❤️ഒരിക്കൽക്കൂടി – 2❤️അടിപൊളി  

പോവാം.. കുമുദ് അവന്റെ തോളിൽ തൊട്ടു . ഞാൻ പറയാം. ഇപ്പോൾ വീട്ടിലേക്ക് പോവണ്ട . അവൾ പിന്നെയും മന്ത്രിച്ചു.

ഒരു നിമിഷം. അവൻ ബൈക്കിന്റെ സൈഡിൽ ഒതുക്കിവെച്ച ചെറിയ ബാഗിന്നുള്ളിൽ തപ്പി നോക്കി. ഹാവൂ! മൊബൈല് അവിടെത്തന്നെയുണ്ട്. സീനയുടെ മൂന്നു മിസ്സ് കോളുകൾ . അവൻ തിരിച്ചു വിളിച്ചു.

ഡാ ! നീയെവിടെ? എത്ര നേരമായി ഞാൻ ട്രൈ ചെയ്യുന്നു! അവളുടെ ആശങ്ക കലർന്ന സ്വരം!

സോറി ഡീ ! അമ്മച്ചിയക്ക് സുഖമില്ല. കോളു വന്നു. ഞാൻ എയർപ്പോർട്ടിലാണ്.. ആകെ ടെൻഷനായിരുന്നു. ഫോണിന്റെ ചാർജും തീര്ന്നു. . ഇപ്പഴാ.. എന്തോ അങ്ങനെ പറയാനാണ് തോന്നിയത് !

ഓ! സാരമില്ലടാ. ഒന്നും സംഭവിക്കില്ല. ഷി വിൽ ബി ഓക്കെ . ലവ് യൂ ബേബി . അവൾ പറഞ്ഞു.

ആ ഞാൻ വിടുവാണ്. സ്റ്റെല്ലയോട് മത്തായിയെ ഒന്നു നോക്കാൻ പറ. ലവ് യൂ റ്റൂ ഡീ .. അവൻ ഫോൺ കട്ടു ചെയ്തു.

കുമുദ് പറഞ്ഞ ഊടുവഴികളിലൂടെ എബി മെല്ലെ വണ്ടിയോടിച്ചു. ഷാൾ പുതച്ചിരുന്നതു കൊണ്ട് അധികം തണുത്തില്ല. മേലു വിങ്ങുന്നുണ്ടായിരുന്നെങ്കിലും, പിന്നിൽ നിന്നും അവളുടെ ചൂടുള്ള കെട്ടിപ്പിടിത്തം ആ വേദനയെ ഇത്തിരി മായ്ച്ചു കളഞ്ഞു. ഏതോ ഒരു ഗ്രാമത്തിലെ ഇടവഴിയിലുള്ള ഒരു പറമ്പ് . വലിയൊരു മാവും പിന്നെ തെങ്ങുകളും. ഉള്ളിലേക്കു കേറി ഒരു ചെറിയ ഓടിട്ട വീട്.

വണ്ടി അവൾ പറഞ്ഞപോലെ വീടിന്റെ പിന്നിലേക്ക് കൊണ്ടുപോയി സ്റ്റാന്റിൽ വെച്ചു. പിന്നെ അവളുടെയൊപ്പം അവൻ അകത്തേക്ക് കയറി. പരമ്പുകൾ കൊണ്ട് മറച്ച ഒരു വരാന്തയും പിന്നെ ഉള്ളിലൊരു ചെറിയ ഹാളും വശത്ത് കിടപ്പുമുറിയും. നല്ല വൃത്തിയുളള വീടിനകം.
നീ ഇവിടെ കൊറച്ചു നേരം കിടന്നോളൂ. അവന്റെ കണ്ണുകളിൽ വിരിഞ്ഞ ചോദ്യങ്ങൾ കണ്ടില്ലെന്നു നടിച്ച് കുമുദ് അവനെ കട്ടിലിലേക്ക് നയിച്ചു. മെത്തയിലമർന്നതു മാത്രം! പിന്നെയൊന്നുമവനറിഞ്ഞില്ല.

എണീറ്റപ്പോൾ തുറന്ന ജനാലയിലൂടെ നിലാവിന്റെ ഒരു പൊളി മെത്തയിൽ വീണിരുന്നു. നെഞ്ചിൽക്കിടന്ന ഏലസ്സു തുടിക്കുന്നപോലെ തോന്നി. എണീക്കാൻ ശ്രമിച്ചപ്പോൾ കെട്ടുപിണഞ്ഞു കിടന്ന പേശികൾ വലിഞ്ഞു നൊന്തു. ആഹ്.. അറിയാതെ വിളിച്ചുപോയി.

എന്താ എണീറ്റോ? ഒരു വിളക്കുമായി വന്ന കുമുദ് മന്ദഹസിച്ചു. സ്വർണ്ണനിറമുള്ള വെളിച്ചത്തിൽ അവളുടെ ഐശ്വര്യമുള്ള മുഖം തിളങ്ങി. വർഷങ്ങൾ അവൾക്കധികം മാറ്റം വരുത്തിയിട്ടില്ല എന്നവനറിഞ്ഞു… ഒപ്പം ഉള്ളിലൊരാന്തലും! താനെങ്ങിനെയാണ് ഇതറിഞ്ഞത്!

ഇവിടത്തെ ബിജ്ലി കട്ടുചെയ്തു. കൊറേ കുടിശ്ശികയായി. ഞാൻ തിരികെ വന്നിട്ട് മൂന്നാഴ്ച്ചയേ ആയുള്ളൂ. അവൾ ക്ഷമാപണത്തിൻ്റെ സ്വരത്തിൽ പറഞ്ഞു. വാ നീയെണീക്ക്. വിളക്കു മേശപ്പുറത്തു വെച്ചിട്ട് അവളവനെ താങ്ങി ഉയർത്തി.

അവർ ഹോളിലേക്കു നീങ്ങി. നീയിവിടെ ഇരിക്ക്. ഒരു പഴയ ഡെസ്ക്കിൻ്റെ അരികിലിട്ടിരുന്ന ബെഞ്ചിൽ അവളവനെയിരുത്തി. ഉള്ളിലേക്ക് പോയി ആവി പറക്കുന്ന ഒരു കുഞ്ഞു ചെരുവവുമായി വന്നു.

നീയെണീക്കുന്നതും കാത്ത് ഞാനിതടുപ്പിൽ കേറ്റിയതാണ്. ചൂടുവെള്ളത്തിൽ ഒരു തോർത്തു നനച്ചു പിഴിഞ്ഞിട്ട് അവൻ്റെ ചുമലിലേക്കവളമർത്തി.

ആഹ്! അവനൊന്നു വിളിച്ചുപോയി!

ശ്യാം! എന്താടാ! നിനക്കു പണ്ടേ വേദന സഹിക്കാൻ പറ്റില്ല. അവളൊരു കൊച്ചുപെണ്ണിനെപ്പോലെ കുണുങ്ങിച്ചിരിച്ചു.

നീയെന്താ എന്നെ വിളിച്ചത്! എബിയുടെ സ്വരമുയർന്നുപോയി! അവളൊന്നു പതറി.

എൻ്റെ പൊന്നേ! ഇന്നത്തെ ദിവസം നീയിത്തിരി വിശ്രമിക്ക്. ഞാനെല്ലാം നാളെ പറയാം. അവൾ കുനിഞ്ഞവൻ്റെ നിറുകയിലുമ്മവെച്ചു. മനസ്സില്ലാമനസ്സോടെ.. എന്നാലും അവശത കാരണം ഇത്തിരി സമ്മതത്തോടെ അവൻ അനുവാദം മൂളി. അവളുടെ മുഖം തെളിഞ്ഞു.

അപ്പോഴിന്നു നമ്മൾ പഴയകാര്യങ്ങൾ ഒന്നും പറയുന്നില്ല. ഇത്തിരി നാടൻ വാറ്റുചാരായം എടുക്കട്ടെ? നീ വന്നതും പ്രമാണിച്ച് ഞാൻ ഗ്രാമത്തിൽ നിന്നും വാങ്ങിയതാണ്. മീൻ വാങ്ങിയിട്ടുണ്ട് . നിനക്ക് ഇഷ്ട്ടമല്ലേ ?

ഉം.. അവൻ തലയാട്ടി.

കുമുദിന്റെ പിഴിച്ചിലും പിന്നെ ചൂടുവെള്ളത്തിൽ തുണിമുക്കി അവൾ ദേഹത്തുപറ്റിയ അഴുക്കുകൾ തുടച്ചതും കൂടിക്കഴിഞ്ഞപ്പോൾ പേശികളയഞ്ഞു .. എബി ഒന്നു മൂരി നിവർത്തു .

പിന്നെ അവളോടൊപ്പമിരുന്ന് ചാരായവും ചോറും മീൻ കറിയും തട്ടിയപ്പോൾ പിന്നെയും മയക്കം അവനെ പിടികൂടി. എന്നാലും അവൾ പറഞ്ഞ അവളുടെ ഇപ്പോഴത്തെ ചില കാര്യങ്ങൾ അയവിറക്കിക്കൊണ്ടാണ് കിടന്നത്.
ഞാനീ നാട്ടിലേക്ക് വന്നിട്ട് ഇരുപത്തിയഞ്ച് വർഷങ്ങളായി… മഹാരാഷ്ട്രയിലായിരുന്നു… പൂന, സത്താറ, ഔറംഗബാദ്, നാസിക്… പിതാജി ഗോവ വിട്ടതീപ്പിന്നെ കൃഷിപ്പണി നിർത്തി തുണിക്കച്ചവടമായി.

മലർന്നു കിടന്ന അവൻ്റെ നെറ്റിയിലും മുടിയിഴകളിലും അവളുടെ വിരലുകളോടിനടന്നു. അവൻ്റെ വശത്ത് മെത്തയിലിരുന്ന അവളുടെ കൊഴുത്തുരുണ്ട കുണ്ടി അവൻ്റെ തുടയിലമർന്നിരുന്നു. മേശപ്പുറത്തു വെച്ചിരുന്ന വിളക്കിൻ്റെ വെളിച്ചത്തിൽ അവളുടെ പാതിമുഖം തിളങ്ങി… ഒരു വശത്തു നിഴൽ…. രാപകൽ പോലെ? അതോ ഭൂതവും വർത്തമാനവുമോ? ആ അവസ്ഥയിലും എബിയിലെ എഴുത്തുകാരനാണുണർന്നത്…

എത്ര വയസ്സുള്ളപ്പോഴാണ് നീയിവിടം വിട്ടത്? എന്തിനാണ്? പഴയതൊന്നും ചോദിക്കില്ലെന്നു പറഞ്ഞിട്ടും ആകാംക്ഷ അടക്കാൻ കഴിഞ്ഞില്ല…

അവൾ മന്ദഹസിച്ചു. അപ്പോൾ സൗന്ദര്യം ഇരട്ടിച്ചപോലെ! നീയങ്ങോട്ടു നീങ്ങിക്കിടന്നേ… അവൻ വിളക്കിൻ്റെ തിരിതാഴ്ത്തി വശം തിരിഞ്ഞപ്പോൾ അവൾ പിന്നിലമർന്നു. അവളുടെ മുഴുത്ത മുലകൾ അവൻ്റെ പുറത്തുരുമ്മി… അവൻ്റെ ഉറച്ച കുണ്ടികളെ അവളുടെ ചൂടുള്ള തുടയിടുക്ക് പൊതിഞ്ഞു… അവളുടെ ചുണ്ടുകൾ അവൻ്റെ കഴുത്തിലമർന്നു..

അന്നു പത്തൊൻപതു വയസ്സേ നിന്റെ കുമുദിന്… അവളുടെ സ്വരമിടറി… ഞാൻ.. എനിക്ക് പോവേണ്ടി വന്നെടാ… അവൻ്റെ പിന്നിൽ അവളുടെ ചൂടുള്ള കണ്ണുനീർ പടർന്നു… പിന്നെയൊന്നും മിണ്ടിയില്ല. അവളുടെ കയ്യവനെ പിന്നിൽ നിന്നും ചുറ്റിവരിഞ്ഞമർത്തി… ഹൃദയമിടിപ്പുകളുടെ താളവും കേട്ട് അവർ മെല്ലെ ഉറക്കത്തിന്റെ ആഴങ്ങളിലേക്കു താഴ്ന്നു…

എബി ദിവസങ്ങൾക്കു ശേഷം സ്വപ്നങ്ങളില്ലാതിരുന്ന നിദ്രയിൽ നിന്നുമുണർന്നു. തുറന്നിട്ട ജനാലയിലൂടെ ദൂരെയാരോ ഓലക്കീറു കത്തിക്കുന്ന മണവും ഉദയത്തിനു തൊട്ടു മുൻപുള്ള നേരിയ വെട്ടവും അരിച്ചുവന്നു.

ഇപ്പോൾ തിരിഞ്ഞു കിടക്കുന്ന കുമുദിനെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്! അവളുടെ കൊഴുത്ത കുണ്ടിക്കുടങ്ങളുടെ പിളർപ്പിലേക്ക് മുഴുത്തുവരുന്ന കുണ്ണയമർത്തിക്കിടപ്പാണ്.

ശ്യാം.. അവൾ മുഖം തിരിച്ചവൻ്റെ വരണ്ട ചുണ്ടുകളിലമർത്തി. ഞാനെണീക്കുവാടാ…

എബി പിന്നെയും ചുരുണ്ടുകൂടി ഉറങ്ങി..

വാ പൊന്നേ! അവളവനെ കുലുക്കിയുണർത്തി….ആ…എന്താടീ! അവനിരുന്നു ചിണുങ്ങി…

പണ്ടേ നീ മടിയനാണ്. എണീക്കടാ… നീ വന്നേ..

Leave a Reply

Your email address will not be published. Required fields are marked *