എബി അവൾ നീട്ടിയ ഒരു പൈജാമ ധരിച്ചു. പിന്നെ രാവിലെ ഗ്രാമത്തിൽ നിന്നും വാങ്ങിയ ഗോവൻ റൊട്ടിയും, എരിവുള്ള പട്ടാണിക്കറിയും, പിന്നെയവളുണ്ടാക്കിയ ചൂടുള്ള ചായയും കുടിച്ചിട്ട് അവൻ വരാന്തയിലിട്ടിരുന്ന വലിയ ചൂരൽ വരിഞ്ഞ ചാരുകസേരയിൽ കിടന്നു… ക്ഷീണം തോന്നി. അവൾ വീട്ടിലുടുക്കുന്ന ഒരു പഴയ പിഞ്ഞിത്തുടങ്ങിയ സാരിയുമുടുത്ത് വരാന്തയുടെ അരമതിലിൽ അവൻ്റെയരികിൽ വന്നിരുന്നു. ഭംഗിയുള്ള ആ മുഖത്തുനിന്നും അവനു കണ്ണെടുക്കാനായില്ല… അവൻ്റെ ചുഴിഞ്ഞുനോട്ടം കാരണം അവളുടെ മുഖമിത്തിരി തുടുത്തു…
ഇങ്ങനെ നോക്കിത്തിന്നാതെ ഈ പാൻ കഴിക്ക്.. അവൾ മുറുക്കാൻ നീട്ടി… നിൻ്റെയിഷ്ട്ടത്തിന് അരിഞ്ഞ കച്ചാപക്കാ പാക്കും, കൽക്കത്ത വെറ്റിലയും ചാർസൗബീസിൻ്റെ തമ്പാക്കുമാണ്..
അറിയാതെ അവനതു വാങ്ങി ഒന്നു ചവച്ചു.. ഓഹ്.. നാഡികളിലെവിടെയോ മയങ്ങിക്കിടന്നിരുന്ന അനുഭൂതി മെല്ലെയുണരുന്നു.. പുകയിലയുടെ നേർത്ത ലഹരി.. ആകെയൊന്നുഷാറായി. വായിൽ മുറുക്കി വെള്ളം നിറഞ്ഞപ്പോൾ അവളൊരു കോളാമ്പി നീട്ടി. കാര്യമായി തുപ്പി. പിന്നെയവളുടെ നേർക്ക് തിരിഞ്ഞിരുന്നു. ആ കണ്ണുകളിൽ താനെന്താണ് കാണുന്നത്?
കുമുദ് എബിയുടെ കയ്യെടുത്തു മടിയിൽ വെച്ചു തലോടി. അവൻ്റെ കണ്ണുകളിൽ വിരിയുന്ന ചോദ്യങ്ങൾ. ഇത്രയും നേരം ക്ഷമയോടെ കാത്തിരുന്ന അവനോടുള്ള ഇഷ്ടം പിന്നെയും കൂടിയതു പോലെ തോന്നി..
എൻ്റെ കുട്ടനെന്താണറിയണ്ടത്? അറിയാവുന്നതെല്ലാം ഞാൻ പറയാം… അവൾ ആ കയ്പത്തി കവിളിനോടു ചേർത്തുകൊണ്ടു ചോദിച്ചു.
ആദ്യം… നീയെങ്ങിനെയാണ് ആ ഷെഡ്ഢിൽ വന്നത്? ആ സ്ത്രീ ആരായിരുന്നു? എബിയുടെ മനസ്സിൽ ഏറ്റവുമെരിഞ്ഞുനിന്ന ചോദ്യം. ഇന്നലത്തെ ക്ഷീണവും, നൊമ്പരവും കാരണം അവനതങ്ങു മനപ്പൂർവ്വം മാറ്റിവെച്ചതായിരുന്നു.
കുമുദ് ഒന്നു നിശ്വസിച്ചു. അവൾ ബ്ലൗസിന്റെ ഉള്ളിൽ നിന്നും ഒരു സ്വർണ്ണത്തിന്റെ ചെയിൻ വലിച്ചെടുത്തു. അതിൻ്റെയറ്റത്ത് ഒരേലസ്സു തൂങ്ങിക്കിടന്നു.. അവൻ പെട്ടെന്നു നെഞ്ചിലേക്ക് നോക്കി. ഓഹ്! അവൻ്റെ നെഞ്ചിൽ കിടക്കുന്ന പതക്കത്തിൻ്റെ അതേ കോപ്പി! മെല്ലെയൊരു തെന്നലവനെ തഴുകിക്കൊണ്ടു കടന്നുപോയി.
നോക്കൂ! അവളാ പതക്കത്തിലൊന്നമർത്തി. രണ്ടായി പൊളിഞ്ഞ പാതിയിൽ കൊത്തിയ പേരവനെക്കാട്ടി. ശ്യാം!
ശ്യാം രണ്ടാമത് വരാണസിയിൽ നിന്നു വന്നപ്പോൾ രണ്ടേലസ്സുകൾ കൊണ്ടുവന്നിരുന്നു. അവിടെയേതോ അമ്പലത്തിൽ പൂജിച്ചതാണ്. നീ കണ്ടുകാണുമല്ലോ… ഒന്നിലെൻ്റെ പേരും മറ്റതില്…. അവളുടെ സ്വരം നേർത്തു…
ഞാൻ ശ്യാമ…. അവനെന്തോ പറയാനാഞ്ഞു. അവളവൻ്റെ വായ പൊത്തി. നീ സത്യത്തിനു നേരേ കണ്ണടയ്ക്കരുത്. നിനക്ക് ഞാൻ പറയണതു കേൾക്കണ്ടേടാ?
അവൻ്റെ നാവിറങ്ങി. തലയാട്ടി സമ്മതമറിയിച്ചു.
അന്നു രാവിലെ എൻ്റെ മുലകൾ പൊള്ളുന്നതറിഞ്ഞാണ് ഞാനെണീറ്റത്. ഈ ഏലസ്സിൻ്റെ ചൂടായിരുന്നു…ഹൃദയം ശക്തമായി ഇടിച്ചു… എൻ്റെ ജീവന്… നിനക്ക്… എന്തോ പറ്റിയെന്ന തോന്നൽ… അവൾ മുന്നോട്ടാഞ്ഞ് അവനെ ആർത്തിയോടെ ഉമ്മവെച്ചു. എബിയ്ക്കു തല കറങ്ങുന്നപോലെ തോന്നി. പിന്നെയും കശുമാവിൻ തോട്ടത്തിന്റെ ഗന്ധം…. കിളുന്തു പെണ്ണിൻ്റെ മധുരം…അവൻ ഒന്നു തലകുടഞ്ഞു..
പിന്നെയെനിക്കറിഞ്ഞൂടാ… എന്തൊക്കെയോ വലിച്ചുവാരിയുടുത്ത് ഒറ്റയോട്ടമായിരുന്നു. ഏതൊക്കെയോ വഴികളിലൂടെ… ഒരു ഭ്രാന്തിയെപ്പോലെ.. പരിസരബോധമൊന്നും ഇല്ലായിരുന്നു. പിന്നെ അലഞ്ഞുതിരിഞ്ഞ് വഴിതെറ്റിയിട്ടും ഒരു മൃഗത്തിൻ്റെ ദിശാബോധം.. എന്നെയാ പഴയ കശുമാവിൻതോട്ടത്തിൽ കൊണ്ടു ചെന്നുചേർത്തു..
അവളൊന്നു നിർത്തി. മിഴികൾ ദൂരെയെവിടെയോ…
നിനക്കാ തോട്ടം നേരത്തേ അറിയാമായിരുന്നോ? ആ ഇടവേളയിൽ എബി ചോദിച്ചു.
ഉം… അവൾ തലയാട്ടി… പണ്ട്… അവസാനം ഞാനവിടെ..അവളുടെ കണ്ണുകൾ നനഞ്ഞു..
എന്നിട്ട്? അവളുടെ മൂഡു മാറ്റാൻ എബി ആ കൈകളുയർത്തി കൈവെള്ളകളിൽ മൃദുവായി ഉമ്മവെച്ചു.
എൻ്റെ മുന്നാ… അവളുടെ സ്വരത്തിൽ ഏതോ വികാരങ്ങളലയടിച്ചു. അന്നെനിക്ക് പതിനെട്ട് പത്തൊമ്പത് വയസ്സാണ്… അന്ന്… ആ മുഖത്തൊരു പുഞ്ചിരി വിടർന്നു… പതിയെ അവളുടെ മുഖമിരുണ്ടു…
