊണ്ട്, വല്ലാതെ മോശപ്പെട്ട ലോകത്തിന്റെ ചിന്തയിൽ തലയാട്ടിക്കൊണ്ട് പറഞ്ഞു. അവൾക്ക് പെട്ടന്നൊരു ചിരിപ്പൊട്ടിയെങ്കിലും ചിതറിവീണ ചിരിയെ അവൾ പാതിവഴിക്ക് തടഞ്ഞു നിർത്തി.
“ഓഹ്.. വല്യ കോമഡി. പറയുന്നത് കേട്ടാൽ തോന്നും കേൾക്കുന്നവർ ചിരിച്ചു കുഴയും ന്ന്.പൊട്ടൻ.”
അവൾ പുച്ഛിച്ചു ചിരിച്ചു ചുണ്ടു കോട്ടി. വാഹിദ് അപ്പോഴും ചിരിച്ചു. തന്റെകൂടെയുള്ള സമയങ്ങളെ അവൾ അവളുടേതാക്കി മാറ്റുകയാണ്. ഇടയ്ക്ക് പലപ്പോഴായി കാന്റീനിൽ വച്ച് വാഹിദ് അവളുടെ വെണ്ണക്കൽ മേനിയിൽ കുരുത്തക്കെടുകൾ കാണിക്കുകയും ചെയ്തിരുന്നത്കൊണ്ട് അവൾക്ക് ചെറിയൊരു ആത്മവിശ്വാസവും ധൈര്യവും വന്നിട്ടുണ്ടായിരുന്നു. ബഹുമാനവും ആദരവും ഉള്ളിൽ ഒളിപ്പിച്ചു നിർത്തി, അതിൽ നിന്ന് പുറത്തുചാടി അവളൊരു സ്നേഹത്തിന്റെ സ്വാതന്ത്ര്യം മനസ്സിൽ വിശാലമാക്കി നിർത്തിയിട്ടുണ്ട്. അവിടെ അവൾ വളരെ ആഹ്ലാദവതിയും സ്വതന്ത്ര്യയുമാണ്. തന്റെ ഒരേയൊരു തല്ലും അതുകഴിഞ്ഞുള്ള കുറ്റബോധത്തോടെയുള്ള ചേർത്ത് പിടിക്കലും, അത്ര നാളും അവളുടെ മനസ്സിൽ കൊണ്ടുനടന്നിരുന്ന തന്നോടുള്ള വെറുമൊരു ആകർഷണം വളരെ ഹൃദ്യമായ പ്രണയമായി അവളുടെ ഉള്ളിൽ പടർന്നു വളരുന്നുണ്ട്.
“ഞാൻ അത്ര പൊട്ടാനൊന്നും അല്ല. ആരുകേട്ടാലും ചിരിച്ചു മണ്ണ് തിന്നുപോകുന്ന കോമഡി തന്നാ പറഞ്ഞേ. ഏതെങ്കിലും ജാഡക്കാരിക്ക് ചിരിവന്നില്ലെന്നു
കരുതി അത് കോമഡിയൊന്നും അല്ലാതാവില്ല.”
അവൻ വീണ്ടും അവളെ കളിയാക്കികൊണ്ടിരുന്നു. ജാഡ എന്ന വാക്ക് കേട്ടതും അവൾ മുഖം ഉയർത്തി അവനെയൊന്ന് പേടിപ്പിക്കുന്ന ഭാവത്തിൽ തുറിച്ചു നോക്കി.
“ജാഡ നിങ്ങടെ ആ അവൾ. ഇന്നലെ ഓഫീസിലേക്ക് കയറി ചെന്നില്ലേ. അവിടെയുള്ള മൊതൽ. ഞാനല്ല ജാഡ. എനിക്ക് മനസ്സിലാവുന്നൊക്കെയുണ്ട്. ലോകത്തുള്ള എല്ലാ പെണ്ണിന്റെ ഒപ്പവും..”
അത്ര നേരവും പ്രണയകുറുമ്പു നിറഞ്ഞു തുടുത്തുനിന്നിരുന്ന അവളുടെ ചുവന്ന കവിൾത്തടങ്ങളിൽ പൊടുന്നനെ കാർമേഘം നിറഞ്ഞു വിഷാദമായി മാറി. നക്ഷത്രങ്ങൾ ഒളിഞ്ഞിരുന്ന കണ്ണുകൾ കലങ്ങി ചെറുതായി ഈറനണിഞ്ഞു ചുവന്നു. ഒരു തേങ്ങൽ അവളുടെ തൊണ്ടയിൽ പതുങ്ങി നിന്നു. ആ നിർമ്മാലമായ സൗന്ദര്യത്തെ ദുഃഖം നനഞ്ഞ രൂപത്തിൽ കണ്ടപ്പോൾ വാഹിദിനു വാരിയെടുത്തു ചുംബനങ്ങൾ കൊണ്ട് പൊതിയാൻ തോന്നി. നൂറയെയും തന്നോട് പ്രണയം പറയാൻ അവളുടെ അഭിമാനം സമ്മതിക്കാത്തത് കാരണം അവൾ കാണിച്ചുകൂട്ടിയ ദേഷ്യങ്ങളും തർക്കങ്ങളും പിണക്കങ്ങളും ഓർമ്മവന്നു. സൃഷ്ടിപ്പ് കൊണ്ട് ദൈവം ഏറ്റവും മനോഹരമാക്കിയത് പെണ്ണുങ്ങളെയാണെന്ന് വാഹിദിനു തോന്നി. സ്വഭാവങ്ങളിൽ കുഞ്ഞുങ്ങളെ കുടിയിരുത്തി ശരീരത്തിൽ സ്വർഗീയ സൗന്ദര്യം വാരിപ്പൊതിഞ്ഞു അത്ഭുതമായൊരു ജീവിയെ പടച്ചുവിട്ട കലാകാരനാണ് ദൈവം. ജൂലിയെ ഒന്ന് ആഞ്ഞുപുൽകി കാമത്തോടെ കടിച്ചുവലിക്കാൻ അവന്റെ ഉള്ളം തുടിച്ചു. പ്രണയത്തോടെ നെഞ്ചിലേക്ക് ഞെരിച്ചുപൊതിയാൻ അവൻ ആഗ്രഹിച്ചു.
