❤️ഒരിക്കൽക്കൂടി – 2❤️ 1അടിപൊളി  

മനോഹരം. എബി പറഞ്ഞു. ഈ ബോട്ടുകൾ? അവൻ വിരലു ചൂണ്ടി.

പാർട്ട്ണറുടെയാണ്. ബിസിനസ്സിന് ദുബായിൽ പോയിരിക്കുന്നു… നമുക്കൊരു ബോട്ട് ട്രിപ്പായാലോ?

ഞാൻ റെഡി. എബിയെണീറ്റു.

ശാന്തമായ കടൽപ്പരപ്പിൽ ബോട്ടു മെല്ലെ നീങ്ങി… എബിയും ഫ്രെഡ്ഢിയും ഈരണ്ടു ടെക്കീല കൂടി അകത്താക്കി… എബി ചാഞ്ഞിരുന്നു… വെളുത്ത മേഘങ്ങൾക്കു പിന്നിൽ മറഞ്ഞ സൂര്യൻ.. ഇപ്പോൾ ചൂടില്ല. തണുത്ത കടൽക്കാറ്റവനെ പൊതിഞ്ഞു… കണ്ണുകളടഞ്ഞു പോവുകയാണ്…

ആരാണ് നീ? മൂർച്ചയുള്ള പരുത്ത സ്വരം. എബി കണ്ണുകൾ തുറന്നു.

ഫ്രെഡ്ഡി! തൊട്ടുമുന്നിൽ നിൽക്കുന്നു. അവൻ്റെ കണ്ണുകൾ ഇപ്പോൾ ചിരിക്കുന്നില്ല.

എബി എണീക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല.. കൈകളുയർത്താൻ പണിപ്പെട്ടു… ഇത്തിരി ഉയർത്തി…. ആകപ്പാടെ ഒരു മന്ദത… അവൻ ചുറ്റിലും നോക്കി… നടുക്കടലിലാണ്… തീരം കാണാനില്ല.

ഫ്രെഡ്ഡീ! അവൻ വിളിച്ചു. ഞാനെബിയാണ്!

എബി! ഫ്രെഡ്ഡിയുടെ ശബ്ദത്തിൽ പുച്ഛം കലർന്നു. അവൻ്റെ പുറം കൈ എബിയുടെ മുഖത്തു പതിച്ചു.. അയ്യോ! ശരിക്കും നൊന്തു…

ഫ്രെഡ്ഡി കുനിഞ്ഞ് എബിയുടെ കഴുത്തിലെ ജപമാല ഉയർത്തി. അതിൽ കൊരുത്ത ഏലസ്സിൽ നോക്കി.

ആ തന്തയില്ലാത്തവൻ്റെ ഏലസ്സ് നിൻ്റെ കയ്യിലെങ്ങിനെ വന്നു?

അതമ്മച്ചി… എബി പറഞ്ഞുതുടങ്ങി.. ഫ്രെഡ്ഡി വീണ്ടും കൈ ഉയർത്തി…

ഇവിടെ നിന്നും കിട്ടിയതാണ്! അവൻ പെട്ടെന്നു സത്യം പറഞ്ഞു…

ആരു തന്നു?

കുമുദ്! എബിയുടെ നാവിൽ നിന്നും ആ പേരു വീണപ്പോൾ തടിയനൊന്നു ഞെട്ടി.

നീയെങ്ങനെ അന്നാ ഷെഡ്ഡിൽ നിന്നും രക്ഷപ്പെട്ടു?

ഇത്തവണ എബിയാണ് ഞെട്ടിയത്! അപ്പോൾ നീയാണ് നൊറീൻ്റെ സഹായി.. അവൻ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു..

സഹായിയോ! തടിയനുറക്കെച്ചിരിച്ചു… വീ വേർ ലവേർസ് ആസ്സ്ഹോൾ! അവൻ്റെ മുഖമിരുണ്ടു… അവളെൻ്റെയെല്ലാമായിരുന്നു! എബി പിന്നെയും ഞെട്ടി.

ഞാനാണ് നിന്നെ ഇടിച്ചു താഴെയിട്ട് ഷെഡ്ഡിൽ കെട്ടിയിട്ടത്. വേറൊരാവശ്യമുണ്ടായിരുന്നു…അതാണ് പോയത്. അല്ലെങ്കിൽ നിൻ്റെ കഥ അന്നേ തീർന്നേനേ!

തടിയൻ്റെ കൈകൾ എബിയെ കുത്തിനുപിടിച്ചു പൊക്കി. യൂ മലയാളി ബാസ്റ്റേർഡ്! ഞങ്ങളാരാണെന്ന് നിനക്കറിയാമോടാ! വീണ്ടുമവൻ എബിയുടെ കരണത്തടിച്ചു. കണ്ണിലൂടെ പൊന്നീച്ച പറന്നു… ഈ ദേഹത്തൂടൊഴുകുന്നത് പോർച്ചുഗീസ് രക്തമാണെടാ നായേ! നിനക്ക് സീനയെ വേണമല്ലേ! നടക്കില്ലെടാ!
നീയാണോ ശ്യാമിനെ? എബിയുടെ സ്വരം വിറച്ചിരുന്നു…

അതേടാ കുണ്ണേ! തടിയൻ്റെ സ്വരത്തിൻ്റെ മൂർച്ച കൂടി. അവനെൻ്റെ പെങ്ങളെ വേണം പോലും! ഇന്ത്യൻ നായ! അവൻ്റെ തല ഞാൻ വെട്ടി… ഇതേ പോലെ… ബോട്ടിൽ കയറ്റി… ഡ്രഗ്ഗു ചേർത്ത മദ്യം വിളമ്പി… ഹഹഹഹ… അവൻ വിചാരിച്ചു എൻ്റെ പെങ്ങളെ അവനൂക്കുന്നത് ഞാനങ്ങു ക്ഷമിച്ചെന്ന്…

അതും നൊറീൻ പറഞ്ഞിട്ടാണോ? എബിയുടെ ബോധം മെല്ലെ മാഞ്ഞുതുടങ്ങിയിരുന്നു…

എൻ്റെ നൊറീൻ! അവളെൻ്റെ ജീവനായിരുന്നു… നീ ഈ ലോകം വിടുന്നേനു മുന്നേ ഒന്നൂടെയറിഞ്ഞോ… പാവം സ്റ്റെല്ല! അവളുടെ ജീവിതം നശിപ്പിക്കണമെന്ന് ഞങ്ങൾക്കില്ലായിരുന്നു… ഫ്രെഡ്ഡി മുഖം എബിയോടടുപ്പിച്ചു… ടീനയെ ഇല്ലാതാക്കിയതും ഞങ്ങളാണ്. അവളു ഞങ്ങളെ …നൊറീനെ എൻ്റെയൊപ്പം കണ്ടത് സ്റ്റെല്ലയോടു പറയരുതെന്ന് ഞങ്ങൾ കെഞ്ചിയതാണ്… ഹും! അവൾക്കും അവടെ മമ്മേടെ കടുംപിടിത്തമാണ്. ഞാനവളെയങ്ങ്… അവൻ പൈശാചികമായി ചിരിച്ചു…

ഇനി നീ ബാക്കിയാണ്… നീ എന്തിനിവിടെ വന്നു എന്നെനിക്കറിയില്ല.. എന്നാൽ ഒന്നെനിക്കറിയാം… നീയിവിടം വിട്ടു പോവില്ല… അവൻ്റെ കൈകൾ തളരുന്ന എബിയുടെ കക്ഷങ്ങളിൽ കടന്നവനെ ഉയർത്തി…നീ എൻ്റൊപ്പം വന്നത് ആർക്കുമറിഞ്ഞൂടാ… നീന്താൻ പോയി കടലെടുത്ത ഒരു ജീവൻ കൂടി! ഹഹഹഹ!

ഹഹഹഹ… എബിയുടെ തൊണ്ടയിൽ നിന്നും പരുത്ത സ്വരത്തിൽ പൊട്ടിച്ചിരി ഉയർന്നു… ഫ്രെഡ്ഡിയുടെ ചിരിയെക്കാളും ഉച്ചത്തിൽ!

തടിയൻ ഞെട്ടിത്തരിച്ചു… അനായാസമായി എബിയവൻ്റെ കൈകൾ പിടിച്ചു മാറ്റി… എബി തടിയൻ്റെ നേർക്കു തിരിഞ്ഞു…

ബേൻഛോദ്! പരുത്ത സ്വരം വീണ്ടും. ഞാനീ നിമിഷത്തിനു വേണ്ടി എത്രനാളായി കാത്തിരിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *