“എടാ നീ എന്ന വരുന്നേ ”
“ഇത് ചോദിക്കാൻ ആണോടി തോമാച്ചന്റെ മോളെ നീ രാവിലെ എന്റെ തന്തക്ക് വിളിച്ചേ.. ”
” ഹാ… കാര്യം പറ മോനെ ദിനേശാ ..”
പെണ്ണ് കലിപ്പൊക്കെ വിട്ട് ചിരിക്കുന്നുണ്ട്.
” നാളെ ”
” എന്നാൽ നീ ഒരാഴ്ച കഴിഞ്ഞു വന്നാൽ മതി,, ”
” ഏഹ് അയെന്നാ”
” എടാ നമ്മടെ ജേക്കബ് സർ ഇല്ലേ ( ഞങ്ങളുടെ ഹെഡ് ) അങ്ങേര് വടിയായി”
” അയ്യോടാ… അത് കഷ്ടമായി പോയല്ലോ ”
മുറിയിലേക്ക് കയറി വരുന്ന അവളെ നോക്കിയാണ് ഞനത് പറഞ്ഞത്. നേരെയാണ് നടത്തം എങ്കിലും നോട്ടം ഇങ്ങോട്ട് ആണ്.. ഉം പുരികം ഉയർത്തി ഞാൻ ചോദിച്ചതും കാറ്റ് പോലെ ഒറ്റ പോക്ക് വെളിയിലേക്ക് അത് കണ്ട് ഒരു ചിരി ചിരിച്ചു ഞാൻ എന്റെ ഖേതം അറിയിച്ചു
” അഹ്… എന്തായാലും നീ ഇനി വൺ വീക് കഴിഞല്ലേ വരൂ.. അതോ നാളെ വരുവോ.. ”
” ഏയ്യ് ഇല്ല ഇല്ല…. ഞാൻ വൺ വീക് കഴിഞു… പിന്നെ വേറെ ഒരു സംഭവം ഉണ്ട് വന്നിട്ട് പറയാം ”
ചെറിതായി ഒന്ന് സൂചിപ്പിച്ചു ഇപ്പോ പറഞ്ഞാൽ പെണ്ണ് പെട്ടിയും പോക്കാണവും എടുത്തോണ്ട് ഇങ്ങോട്ട് പോരും
” മ്മ് അത് നീ എന്തേലും ചെയ്യ്… അപ്പോ ശെരി ”
ഒരുലോഡ് പുച്ഛവും വാരിയെറിഞ്ഞു അവൾ ഫോൺ വെക്കാൻ പോയപ്പോ ഞാൻ തടഞ്ഞു
” എന്താടാ ….. ”
ഒരു താല്പര്യം ഇല്ലാത്ത സംസാരം
” മാഗ്ഗി മോളു…. ”
” ബൈക്ക് ഇങ്ങ് എത്തിക്കണം… അല്ലിയോ….?”
ഞാൻ ഒന്ന് ചിരിച്ചു.. അന്ന് പെട്ടെന്ന് വിളിച്ചതുകൊണ്ട് ബൈക്ക് എടുക്കുന്ന കാര്യം വിട്ട് പോയായിരുന്നു… പിന്നെ സാഹചര്യം നിങ്ങൾക് അറിയാല്ലോ..
” അതേടാ മോളു ”
“ഓലുപ്പിക്കല്ലേ .. ഓലുപ്പിക്കല്ലേ ചെക്കാ… വണ്ടി ഞാൻ സുമേഷിന്റെ കൈയിൽ കൊടുത്ത് വിട്ടിട്ടുണ്ട് കൊരങ്ങാ… ഇന്ന് അവടെ എത്തുടാ….അപ്പൊ ശെരി”
“താക്സ് മോളു… ”
” നിന്റെ തന്തക്ക് കൊണ്ട് കൊട് ഹും… ”
ആ രാവിലെ തന്തക്ക് വിളികേട്ടപ്പോ എന്താ സുഖം.ഞാൻ ഒരു ചിരിയോടെ ഫോൺ വെച്ചു. ബാത്‌റൂമിലേക്ക് കേറി ഫ്രഷ് ആയി താഴേക്ക് ചെന്നു, ചെല്ലുമ്പളുണ്ട് ദേ ഇരിക്കണ് മൂന്നും
” എന്റെ അമ്മേ ആ കൊച്ചിനെ അവളും അവളുടെ അമ്മയും കൂടെ വലിചിഴച്ചു കൊണ്ട് പോണാത് കാണണം ഹൊ സഹിക്കാൻ പറ്റില്ല മോളെ…”
ഏട്ടത്തിയാണ് കാര്യമായി എന്തോ നൊണയും കൊതിയും ഓതികൊടുക്കുവാണ് പെണ്ണുമ്പുള്ള.അത് കേൾക്കാൻ വേറെ രണ്ടെണ്ണം…എന്തായാലും ഏട്ടത്തിയുടെ വായിലെ വെള്ളോം വറ്റികുന്നതല്ലേ ഞാനും കൂടെ കെട്ടേക്കാം.താല്പര്യം ഉണ്ടായിട്ടല്ലട്ടോ.
” എന്നിട്ട്.. അവളെ തല്ലിയോ ചേച്ചി ”
നിഷ്കളങ്കമായ ചോദ്യം അതിലുപരി ന്യായമായ ഒരു ചോദ്യം.. അല്ല ഇത് ആരുടെ കാര്യമാ ഏട്ടത്തി ഈ പറയണേ… ഞാൻ അങ്ങോട്ടേക് ചെന്ന് അവൾക്കു പുറകിലായി ഇരുന്നു. സംഭവം അറിയണമല്ലോ നമ്മടെ നാട്ടിലെ ഒരു കൊച്ചിന് അഹ് ഹാ….എന്നിലെ ഞാൻ തന്നെ കെട്ടിയിട്ട ഓൺലൈൻ ആങ്ങള ഉണർന്നു..
” അഹ് മോളെ കുറെ പാവം .. ഒരുപാട് കുത്തുവാക്ക് പറഞ്ഞു പാവം എല്ലാം കേട്ട് ഒന്നും മിണ്ടാതെ കണ്ണീർ ഓലുപ്പിച്ചു നിന്നതേ ഉള്ളു പാവം .”
എന്നലും കഷ്ടമുണ്ട് പാവം കൊച്ച്.. എനിക്ക് അറിയാവുന്ന വല്ലോരും അണോ ഈശ്വര… ഞാൻ മനസ്സിൽ ഓർത്ത് ചേട്ടത്തിക്കു നേരെ എന്റെ സംശയങ്ങൾ ഉന്നയിച്ചു
” ആ കൊച്ചിന്റെ കല്യാണം കഴിഞതാണോ ഏട്ടത്തി ”
ഞെട്ടി തിരിഞ്ഞു എന്നെ നോക്കിയ അവൾക് ഞാൻ ഒരു ചിരി വെച്ചു കൊടുത്ത് അവളോട് കുറച്ചൂടെ ചേർന്നിരുന്നു അവളുടെ തോളിലൂടെ കയ്യിട്ടു ഞാൻ ഏട്ടത്തിയെ നോക്കി അവൾ ഒന്ന് വിറച്ചത് ഞാൻ അറിഞ്ഞു.. എന്നെ നോക്കിയില്ല അമ്മയെയും ഏട്ടത്തിയെയും മാറി മാറിനോക്കുന്നത് ഞാൻ കാണുണ്ട്. അമ്മ ഇതൊന്നും ശ്രദിക്കുന്നില്ല ഇടക്ക് കണ്ണൊക്കെ തുടക്കുണ്ട്,പാവം .ഏട്ടത്തി കഥ പറയുന്ന ഫ്ലോവയിൽ ആണ്
” അഹ് ടാ … അവൻ ഒരു പാവമാടാ .. ”
തോന്നി അത് അങ്ങനെ വരു….അങ്ങനെ സംഭവിക്കു…
” എന്നാലും ആ പാവം പെണ്ണിന്റെ വിധിയെ.. ഈശ്വര….അഹ് അനുഭവിച്ചല്ലേ പറ്റു,”
അമ്മ ആരോടെന്നില്ലാതെ പറഞ്ഞിട്ട് മൂക്കും സരിതലപ്പിൽ തൂത്ത് എണ്ണിറ്റ് അടുക്കളയിലേക്ക് പോയി
” ഏട്ടത്തിക്കു അറിയാവുന്ന കുട്ടരാണോ… ”
