നാമം ഇല്ലാത്തവൾ – 2

” ഏയ്യ് എനിക്കോ…. നെവർ ഐ സ്റ്റിൽ സിംഗിൾ ”

എന്നും ഒരു ചിരിയോടെ പറഞ്ഞ് തീരലും അഞ്ചുനേ നോക്കിയ ഞാൻ കാണുന്നത് പുറകിലേക്ക് നോക്കി പെട്ടെല്ലോ ഈശ്വര എന്നാ മുഖത്തോടെ നിൽക്കുന്ന അഞ്ജുവിനെയാണ്

അമ്മേ…. ആമി

” ഹാ ചേച്ചി ഇവിടെ ഉണ്ടായിരുന്നോ… ഇവര് പറഞ്ഞ് കല്യാണം കഴിഞ്ഞു ഇങ്ങോട്ടേക്ക് വന്നില്ലെന്ന്.. ”

അഹ് തൃപ്തി ആയി ഇവൾക്ക് കാര്യം തിരക്കിയാൽ പോരെ അത് എന്തിനാ ഞങ്ങളുടെ തലേൽ ഇടുന്നെ , ഞാൻ അഞ്ചുനേ നോക്കി പെട്ടല്ലോ എന്ന് കണ്ണുകൊണ്ട് കാണിച്ചു അവിടേം ഇതേ അവസ്ഥ

” ആര് ഇവര് പറഞ്ഞോ നിങ്ങളോട്…. വേറെ എന്താ പറഞ്ഞെ “
ഇപ്പോ പോയ അടുത്ത ബസിനു വീട് പിടിക്കാം ഇല്ലേൽ നേരെ പരലോകത്തേക്ക് ടിക്കറ്റ് ഇവളെടുത്തു തരും

” ചേച്ചിക്ക്‌ കല്യാണം കഴിഞ്ഞു പോയപ്പോ ഭയങ്കര മാറ്റവാണെന്നു പിന്നെ പിന്നെ അഹ് ഈ ചേട്ടൻ നിങ്ങളുടെ കസിൻ ആണെന്നും സിംഗിൾ ആണെന്നും ഒക്കെ അല്ലേട്ടാ… ”

ഒക്കെ ബൈ………!! അവസാനം പറഞ്ഞപ്പോ എന്നെ നോക്കി അവൾ ഒരു കള്ളച്ചിരി ചിരിച്ചു അത് കണ്ടപ്പോ ഇപ്പൊ കാലൻ വിളിച്ചാൽ പൊത്തിനുള്ള പോച്ചയും പറിച്ചുകൊടുത്തു മൂപരുടെ കൂടെ പോകാം എന്നൊരു പ്ലാനിൽ ആയിരുന്നു ആ സമയം ഞാൻ,

അവളുടെ ചിരിയുടെ അർത്ഥം മനസിലായ ആമി എന്നെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് അഞ്ചുനേ പിടിച്ചു മുന്നിൽ നിർത്തി

” ഇത് നിന്റെ ആരാ….? ”

എന്നെ ചൂണ്ടി കാണിച്ചു ആമി അത് ചോദിച്ചപ്പോ അഞ്ചു നിന്ന് വിയർത്തു

” ചോദിച്ചത് കെട്ടില്ലെടി ആരാണെന്ന് ”

അവിടെ നിന്ന എല്ലാരും ഒന്ന് ഞെട്ടി എന്തിന് ഞാൻ വരെ ഇവൾക്ക് ഇങ്ങനേം ഒരു മുഖം ഉണ്ടായിരുന്നോ..ഈശ്വര മൂർഖനെയാണല്ലോ ചവിട്ടിയത്

” ഏട്ടൻ ”

” മ് ”

” ഇങ്ങേര് എന്റെ ആരാ…? ”

അടുത്ത ചോദ്യം..,ചോദ്യങ്ങൾക്ക് മേലെ ചോദ്യം ഇവളാര് ജോൺ ബ്രിട്ടസോ..

” ചേച്ചിടെ ഭർത്താവ് ”

തലകുനിച്ചു നിന്ന് എല്ലാരേം പാളി നോക്കി അത് പറഞ്ഞപ്പോ എല്ലാരും ഒന്ന് ഞെട്ടി പിന്നെ അത് ഒരുമാതിരി കളിയാക്കൽ ആയി. നാണമുണ്ടൂടാ മൈരേ എന്നൊരു ഭാവം.എന്നാൽ അതിൽ ഒരു മുഖത്ത് വിഷമം ഞാൻ കണ്ട് പക്ഷെ സന്ദർഫം ശെരിയല്ലാത്തത് കൊണ്ടും എന്റെ പെമ്പറന്നോതിയുടെ മൂഡ് ശെരിയല്ലാത്തതു കൊണ്ടും ഞാൻ ഒന്നും മിണ്ടില്ല..

എന്നാൽ ആ മുഖഭാവം കാണേണ്ടവർ കണ്ടെന്നു എന്നെ നോക്കുന്ന നോട്ടത്തിൽ നിന്നെനിക്കു മനസിലായി..

” നിങ്ങള് എന്നാ ചെല്ല് എനിക്ക് കുറച്ച് പണിയുണ്ട്… രണ്ടാളും അകത്തേക്ക് വട്ടോ… “
അതിൽ ഒരു ഭീഷണി ഇല്ലേ. ദൈവമേ ഇന്നങ്ങോട്ട് എല്ലാം മിന്നിച്ചു തൊടങ്ങിയെ ഉള്ളു അതിന് മുന്നെ ഷട്ടർ ഇടുവോ…

അവളുടെ വാക്ക് കേട്ട് തിരിച്ചു നടന്ന കുട്ടത്തിൽ രണ്ട് കണ്ണുകൾ എന്നെ ഒന്ന് നോക്കി ഞാൻ ഒരു അളിഞ്ഞ ചിരി കൊടുത്തു അതും ഒന്ന് ചിരിച്ചു

” കണ്ട പെണ്ണുങ്ങളെ നോക്കി നില്കാതെ കേറി പോ മനുഷ്യാ… ”

എന്റെയും അവളുടെയും നോട്ടം കണ്ടപ്പോ പെണ്ണിന് വലിഞ്ഞു കേറി

” ഞാൻ വരുല്ല.. ”

ഞാൻ വെളിയിൽ നിന്നുകൊണ്ട് തന്നെ കുറച്ച് ചിണുങ്ങി

” കേറുന്നതാ നിങ്ങൾക് നല്ലേ ഇല്ലേൽഞാൻ വടി എടുക്കും ”

അടുത്തുള്ള മുല്ലയുടെ ചെടികരികിലേക്ക് ചെന്നു ഒരു കമ്പോടിച്ചു ഇല കളഞ്ഞു എന്റെ നേരെ നിൽക്കുന്ന പെണ്ണിനെ ഞാൻ ഒന്ന് നോക്കി അഞ്ചു അവളുടെ പുറകിൽ നിന്ന് വാ പൊത്തി ചൊരിക്കുന്നുണ്ട് എന്നെ ഈ അവസ്ഥയിൽ അക്കിട്ട് ചിരിക്കുന്നത് കണ്ടില്ലേ കുട്ടിപിശാശ്

ഇനിയിവൾ എല്ലാരുടേം മുന്നിലിട്ട് തല്ലുവോ.. ഈശ്വര എന്റെ ഫോളോവെർസ് കണ്ടാൽ എന്റെ സ്ഥിതി എന്തായിരിക്കും

” നി വടി കള എന്നാ ഞാൻ വരാം… ”

ഞാൻ ഒന്ന് ചുറ്റും നോക്കി ആളുകൾ കുറച്ചുപേർ നോക്കുണ്ട് അതോടെ അകത്തേക്ക് കേറി കിട്ടാനുള്ളത് വാങ്ങിക്കം എന്ന് ഞാനും കരുതി വെറുതെ എന്തിനാ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണേ

” അത് വേണ്ട നിങ്ങള് കേറ് എന്നിട്ട് ഞാൻ വടി കളയാം.. ”

” ആമി ആളുകൾ എല്ലാം നോക്കുന്നുണ്ട്.. ഞാൻ നിന്റെ ഭർത്താവാണ് അത് നി മറക്കരുത്.. പ്ലീസ് ഞാൻ വരാം അടിക്കരുത്. വടികളയെടി ”

ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു മുന്നോട്ട് നടന്നതെ

” എടി നീ ഇതെന്തോന്നാ കാണിക്കുന്നേ.. ചെറുക്കനെ അകത്തേക്ക് കേറ്റാൻ ”

പുറകിൽ നിന്ന് അമ്മ ചിരിയോടെ അവളുടെ കൈയിൽ നിന്ന് വടി വാങ്ങാൻ നോക്കി പറഞ്ഞു
” ശെരി ഞാൻ തല്ലില്ല കേറി വരാൻ പറ… ”

എന്നും പറഞ്ഞു അവൾ തിരിഞ്ഞു നിന്ന്, അമ്മ എന്നോട് കേറിക്കോ എന്ന് ആഗ്യo കാട്ടിയപ്പോ ഞാൻ ഉളിലേക്ക് ഓടി, അവളുടെ അടുത്തെത്തിയതും

ആഹ്ഹ് …. ഒറ്റയടി ചന്തിക്കെട്ട് ചന്തിയും തിരുമ്മി ഒറ്റ ഓട്ടം അത് കണ്ട് എല്ലാരും ഒന്ന് ചിരിച്ചു പിന്നെ വെളിയിൽ അഞ്ചുന്റെ നേരെ എന്തൊക്കയോ പറയുന്ന കേട്ട്,, ആ യുദ്ധവും കഴിഞ്ഞു അകത്തേക്ക് കേറിയാതെ

” ശ്രീങ്കരിക്കാൻ പോയിരിക്കുന്നു..അല്ലേലും എന്നെ കെട്ടിയത് ഇഷ്ടണ്ടായിട്ടൊന്നും അല്ലലോ.. നമ്മള് പാവപെട്ടവരല്ലേ നാളെ എന്നെ ഇട്ടേച്ചു പോകാതില്ലെന്ന് ആര് കണ്ടു .. ”

പെണ്ണ് കലിച്ചുതുള്ളി നിൽകുവാ ലാസ്റ്റ് പറഞ്ഞത് എനിക്ക് നന്നായി തന്നെ കൊണ്ട്

” ഇനി ഇത്പോലെ എന്തേലും നിന്റെ വായിൽ നിന്ന് വന്നാ പിന്നെ പറയാൻ നി ഉണ്ടാവില്ല… ”

എന്റെ ഇതുവരെ കാണാത്ത ഭാവം കണ്ട് പേടിച്ച പെണ്ണ് ഓടി എന്നെ കെട്ടിപിടിച്ചു ഞാൻ തിരിച്ചു പിടിക്കാനോ സമാധാനിപ്പിക്കാനോ ശ്രമിച്ചില്ല

” എനിക്ക്.. നിക്ക് പേടിയാ എന്നെ ഇട്ടിട്ട് പോവോന്നു, എന്റയാ ആർക്കും കൊടുക്കൂല ഞാൻ.. ”

ബോധം ഇല്ലാതെ പുലമ്പുന്ന അവളെ ചേർത്ത് പിടിക്കാനേ ആയുള്ളൂ എനിക്ക്, ഞാൻ അവളെ ഉപേക്ഷിച്ചു വേറെ പോകുമോ എന്നുള്ള പേടിയാണ് പാവത്തിന്

” ഞാൻ നിന്നെ വിട്ട് പോകണം എങ്കിൽ എന്റെ ജീവന്റെ തുടിപ്പ് നിലയ്ക്കണം, അങ്ങനെയല്ലാതെ അതുണ്ടാവില്ല ആമി.”

മറുപടി ഒന്നും പറയാതെ കുറെ നേരം എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു, ഞാൻ എതിർക്കാനും പോയില്ലാ.

പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ നെഞ്ചിൽ നിന്ന് ചാടി എണ്ണിറ്റ്

” നിങ്ങള് കണ്ട പെണ്ണുങ്ങളുടെ കൂടെ ഷർട്ട് ഇല്ലാണ്ട് ഫോട്ടോ എടുക്കും അല്ലെ… ”

എന്റെ നെഞ്ചിൽ പൊതിരെ തല്ലുന്ന കുട്ടത്തിൽ വേറെ എന്തൊക്കയോ പറയുന്നും ഉണ്ട്.
” എടി അത് എന്റെ ജോലി യല്ലേ… ”

” എന്ത് കണ്ടപ്പെണ്ണുങ്ങളുടെ കൂടെ തുണില്ലാണ്ട് നില്കുന്നതോ.. അതോ ആ പെണ്ണൊക്കെ ഇട്ടേക്കുന്നത് കണ്ടാൽ ഹോ പറയാൻ കൂടെ വയ്യാ…”

നക്കൊക്കെ പുറത്തേക്ക് ചാടിച്ചു ശർദിക്കുന്ന ഒരു പോസും തന്നു പെണ്ണ് അത് പറഞ്ഞപ്പോ ഞാൻ ചിരിച്ചു പോയി…

” ഡോ പരട്ട കെളവാ… എവിടെ തന്റെ പുന്നാര മരുമോൻ ഏഹ്… അകത്തു ഒളുപ്പിച്ചേക്കുവാന്നൊ ഞാൻ വന്നേനും കരുതി… ഇറക്കി വിടെടോ… ”

ഏതോ ഒരു ശബ്ദം പുറത്തുനിന്നു കേൾക്കാം. ആമി പെട്ടെന്നു ഞെട്ടി എന്നിൽ നിന്ന് മാറി

Leave a Reply

Your email address will not be published. Required fields are marked *