❤️ഒരിക്കൽക്കൂടി – 2❤️ 1അടിപൊളി  

നീയിതു കഴിക്ക്. ഗണേഷ്ജീടെ പ്രസാദമാണ്. കുമുദ് മധുരമുള്ള മോദകങ്ങൾ അവൻ്റെ നേർക്കു നീട്ടി.

എബി മുറ്റത്ത് ചാർപ്പായിൽ തലയണകൾ കുന്നുകൂട്ടി ചാരിക്കിടപ്പായിരുന്നു. മൂന്നു ദിവസങ്ങൾ കഴിഞ്ഞിരുന്നു. ക്ഷീണം മെല്ലെയകന്നു. മീൻ എരിവില്ലാതെ കറിവെച്ചതും കിച്ച്ടിയും, സൂപ്പുമെല്ലാം അവളവനെയൂട്ടിയിരുന്നു.

രുചിയുള്ള മോദകങ്ങൾ അവർ രണ്ടുപേരും കഴിച്ചു.. ശ്യാം, നീ മാ പറയണണത് കേക്കണം. തിരിച്ചു നാട്ടിൽപ്പോയി ഒരു കല്ല്യാണവും കഴിച്ച് കുടുംബം പുലർത്തണം.

ഞാനും സ്റ്റെല്ലയും… ഞങ്ങടെ ജീവിതങ്ങളോ ഇങ്ങനെയായി. ഞങ്ങളിങ്ങനെയൊക്കെ കഴിഞ്ഞോളാമെടാ കുട്ടാ.. അവൻ്റെ കുറ്റിത്താടി വളർന്ന ഇത്തിരി ഒട്ടിത്തുടങ്ങിയ കവിളുകളിൽ അവൾ തലോടി.
എബി കുമുദിനെ നോക്കി മന്ദഹസിച്ചു. എൻ്റെ പെണ്ണാണു നീ. ഒപ്പം സ്റ്റെല്ലയും. ഈ ജൻമത്തിലല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിൽ.. ഏതായാലും നിങ്ങളെ ഒരിക്കലും മറക്കാനാവില്ല. എൻ്റെ ജീവിതത്തിൽ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നിങ്ങളുണ്ടാവും. അവനവളെ നെഞ്ചിലേക്കമർത്തി… ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ആലോചിച്ചുറപ്പിച്ചതാണ്. ഇനിയെന്താവുമെന്നു നോക്കാം.

നീ നാട്ടീപ്പോണില്ലെങ്കിൽ എന്താണ് പരിപാടി? കുമുദന്വേഷിച്ചു.

തിരികെ വില്ലയിൽ പോവണം. സ്റ്റെല്ലയെക്കാണണം. നീയും വരണം. അവനവളെ നെഞ്ചിലേക്കമർത്തി.

ഇപ്പോൾ വേണ്ടടാ. നിൻ്റെയാരോഗ്യം കുറച്ചൂടെ മെച്ചമാവാനൊണ്ട്. പനി മാറിയല്ലേ ഒള്ളൂ… പിന്നെ പോവുമ്പം നീയാദ്യം ചെല്ല്. ഞാൻ കുറച്ചു ദിവസം കൂടി കഴിഞ്ഞു വരാം. എല്ലാം ഒരുമിച്ചായാൽ പാവത്തിന് വലിയ ഷോക്കാവും… കുമുദ് അവൻ്റെ നെഞ്ചിൽ മുഖമമർത്തി…

ബൈക്കിലിരുന്നപ്പോൾ തണുത്ത കാറ്റുപൊതിഞ്ഞു… ഇത്തിരി ഉന്മേഷം തോന്നി. പതുക്കെയാണോടിച്ചത്. ഇടയ്ക്കു വന്ന കാറുകൾക്കും റിക്ഷകൾക്കുമൊക്കെ സൈഡുകൊടുത്തു. ഏഴെട്ടു ദിവസമായി വില്ലയിൽ നിന്നും മാറിനിൽക്കുന്നു. തടികൊണ്ടുള്ള കരയുന്ന ഗേറ്റു തുറന്നപ്പോൾ വില്ല വൃത്തിയാക്കാൻ വരുന്ന ആൻ്റിയവനെക്കണ്ട് പകച്ചു.

നീയെവിടെയായിരുന്നു? അവർ ഗേറ്റടച്ചുകൊണ്ടു ചോദിച്ചു. നാട്ടിലായിരുന്നു… അവൻ ചിരിച്ചു…

ഞാനിന്നു വരണോ? ഇന്നലെ ക്ലീൻ ചെയ്തതാണ്…

വേണ്ടാൻ്റീ… അവനൊരു പിടി നോട്ടുകൾ അവരുടെ കയ്യിൽ പിടിപ്പിച്ചു. കിഴവി വിടർന്നു ചിരിച്ചുകൊണ്ടു സ്ഥലം വിട്ടു..

ബൈക്കു സ്റ്റാർട്ടുചെയ്ത് ആൽബിയുടെ വില്ലയിലേക്കോടിച്ചു… അരയാൾപ്പൊക്കത്തിൽ വളർന്നു നിന്ന ചെടികളുടെ മറവു കഴിഞ്ഞപ്പോൾ ഇടതുവശത്തെ വില്ലയുടെ വാതിലാരോ വലിച്ചുതുറന്നു. സ്റ്റെല്ല! തുടുത്തുവരുന്ന മുഖം!

ബൈക്കു നിർത്തിയതും അവളുടെ നീട്ടിയ വിളിയവൻ്റെ കാതിൽ മുഴങ്ങി…

എബീ യൂ കം ഹിയർ!

ഒരളിഞ്ഞ ചിരിയുമായി അവൻ മുന്നോട്ടു നടന്നു. ഓ സ്റ്റെല്ലാ! ഉള്ളിൽ നിന്നുമൊരു പന്തു പാഞ്ഞുവന്നവൻ്റെ മേലേക്കു ചാടി. മത്തായി! ഒരുമിനിറ്റ് മത്തായിയുടെ ആഹ്ളാദവും പരാതികളും സ്വാഗതവുമെല്ലാം കലർന്ന ബഹളത്തിലവൻ മുഴുകി… പിന്നെ മുന്നോട്ടു നടന്നു..സ്റ്റെല്ലയുടെ നേർക്ക് കൈനീട്ടി.

അവളവനെ വലിച്ചകത്തേക്കിട്ടു വാതിലടച്ചു… അവനെ ഭിത്തിയോടു ചേർത്തമർത്തി അവൻ്റെ തോളുകളിൽ കൈകൾ വെച്ചമർത്തി…

നിൻ്റെ മമ്മയ്ക്കെങ്ങിനെയുണ്ട്? സ്വന്തം പ്രശ്നങ്ങൾ ഒരു നിമിഷമുള്ളിലടക്കിയിട്ട് അവൾ ചോദിച്ചു. ആ വലിയ കണ്ണുകൾ വിടർന്നിരുന്നു. കൊഴുത്ത മുലകൾ ഉയർന്നു താഴുന്നുണ്ടായിരുന്നു.
എബി ഒരു ശ്വാസമെടുത്തു… വരുന്നവഴിയ്ക്കാലോചിച്ച് അവനൊരു തീരുമാനത്തിലെത്തിയിരുന്നു… ഇവിടെയിപ്പോൾ സത്യത്തിനെ നേരിട്ടില്ലെങ്കിൽ ഒരിക്കലും ഈ കുരുക്കഴിഞ്ഞില്ലെങ്കിലോ?

സ്റ്റെല്ല… അവനാ കണ്ണുകളിലേക്കു നോക്കി. അമ്മച്ചിക്കൊന്നുമില്ല. ഞാൻ നാട്ടിലേക്കൊന്നും പോയില്ല…

ഹെന്ത്! അവൾ ഞെട്ടിയകന്നു. നീ! അവളവൻ്റെ ചെകിട്ടത്തൊന്നു കൊടുത്തു. കണ്ണിൽക്കൂടെ പൊന്നീച്ച പറക്കുന്നതുപോലെ അവനു തോന്നി… എന്നാലും താടി തഴച്ചുവളർന്നു തുടങ്ങിയ കവിളവൻ തടവിയില്ല. അവളെ സൗമ്യനായി നോക്കി. ഇനിയും തല്ലണോ? അവൻ മന്ദഹസിച്ചു..

Leave a Reply

Your email address will not be published. Required fields are marked *